സുരേഷ് ഗോപിയുമായി പതിമൂന്ന് വയസിന്റെ വ്യത്യാസം നാല് മക്കളുടെ അമ്മ ; സുരേഷ് ഗോപിയെ വിവാഹം കഴിക്കുന്നതിന് മുൻപ് രാധികയുടെ ജീവിതം മറ്റൊന്നായിരുന്നു, അധികമാർക്കും അറിയാത്ത രാധികയുടെ ജീവിതം ഇങ്ങനെ

സുരേഷ്ഗോപിയെ പോലെ തന്നെ മലയാളികൾക്ക് ഏറെ പരിചിതയാണ് അദ്ദേഹത്തിൻ്റെ ഭാര്യ രാധിക സുരേഷ് ഗോപിയും. കലയും, സംഗീതവും ഒരുപോലെ നിറഞ്ഞ വീട്ടിലായിരുന്നു രാധികയുടെ ജനനം. സിനിമ പിന്നണിഗാന രംഗത്ത് ഏറെ ശ്രദ്ധ നേടിയ ഗായിക. സുരേഷ് ഗോപി രാധികയെ വിവാഹം കഴിക്കുന്ന സമയത്ത് ഇരുവരും തമ്മിൽ പതിമൂന്ന് വയസിൻ്റെ  വ്യത്യാസമുണ്ടായിരുന്നു. പതിനെട്ടാം വയസിലാണ് സുരേഷ് ഗോപി രാധികയുടെ കഴുത്തിൽ മിന്ന് ചാർത്തുന്നത്. ഇന്ന് നാല് മക്കളുടെ അമ്മ കൂടിയാണ് രാധിക.

തൻ്റെ ഭാര്യയൊരു ഉത്തമ കുടുംബിനിയാണെന്ന് നിരവധി തവണ സുരേഷ് ഗോപി തന്നെ പറഞ്ഞിട്ടുണ്ട്. എല്ലാവരെയും ഒരു ചിറകില്ലെന്ന പോലെ സംരക്ഷിച്ച് വരുന്ന സുരേഷ് ഗോപിയുടെ രാധികയെന്ന സുന്ദരി ഭാര്യയ്ക്ക് അൽപ്പം വേദനകൾ നിറഞ്ഞൊരു കാലഘട്ടം കൂടെയുണ്ടായിരുന്നു. മലയാളസിനിമയുടെ മുത്തശിയെന്ന് വിശേഷിപ്പിക്കുന്ന ആറന്മുള പൊന്നമ്മയുടെ ചെറുമകൾ കൂടിയാണ് രാധിക. അഭിനയവും, സംഗീതവും ഒരുപോലെ നിറഞ്ഞു നിൽക്കുന്ന കുടുംബത്തിൽ മനോഹരമായ കുട്ടിക്കാലമായിരുന്നു രാധികയുടേത്.

സംഗീതത്തിൽ രാധികയ്ക്കുള്ള അഭിരുചി മനസിലാക്കിയാണ് എം. ജി രാധാകൃഷ്ണണെന്ന സംഗീതജ്ഞൻ പിന്നണി ഗാനരംഗത്തേയ്ക്ക് രാധികയുടെ കൈപിടിച്ച് കൂടെ കൊണ്ട് വരുന്നത്. 1985 – ൽ പുറത്തിറങ്ങിയ ‘പറയാനും വയ്യ പറയാതിരിക്കാനും വയ്യ’ എന്ന ചിത്രത്തിൽ ‘അങ്ങേക്കുന്ന് ഇങ്ങേക്കുന്ന് ആനവരമ്പത്തെന്ന’ ഗാനം എം. ജി ശ്രീകുമാറിനൊപ്പം പടിക്കൊണ്ടായിരുന്നു പിന്നണി ഗാനരംഗത്തേയ്ക്കുള്ള രാധികയുടെ ആദ്യ കാൽവെപ്പ് . 1989 – ൽ റിലീസ് ചെയ്ത ‘അഗ്നിപ്രവേശനം’ എന്ന ചിത്രത്തിൽ രാധിക പാടിയ ഗാനത്തിന് മികച്ച പ്രേക്ഷക അഭിപ്രായം സ്വന്തമാക്കാൻ സാധിച്ചു.

പിന്നണിഗാനരംഗത്ത് ശ്രദ്ധേയമായ പ്രകടനം കാഴ്ച വെക്കുന്ന സമയത്താണ് മലയാള സിനിമയിലെ യുവനായകൻ സുരേഷ് ഗോപിയുമായുള്ള രാധികയുടെ വിവാഹം നടക്കുന്നത്. 1990 ഫെബ്രുവരി – 8 ന് രാധിക സുരേഷ്ഗോപിയ്ക്ക് സ്വന്തമായി. അതീവ സുന്ദരനും, സുന്ദരികളുമായ താര ദമ്പതികളെ അന്നത്തെ മാധ്യമങ്ങളും, മാസികകളും വിടാതെ പിന്തുടർന്നു. വിവാഹത്തിന് പിന്നാലെ രാധിക പതിയെ സംഗീതത്തോട് വിട പറയുകയായിരുന്നു. വിവാഹിതരായി ആദ്യ വർഷത്തിന് ശേഷം ഇവരുടെ ജീവിതത്തിലേയ്ക്ക് ആദ്യ കൺമണിയെത്തി. പൊന്നോമന ലക്ഷ്മി. എന്നാൽ ആ സന്തോഷം അധികനാൾ നീണ്ട് നിന്നില്ല.

ഒന്നര വയസുള്ളപ്പോൾ ഒരു കാറപകടത്തിൽ മകൾ മരിച്ചു. സുരേഷ് ഗോപിയുടെയും, രാധികയുടെയും ജീവിതത്തിലെ തീരാ ദുഖമായി മാറി ആ സംഭവം. ഇന്ന് നാല് മക്കളാണ് സുരേഷ്ഗോപി – രാധിക ദമ്പതികൾക്ക്. ഗോകുൽ, മാധവ്, ഭാവന,ഭാഗ്യ എന്നിങ്ങനെ. മകൾ ഗോകുൽ അച്ഛനെ പോലെ അഭിനയരംഗത്ത് സജീവമാണ്. പരാതി പരിഭവങ്ങളില്ലാതെ കുടുംബജീവിതം നല്ല രീതിയിൽ കൊണ്ടുപോകുന്ന രാധിക എല്ലാവർക്കും ഒരുപോലെ പ്രിയങ്കരിയാണ്. സിനിമരംഗത്ത് സുരേഷ് ഗോപിയെ പോലെ തന്നെ പരിചിതയാണ് അദ്ദേഹത്തിൻ്റെ ഭാര്യ രാധികയും. തൻ്റെ സുഹൃത്തുക്കളുമായി തന്നേക്കാൾ നല്ല ബന്ധം എപ്പോഴും കാത്ത് സൂക്ഷിക്കുന്നത് രാധികയാണെന്ന് പല തവണ സുരേഷ് ഗോപി അഭിപ്രായപ്പെട്ടിട്ടുണ്ട്…

Articles You May Like

x