കയ്യിൽ ഒന്നുമില്ലാതിരുന്നപ്പോഴും കിട്ടുന്നതിന്റെ ഒരു പങ്ക് മറ്റുള്ളവർക്ക് കൊടുക്കുവാൻ എന്നും ഏട്ടൻ ശ്രമിച്ചിട്ടുണ്ട്, വീട്ടിലെ കാര്യങ്ങൾ കൃത്യമായി നടക്കാത്തപ്പോൾ വിഷമം തോന്നി, മകളുടെ മരണം എന്നെ വല്ലാതെ തളർത്തി

മലയാളത്തിന്റെ പ്രിയ നടൻ സുരേഷ് ഗോപിയെ അറിയാത്ത മലയാളികൾ ചുരുക്കം ആയിരിക്കും. എന്നും ജീവകാരുണ്യ പ്രവർത്തനങ്ങൾ കൊണ്ടും വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ടും ആളുകളുടെ പ്രീതി പിടിച്ച് പറ്റിയിരുന്ന് സുരേഷ് ഗോപിയുടെ ഭാര്യയും ആളുകൾക്ക് സുപരിചിതയാണ്. ഇപ്പോൾ താരപത്നി മനസ്സ് തുറന്ന് പറഞ്ഞിരിക്കുന്ന വാക്കുകളാണ് ആളുകൾ ഏറ്റെടുക്കുന്നത്.
എത്രയോ സിനിമകൾ ഏട്ടൻ ചെയ്തിട്ടുണ്ട്. എങ്കിലും മനസ്സിൽ ആദ്യം വരുന്നത് ഡോക്ടർ നരേന്ദ്രൻ ആണ്. ചേട്ടൻ അഭിനയിച്ച ഏറ്റവും നല്ല സോങ് എന്ന് പറയാൻ ഒരുപാടുണ്ട്. എങ്കിലും പെട്ടെന്ന് മനസ്സിൽ വരുന്നത് എത്രയോ ജന്മമായി, മറന്നിട്ടും എന്തിനോ അങ്ങനെയുള്ള ചിലതാണ്. മനസ്സിൽ എപ്പോഴും പാടി നടക്കാൻ പറ്റുന്ന ഒരുപാട് ഗാനങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ടെന്ന് ഓർക്കുമ്പോൾ തന്നെ സന്തോഷമാണ്.

അത് ഒരു ഭാഗ്യമായാണ് കരുതുന്നത്. രണ്ടു സിനിമകളിലാണ് എനിക്ക് പാടാൻ അവസരം ലഭിച്ചത്. അതിൽ ഒന്നിൽ ചൈൽഡ് വോയിസ് ആയിരുന്നു. പിന്നീട് മനപ്പൂർവ്വം പാടാതെ ഇരുന്നതല്ല. ഡിഗ്രി സെക്കൻഡ് ഇയർ ആയപ്പോൾ വിവാഹം കഴിഞ്ഞു. ആ വർഷം കഴിഞ്ഞപ്പോൾ മോളും ഉണ്ടായി. അപ്പോഴേക്കും മൂന്നാം വർഷം എത്തി. മോളെ നോക്കി ജീവിതം മുന്നോട്ടു പോയിക്കൊണ്ടിരുന്നത് കൊണ്ട് പഠിത്തം ശ്രദ്ധിക്കാൻ കഴിയാതെ വന്നു. തൊട്ടടുത്ത വർഷം തന്നെ ആ അപകടവും സംഭവിച്ചു. അതോടെ ഞാൻ കമ്പ്ലീറ്റ് ഡൗൺ ആയി പോയി. അങ്ങനെ ഓരോരോ സാഹചര്യങ്ങൾ വന്നു. പിന്നെ കുട്ടികളായി. അടുത്തടുത്താണ് അവർ ജനിച്ചത്. നാലു മക്കൾ വന്നതോടെ അവരെ വളർത്തേണ്ടിവന്നു. അങ്ങനെ 15 വർഷം കടന്നുപോയി. പറയാൻ വളരെ എളുപ്പമായിരുന്നെങ്കിലും മക്കളെ എത്രത്തോളം എത്തിക്കാൻ നല്ല കഷ്ടപ്പാട് ആണുള്ളത്. അമ്മമാർക്ക് അറിയാം മക്കളെ വളർത്തുന്നതിന്റെ കാര്യം. അങ്ങനെ പാട്ടും പഠനവും ഒക്കെ നിർത്തേണ്ടി വന്നു. ഇതെല്ലാം ചെയ്യുന്നവരും പാടുന്നുണ്ട്. എന്നാൽ കുഞ്ഞുങ്ങൾ കഴിഞ്ഞിട്ട് മതി എന്ന് തീരുമാനിച്ചു. പിന്നെ കുഞ്ഞുങ്ങൾ കോളേജിൽ എത്തിയപ്പോൾ കുറച്ചുകൂടി സമയം കിട്ടി.

എനിക്ക് കൃത്യമായ റൊട്ടീൻ എന്നൊന്നും പറയാൻ കഴിയില്ല. എന്നാലും ഏട്ടൻ ഉണ്ടെങ്കിൽ കംപ്ലീറ്റ് തിരക്കായിരിക്കും. എംപിയായിരുന്നപ്പോഴത്തെ കാര്യം നല്ല തിരക്കായിരുന്നു. രണ്ടുതരം ലൈഫ് ആണ് എംപി ആകുമ്പോഴും നടൻ ആകുമ്പോഴും. ഏതാണ് ഇഷ്ടമെന്ന് ചോദിച്ചാൽ അതിന്റേതായ ഉത്തരവാദിത്തങ്ങൾ രണ്ടിനും ഉണ്ട്.രണ്ട് ആകുമ്പോഴും അതിൻറെതായ തിരക്കുകളും അദ്ദേഹത്തിന് ഉണ്ടായിരുന്നു. ആളുകളെ സഹായിക്കുക എന്നത് അദ്ദേഹത്തിന് ഇഷ്ടമുള്ള കാര്യങ്ങളാണ്. അധ്വാനിക്കുന്നതിന്റെ ഒരു പങ്കിൽ നിന്ന് അവർക്കും കൊടുക്കുന്നു. നമുക്ക് ബിസിനസോ മറ്റു കാര്യങ്ങളോ ഒന്നുമില്ല. ഏട്ടൻ ഉണ്ടാക്കുന്നതിന്റെ ഒരംശം മറ്റുള്ളവർക്ക് കൊടുക്കുന്നതിനോട് എനിക്ക് യാതൊരു വിയോജിപ്പും ഇല്ല. കുട്ടികളുടെയും പഠിത്തം, വീട്ടിലെ ജോലി, മറ്റ് ആവശ്യങ്ങൾ ഒക്കെ ഏട്ടൻറെ വരുമാനത്തു നിന്നാണ് പോകുന്നത്. ചില സമയത്ത് നമുക്കും ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട്. ആ സമയത്തും ഏട്ടൻ കൊടുക്കാൻ പറ്റുന്നതുപോലെ ചെയ്തിട്ടുണ്ട്. അപ്പോൾ ചെറിയ വിഷമം ഒക്കെ തോന്നിയിരുന്നു എന്നാണ് താരം പറയുന്നത്.

Articles You May Like

x