അവള്‍ കുടുംബത്തില്‍ ഐശ്വര്യം നിറച്ചു, ശ്രീരാമൻ്റെ നക്ഷത്രത്തിൽ തന്നെ അവളുടെ ജനനവും, അവള്‍ വരവറിയിച്ചതോടെ നല്ല കാര്യങ്ങള്‍ ഒരുപാട് നടന്നു; കൊച്ചു മകളെ പറ്റി വാചാലനായി ചിരഞ്ജീവി

കഴിഞ്ഞ ദിവസമായിരുന്നു നടന്‍ റാം ചരണിനും ഭാര്യ ഉപാസനയ്ക്കും കുഞ്ഞ് ജനിച്ചത്. ഇവരുടെ വിവാഹം കഴിഞ് പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവര്‍ക്കും കുട്ടി ജനിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഉപാസനയെ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് താര ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നത്. ചിരഞ്ജീവിയുടെ കുടുംബത്തിന്റെ ഇളം തലമുറക്കാരിയാണ് പിറന്നത്. കുഞ്ഞ് രാജകുമാരിയുടെ വരവ് താരകുടുംബം വന്‍ ആഘോഷമാക്കിയിരിക്കുകയാണ്. അതേസമയം ഉപാസന യുടെയും ചിരഞ്ജീവിയുടെയും കുഞ്ഞാണെന്ന് പറഞ്ഞ് പ്രചിരിക്കുന്നത് തങ്ങളുടെ മെഗാ പ്രിന്‍സസിന്‍രെതല്ലെന്ന് ഇവരുടെ മാനേജര്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

2012ലാണ് ഇരുവരും വിവാഹം കഴിച്ചത്. പിന്നീട് സാമ്പത്തികമായി സ്വയം പര്യാപ്തത നേടാതെ തങ്ങള്‍ കുട്ടിയെ പറ്റി ചിന്തിക്കുന്നില്ലെന്ന് ഉപാസന വ്യക്തമാക്കിയിരുന്നു. എന്നാല്‍ കോടികളുടെ ആസ്തിയുള്ള അപ്പോളോ ആശുപ ത്രികളുടെ വൈസ് പ്രസിഡന്റായ ഉപാസനായ്ക്കും കോടി മൂല്യമുള്ള സൂപ്പര്‍സ്റ്റാര്‍ റാം ചരണിനും മക്കളെ വര വേല്‍ക്കുന്നതിന് സാമ്പത്തികമായി മുന്‍പന്തിയിലായിട്ട് വേണമെന്ന് ഇല്ലെന്നും ആരാധകര്‍ക്കറിയാം. തന്റെ അണ്ഡം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശിതീകരിച്ചു വച്ചിരുന്നു. കുട്ടി ജനിപ്പോള്‍ മുതല്‍ താരങ്ങളുടെ ഒഴുക്കാണ് ആശുപത്രിയിലേയ്ക്ക്.

സ്വാഗതം കുഞ്ഞ് വലിയ രാജകുമാരി…. അനുഗ്രഹീതരായ മാതാപിതാക്കള്‍ക്കും ഞങ്ങള്‍ക്കും സന്തോഷവും അഭിമാനവും’, എന്നാണ് കൊച്ചു മകളുടെ വരവറിയിച്ച് ചിരഞ്ജീവി ട്വീറ്റ് ചെയ്തത്. രാവിലെ വന്നെ ചിരഞ്ജീ വിയും ഭാര്യയും എത്തിയിരുന്നു.പിന്നീട് തന്റെ സന്തോഷം താരം മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു. പുലര്‍ച്ചെ 1.49നാണ് കുഞ്ഞ് ജനിച്ചത്. ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ഇഷ്ടമുള്ള ദിവസമായ ചൊവ്വാഴ്ചയാണ് കുഞ്ഞ് ജനിക്കുന്നത്. അവള്‍ ജനിച്ചത് ശുഭമുഹൂര്‍ത്തത്തിലാണ്. കുഞ്ഞിന്റേത് സവിശേഷ ജാതകമാണ്.’ അവളെ ഗര്‍ഭിണി ആയതു മുതല്‍ ഞങ്ങളുടെ കുടുംബത്തില്‍ നല്ല കാര്യങ്ങളാണ് നടക്കുന്നത്.

രാം ചരണിന്റെ കരിയര്‍ വളര്‍ച്ച, വരുണ്‍ തേജിന്റെ വിവാഹനിശ്ചയം അങ്ങനെ കുടുംബത്തില്‍ എല്ലാം നന്നായി നടന്നു. കുടുംബത്തില്‍ ഐശ്വര്യം നിറച്ചു അവള്‍. പുണര്‍തം നക്ഷത്രത്തിലാണ് കുഞ്ഞിന്റെ ജനനം. ഹിന്ദുക്കളുടെ പ്രധാന ആരാധനാമൂര്‍ത്തികളിലൊരാളായ ശ്രീരാമന്‍ ജനിച്ചത് പുണര്‍തം നക്ഷത്രത്തിലാണെന്നാണ് വിശ്വാസം. അത് കൊണ്ട് തന്നെ വളരെ സന്തോഷത്തിലാണ് കുടുംബം. അതേസമയം കൊച്ചുമകളുടെ ജനന സമയം വരെ പുറം ലോകത്തിന് വെളിപ്പെടുത്തിയ ചിരഞ്ജീവി ഇതൊക്കെ പറയേണ്ട കാര്യമുണ്ടായിരുന്നോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. കൊച്ചുമകളുടെ ജാതകം വരെ യൂട്യൂബില്‍ പലരും ഇന്ന് ഏറ്റെടുത്തി രിക്കുകയാണ്. റാം ചരണിന് ഇനി കുട്ടികളുണ്ടാവില്ലെന്ന് വരെ യൂട്യൂബ് ജ്യോതിഷികള്‍ എന്ന് അവകാശപ്പെടുന്നവര്‍ പറയുന്നു.

Articles You May Like

x