Entertainment

വൈറൽ താരം സൂസൻ തോമസിന്റെ വിവാഹം കഴിഞ്ഞു , എന്നാൽ വിവാഹത്തിന് പങ്കെടുക്കാതെ അച്ഛനും അമ്മയും

സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ടിലൂടെ ജീവിതം തന്നെ മാറിമറിഞ്ഞ ആളായിരുന്നു സൂസൻ തോമസ്. വൈറസ് ഫോട്ടോഷൂട്ട് കൺസെപ്റ്റ് കണ്ടാണ് സോഷ്യൽ മീഡിയ താരത്തെ തിരിച്ചറിഞ്ഞതും അന്വേഷിച്ചും തുടങ്ങിയത്. സൂസനും ഡോക്ടർ മനു ഗോപിനാഥും ചേർന്ന് പങ്കുവെച്ച ആശയം ശ്രദ്ധിക്കപ്പെടുകയും അതിനെ ഒറിജിനൽ കല്യാണം ആയി പലരും ഷെയർ ചെയ്യുകയും ചെയ്തു. ഇതോടെയാണ് സൂസന് മലയാളികൾക്കിടയിൽ പ്രചാരം ലഭിച്ചത്. ചിത്രങ്ങൾ കണ്ട് എൻറെ കല്യാണമായോ എന്നൊക്കെ ചോദിച്ച് നിരവധി സുഹൃത്തുക്കൾ വരുന്നുണ്ട്. അത് കല്യാണമല്ല കൺസെപ്റ്റ് മാത്രമാണെന്ന് ആദ്യമേ പറയട്ടെ. ബാക്കി ചോദ്യങ്ങൾ എൻറെ രൂപം കണ്ടിട്ട് ആയിരുന്നു എന്നാണ് സൂസൻ ഫോട്ടോഷൂട്ടിന് ശേഷം സോഷ്യൽ മീഡിയയോട് പ്രതികരിച്ചത്.

അന്ന് സൂസൻ പറഞ്ഞ വാക്കുകൾ ഇങ്ങനെ: എന്താണ് എൻറെ ജീവിതത്തിൽ സംഭവിച്ചതെന്നായിരുന്നു പലർക്കും അറിയേണ്ടിയിരുന്നത്. അതിൻറെ ഉത്തരം ഒറ്റവാക്കിൽ ഒതുക്കാൻ കഴിയുന്നതല്ല. തോമസിന്റെയും അന്നമ്മയുടെയും ആറുമക്കളിൽ ഒരാളായിരുന്നു ഞാൻ. പത്താം ക്ലാസ് വരെ പഠിച്ചു. ചെറിയ ചെറിയ ജോലിയൊക്കെ ചെയ്തു. കൂട്ടത്തിൽ ഇടുക്കി ഡോൺബോസ്കോ എയ്ഞ്ചൽ വാലി ധ്യാനകേന്ദ്രത്തിൽ ഇടയ്ക്ക് പ്രേക്ഷിത വേലയ്ക്ക് പോകാറുണ്ടായിരുന്നു. ധ്യാനത്തിന് എത്തുന്നവർക്ക് ഭക്ഷണം ഒരുക്കാനും മറ്റ് സഹായം ചെയ്യാനുമായി. 2006 മെയ് 18ന് എൻറെ തലവരമാറ്റി എഴുതിയ ദിവസമായിരുന്നു. പള്ളിയിൽ ഇരുന്ന് ജപമാല ചൊല്ലിയതിന് ശേഷം ഞാനും പ്രേക്ഷിതവേല ചെയ്യുന്ന ജെയിംസ് ചേട്ടനും പുറത്തേക്കിറങ്ങി. കുശിനിയുടെ ജനാലയ്ക്ക് അരികിലൂടെ കടന്നുപോകുമ്പോൾ ഗ്യാസിന്റെ സ്മെല്ല് രൂക്ഷമായി പുറത്തേക്ക് വന്നു.


ഞാനും ജെയിംസ് എന്ന ചേട്ടനും അങ്ങോട്ടേക്ക് എത്തുമ്പോൾ രൂക്ഷമായ ഗന്ധം വന്നു. കൂടെ വന്ന ചേട്ടൻ ഗ്യാസ് തുറന്നു കിടക്കുകയാണെന്ന് തെറ്റിദ്ധരിച്ച് ഓഫ് ആയി കിടന്ന ഗ്യാസിലിന്റെ നീഡിൽ ഓണാക്കി വെച്ചു. അത് അദ്ദേഹത്തിൻറെ തെറ്റല്ല. അബദ്ധത്തിൽ സംഭവിച്ചതാണ്. ഈ സമയം ഗ്യാസിലീക്കായി അടുപ്പിൽ ഉണ്ടായിരുന്ന ഇരുമ്പ് ചട്ടിയിലേക്ക് തീ പടർന്നു കയറി. നിമിഷങ്ങൾക്കുള്ളിൽ അവിടെ ഒരു അഗ്നിഗോളമായി തീ പടർന്നു.വെപ്രാണത്തിൽ ജെയിംസ്‌ ചേട്ടൻ പുറത്തേക്ക് ചാടിയെങ്കിലും ഞാൻ രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴേക്കും കതകിന് ചുറ്റും തീടർന്നു. അതോടെ എൻറെ പ്രതീക്ഷയുടെ വാതിൽ അടഞ്ഞു. തീപടരുന്ന മുറിക്കുള്ളിൽ നിസ്സഹായയായി നിന്ന ഞാൻ ജനൽ തുറക്കാൻ ശ്രമിച്ചപ്പോൾ ഇരുമ്പ് കമ്പി എൻറെ പ്രതീക്ഷയും അവസാനിപ്പിച്ചു. അടുക്കളയുടെ ഓരത്തുള്ള ഒരു ഷെൽഫിലാണ് ഞാൻ അഭയം തേടിയത്. അതിനകത്തേക്ക് ഞെരുങ്ങി കയറിയ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുകയും അതിൻറെ ഭാഗമായി എനിക്ക് ഇന്ന് കാണുന്ന രൂപം ലഭിക്കുകയും ചെയ്തു എന്നാണ് സൂസൻ അന്ന് പറഞ്ഞത്.

ഇതിനോടകം സൂസൻറെ കഥയും ജീവിതവും ഒക്കെ മാധ്യമങ്ങൾ ഏറ്റെടുത്ത സംഭവങ്ങൾ ആയിരുന്നു. ഇപ്പോൾ സൂസൻ വിവാഹിതയായ വാർത്തയാണ് മാധ്യമങ്ങളിൽ നിറയുന്നത്. കൊറിയർ സർവീസിൽ ജോലിചെയ്യുന്ന സന്ദീപ് സെബാസ്റ്റ്യൻ ആണ് സൂസന്റെ കഴുത്തിൽ മിന്ന് ചാർത്തിയത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇരുവരും വിവാഹിതരാവുകയായിരുന്നു. വീഡിയോ കോളിലൂടെ സൂസനെ കണ്ട സന്ദീപ് പിന്നീട് വിവാഹം കഴിക്കാമെന്ന തീരുമാനത്തിൽ എത്തുകയായിരുന്നു. ഒരിക്കലും വിവാഹം ജീവിതത്തിൽ നടക്കുമെന്ന് കരുതാതിരുന്ന സൂസന് ഇതൊരു സ്വപ്നതുല്യമായ നിമിഷം തന്നെയാണ്. വിവാഹത്തിൽ സൂസന്റെ ബന്ധുക്കൾ പങ്കെടുത്തിരുന്നില്ല.

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago