Entertainment

“കഴിഞ്ഞ നാല് വർഷമായി അസുഖം അലട്ടുകയാണ്, ഞാൻ ചികിസയിലാണ്” : അസുഖത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ലക്ഷി മേനോൻ

മലയാളി പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള കുടുംബമാണ് മിഥുൻ രമേശിന്റേത്. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ വ്യക്തിയാണ് മിഥുൻ. അവതാരകൻ, നടൻ എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായ മിഥുൻ കുടുബത്തോടൊപ്പമുള്ള നല്ല നിമിഷങ്ങളെല്ലാം സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്. കുടുംബസമേതമായി റീല്‍സ് വീഡിയോകളും ചെയ്യാറുണ്ട്. തങ്ങളുടെ യുട്യൂബ് ചാനലിലൂടെയാണ് വിശേഷങ്ങളെല്ലാം ഷെയർ ചെയ്യാറുള്ളത്. ഏത് തിരക്കുകൾക്കിടയിലും കുടുബത്തോടൊപ്പം സമയം കണ്ടെത്താൻ മിഥുൻ ശ്രമിക്കാറുണ്ടെന്നാണ് ഭാര്യ ലക്ഷ്മി പറയാറുള്ളത്. ലക്ഷ്മിയും, മകളും കഴിഞ്ഞിട്ടേ തനിയ്ക്ക് മറ്റെന്ത് തിരക്കും ഉള്ളുവെന്ന് മിഥുനും പറയാറുണ്ട്.

മിഥുനെ പോലെ തന്നെ ഭാര്യ ലക്ഷ്മിയും വളരെ ആക്ടീവായ വ്യക്തിയാണ്. ഇൻസ്റാഗ്രാമിലൂടെ തൻ്റെ പ്രിയപ്പെട്ടവരുമായി ലക്ഷ്മി സംവദിക്കാറുണ്ട്. കഴിഞ്ഞ ദിവസം തൻ്റെ ജീവിതവുമായി ബന്ധപ്പെട്ടൊരു വെളിപ്പെടുത്തൽ നടത്തിയാണ് ലക്ഷ്മി രംഗത്തെത്തിയത്. താൻ ഡിപ്രഷൻ അവസ്ഥയിലാണുള്ളതെന്നാണ് ലക്ഷ്മി പറഞ്ഞത്. ഇന്‍സ്റ്റഗ്രാമിലെ ക്യുആന്‍ഡ്എയിലൂടെയായാണ് ലക്ഷ്മി ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ നൽകിയത്. ഇഷ്ടമുള്ളതും ഇഷ്ടമില്ലാത്തതുമായ സ്വഭാവത്തെക്കുറിച്ചായിരുന്നു ഒരാള്‍ ലക്ഷ്മിയോട് ചോദിച്ചത്.

പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ തനിയ്ക്ക് ഇഷ്ടമാണെന്നും, തൻ്റെ മൂഡ് സ്വിംഗ്‌സ് ഇഷ്ടമില്ലെന്നും, നാട്ടില്‍ നിന്നും വന്നിട്ട് രണ്ട് ദിവസമായിട്ടേയുള്ളുവെന്നും അതിന്റെ ക്ഷീണത്തിലാണെന്നും എന്തായാലും ‘ന്നാ താന്‍ കേസ് കൊട് ‘എന്ന സിനിമ കാണാന്‍ പോവുമെന്നുമായിരുന്നു ലക്ഷ്മി മേനോൻ ചോദ്യത്തിനൊപ്പം മറുപടി നൽകിയത്.
ഡിപ്രഷൻ അവസ്ഥയിലൂടെ കടന്നുപോവേണ്ടി വന്നിട്ടുണ്ടോയെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. കഴിഞ്ഞ നാല് വര്‍ഷമായി താൻ ചികിത്സയിലാണെന്നായിരുന്നു എന്നാണ് ലക്ഷ്മി മറുപടി നൽകിയത്. ടീനേജ് സമയത്ത് എന്തെങ്കിലും പേടിയുണ്ടായിരുന്നോയെന്ന് ചോദിച്ചപ്പോള്‍ അമ്മയാണ് ധൈര്യം തന്നതെന്നും അമ്മ അന്നും, ഇന്നും ശക്തയാണ്. അമ്മയാണ് എന്റെ സ്‌ട്രോംഗ് പില്ലറെന്നായിരുന്നു ലക്ഷ്മി വ്യകത്മാക്കിയത്.

ചേച്ചി വണ്ണം കുറയ്‌ക്കൂ, നല്ല ഭംഗിയുണ്ടാവുമെന്ന് ഒരാള്‍ മെസേജ് അയച്ച സംഭവത്തെക്കുറിച്ചും കഴിഞ്ഞ ദിവസം ലക്ഷ്മി പറഞ്ഞിരുന്നു. തന്നോടുള്ള സ്‌നേഹം കൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നും, എനിയ്ക്കത് മനസിലാവുന്നുന്നുണ്ടെന്നും, തൻ്റെ ഇപ്പോഴുള്ള ശരീരത്തില്‍ താൻ സന്തോഷവതിയാണെന്നും, ഈ ശരീരം വെച്ച് ക്യാമറയ്ക്ക് മുന്നില്‍ വരുന്നതൊന്നും തനിയ്ക്കൊരു പ്രശ്‌നമായി തോന്നുന്നില്ലെന്നായിരുന്നു ലക്ഷ്മിയുടെ പ്രതികരണം.

സമൂഹമാധ്യമങ്ങളിൽ തങ്ങളുടെ വിശേഷങ്ങൾ പങ്കുവെച്ച് രംഗത്തെത്തുന്ന സമയത്ത് പോസിറ്റീവായും നെഗറ്റീവായുമുള്ള കമന്റുകള്‍ വരാറുണ്ടെന്നും, രൂക്ഷമായി വിമര്‍ശിച്ച് വരുന്ന കമന്റുകള്‍ക്ക് അതെ രീതിയിൽ തന്നെ പ്രതികരിക്കാറുണ്ടെന്നും ലക്ഷ്മി കൂട്ടിച്ചേർത്തു. മകള്‍ ഋതുമതിയായ ദിവസത്തെ ചടങ്ങ് ആഘോഷിച്ചതിനെ വിമര്‍ശിച്ച വ്യകതിയ്ക്ക് അതെ രീതിയിൽ ലക്ഷ്മി നൽകിയ കിടിലന്‍ മറുപടി ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. മിഥുനും മകൾക്കുമൊപ്പം ദുബായിലാണ് ലക്ഷ്മി. നിലവിൽ ദുബായിൽ സ്വകാര്യ എഫ്‌എമ്മിൽ ആർജെയായി ജോലി ചെയ്യുകയാണ് മിഥുൻ. ഫാസിൽ സംവിധാനം ചെയ്ത ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ എന്ന ചിത്രത്തിലൂടെയാണ് മിഥുൻ രമേഷ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.

RAJEESH

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago