ഒന്നും രണ്ടുമല്ല ദിവസവും കുടിക്കുന്നത് എട്ടു കപ്പ് ചായ, നൂറു വയസ്സുകാരി മുത്തശ്ശി പിറന്നാളാഘോഷം കേമമാക്കിയതും ചായകുടിച്ച്

ചായ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ കാണില്ല. നമ്മുടെയൊക്കെ ഒരു ദിവസം ആരംഭിക്കുന്നത് തന്നെ ചായ കുടിച്ചു കൊണ്ടാണ്. ചിലർ കിടക്കയിൽ കിടന്നുകൊണ്ട് തന്നെ ബെഡ് കോഫി കുടിക്കുമ്പോൾ മറ്റുചിലർക്ക് പ്രഭാത ഭക്ഷണത്തിനോടൊപ്പം ആയിരിക്കും ചായ. എങ്ങനെയായാലും ചായകുടി ഇല്ലാത്ത ഒരു ജീവിതത്തെപ്പറ്റി നമുക്ക് ചിന്തിക്കാൻ പോലും കഴിയുന്നതല്ല. ദിവസവും ഒന്നോ രണ്ടോ ചായയോ കൂടിപ്പോയാൽ മൂന്നു ചായ വരെ ഒക്കെ നമ്മൾ കുടിക്കാറുണ്ട്. എന്നാൽ ദിവസവും 8 ചായ കുടിക്കുക എന്ന് പറയുന്നത് ആലോചിക്കാൻ പോലും കഴിയുന്ന കാര്യമല്ല. ഒരുതരത്തിൽ പറഞ്ഞാൽ ചായക്ക് അഡിക്റ്റ് ആകുന്നവർ പോലും ദിവസം എട്ടു ചായ കുടിക്കുന്ന കാര്യമൊന്നും സമ്മതിച്ചു തരില്ല. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കുന്നത് ചായകുടിച്ച് തന്റെ ആരോഗ്യം നിലനിർത്തുന്ന ഒരു മുത്തശ്ശിയാണ്.ഇംഗ്ലണ്ട് സ്വദേശിനിയായ ഐറിൻ പ്രോസ്റ്റോൺ എന്ന നൂറു വയസ്സുകാരി മുത്തശ്ശിയാണ് ഒരു ദിവസം എട്ട് ചായ വരെ കുടിച്ച് ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. കഴിഞ്ഞ ദിവസമായിരുന്നു മുത്തശ്ശിയുടെ നൂറാം ജന്മദിനം. ഷാംപെയിൻ ബോട്ടിൽ പൊട്ടിച്ചല്ലാ തന്റെ ഇഷ്ട വിഭവമായ ചായ കുടിച്ചാണ് മുത്തശ്ശി ഈ ജന്മദിനവും ആഘോഷമാക്കിയത്

തൻറെ ദീർഘായുസ്സിന് കാരണം ചായകുടി ശീലം ആണെന്നാണ് മുത്തശ്ശി പറയുന്നത്. ഐറിന്റെ ഭർത്താവായ എറിക്ക് 2003ലാണ് അന്തരിച്ചത്. ഐറിന് 19 വയസ്സ് പ്രായമുള്ളപ്പോൾ ആയിരുന്നു വിവാഹം നടന്നത്. അന്ന് എറിക്കിന് പ്രായം 21 ആയിരുന്നു. നാലു കുട്ടികളാണ് ഈ ദമ്പതികൾക്ക് ഉള്ളത്. ഇവരെ കൂടാതെ അഞ്ചു പേരെ കുട്ടികളും അവരുടെ നാലു മക്കളും ഉണ്ട്. ജോലി ചെയ്തുകൊണ്ടിരുന്ന കാലത്താണ് ഐറിൻ വിവാഹിതയായത്. പോസ്റ്റോഫീസ് അടക്കമുള്ള എല്ലാ സ്ഥാപനങ്ങളിലും ജോലി ചെയ്തിരുന്നു. അന്നുമുതൽ ദിവസം എട്ട് കപ്പ് ചായയാണ് ഐറിൻ കുടിച്ചു കൊണ്ടിരിക്കുന്നത്. ജോലിയിൽ ഊർജ്ജസ്വലമായിരിക്കാനും ദീർഘായുസ്സിനും തൻറെ ചായകുടി ശീലം കാരണമായി എന്നാണ് ഐറിൻ പറയുന്നത്. എല്ലാവരോടും താൻ ദയയോട് പെരുമാറാൻ ആണ് ശീലിച്ചത്
<img src="https://keralafox.com/wp-content/uploads/2023/06/befunky_2023-5-4_19-31-58.jpg" alt="" width="640" height="606" class="alignnone size-full wp-image-39446" /

അതേ രീതിയിൽ തന്നെ ആളുകൾ തന്നോടും പെരുമാറിയിട്ടുള്ളതെന്ന് ഐറിൻ പറയുന്നു. 100 വയസ്സ് വരെ ജീവിക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എപ്പോഴും ജോലി ചെയ്തുകൊണ്ടിരുന്ന ജീവിതമായിരുന്നു തന്റേത്. മടി പിടിച്ചിരിക്കാൻ ഒരിക്കലും കഴിഞ്ഞിരുന്നില്ല. ആ ശീലമായിരിക്കാം തന്നെ ഇത്രയും കാലം മുന്നോട്ടു പോകാൻ പ്രാപ്തമാക്കിയത് എന്നാണ് നൂറു വയസ്സുകാരി മുത്തശ്ശി പറയുന്നത്. നിരവധി പേരാണ് ഐറിന് ആശംസകളുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. കുടുംബവും സുഹൃത്തുക്കളും കൂടാതെ അപരിചിതരും 100 വയസ്സുകാരി മുത്തശ്ശിക്ക് ആശംസ കാർഡുകൾ അയച്ചിരുന്നു. എല്ലാവരെയും എപ്പോഴും സ്വീകരിക്കുന്ന സ്വഭാവമാണ് തൻറെ അമ്മയ്ക്ക് എന്നാണ് കരോൾ പറയുന്നത്. കുടുംബത്തെ ഒരുമയോടെ നിലനിർത്താൻ അമ്മ ശ്രമിച്ചിട്ടുണ്ടെന്ന് മകൾ കരോൾ പറയുന്നത്.

x