Categories: Entertainment

ചിന്നയെ ഞാൻ വിവാഹം കഴിക്കുമെന്ന് അച്ഛൻ പറഞ്ഞു, അതുകേട്ട് അമ്മ കാത്തിരുന്നു, മറ്റൊരു വിവാഹത്തിന് നിർബന്ധിച്ചപ്പോൾ അമ്മ മുടി മുറിച്ചു കളഞ്ഞു, 21 ദിവസം ഭക്ഷണം ഒന്നും കഴിക്കാതെ അച്ഛൻ മുകളിലെ റൂമിൽ തുടർച്ചയായി മദ്യപിച്ചു; തൻറെ അച്ഛൻറെയും അമ്മയുടെയും പ്രണയകഥ വെളിപ്പെടുത്തി വിജയരാഘവൻ

മലയാളികളുടെ പ്രിയപ്പെട്ട നായകനാണ് വിജയരാഘവൻ. ഒട്ടനവധി നിരവധി മികച്ച ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഏതുതരം കഥാപാത്രമായാലും അത് വിജയരാഘവന്റെ കൈയിൽ ഭദ്രമാണ്. കാരണം മികവോടെയും ആ കഥാപാത്രത്തിന്റെ പക്വതയോടെയും കൂടിയാണ് താരം ഒരോ കഥാപാത്രങ്ങളും കൈകാര്യം ചെയ്യുന്നത്. അതെല്ലാം ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്. വിശ്വ കേരള കലാസമിതി എന്ന നാടക സാമ്രാജ്യത്തിലൂടെയാണ് താരം വളർന്നത് . അവിടെ നിന്നുമാണ് താരം സിനിമയിലേക്ക് അരങ്ങേറിയത്. ഇപ്പോൾ 73 വയസ്സുള്ള താരത്തെ പ്രായത്തെ തോൽപ്പിച്ച കാര്യത്തിൽ മറ്റൊരു മമ്മൂട്ടി ആണെന്നാണ് പലരും പറയുന്നത്. അഭിനയരംഗത്ത് താരം അര നൂറ്റാണ്ട് കടന്നിരിക്കുകയാണ്. ആനന്ദം എന്ന സിനിമയ്ക്ക് ശേഷം ഗണേഷ് സംവിധാനം ചെയ്ത പൂക്കാലം എന്ന സിനിമയിലാണ് താരം ഏറ്റവും അവസാനമായി അഭിനയിച്ചത്.

100 വയസ്സുള്ള ഇട്ടൂപ്പ് ചേട്ടൻ ആയിട്ടായിരുന്നു താരം അവതരിച്ചത്. വളരെ പ്രായമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തൻറെ ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു എന്നാണ് ഒരു അഭിമുഖത്തിനിടയിൽ വിജയരാഘവൻ പറയുന്നത്. സുറുമയിട്ട കണ്ണുകൾ ആയിരുന്നു താരത്തിന്റെ ഏറ്റവും ആദ്യത്തെ സിനിമ. തൻറെ അച്ഛനാണ് തനിക്ക് നാടകങ്ങളിൽ അഭിനയിക്കുമ്പോൾ പൈസ തന്നിരുന്നത് എന്നും വിജയരാഘവൻ ഓർത്തെടുത്തു. ഇപ്പോഴിതാ അച്ഛനെയും അമ്മയുടെയും പ്രണയകഥ ഓർത്തെടുത്തിരിക്കുകയാണ് വിജയരാഘവൻ. നിമിഷ നേരം കൊണ്ടാണ് താരത്തിന്റെ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായത്.”വിവാഹത്തിന് അമ്മയുടെ വീട്ടുകാർ എതിർത്തു. ജീവിതം തേടി 19 ആം വയസ്സിൽ അച്ഛൻ മലയായിലേക്ക് പോയി. അമ്മയോട് പോകുന്നതിനു മുൻപ് ഒരു വാക്ക് പറഞ്ഞിരുന്നു.”ചിന്നയെ ഞാൻ വിവാഹം കഴിക്കും.”

ഒരു വിവരവും പിന്നെ ഇല്ല. രണ്ടാം ലോകമഹായുദ്ധത്തിൽ അച്ഛൻ മരിച്ചുപോയി എന്ന വാർത്ത നാട്ടിൽ ആകെ പരന്നു. പക്ഷേ അമ്മ കാത്തിരുന്നു. മറ്റൊരു വിവാഹം കഴിക്കുവാൻ വേണ്ടി വീട്ടുകാർ നിർബന്ധിച്ചപ്പോൾ അമ്മ മുടി മുറിച്ചു കളഞ്ഞു. അമ്മ കാത്തിരിക്കുന്നുണ്ടെന്ന് വർഷങ്ങൾ കഴിഞ്ഞപ്പോൾ അച്ഛൻ അറിഞ്ഞു. അങ്ങനെയാണ് അച്ഛൻ നാട്ടിലേക്ക് എത്തിയത്. അമ്മ മരിച്ചപ്പോൾ 21 ദിവസത്തോളം അച്ഛൻ തുടർച്ചയായി മദ്യപിച്ചു. ആഹാരം പോലും കഴിക്കാതെ മുകളിലെ മുറിയിൽ ഒറ്റയ്ക്ക് കിടന്നു. കൊച്ചുകുട്ടികളെ പോലെ ഉറക്കത്തിൽ എങ്ങലടിക്കും. അമ്മയോടുള്ള സ്നേഹം അന്നാണ് തിരിച്ചറിഞ്ഞത്. അത്ര പ്രണയമുള്ള രണ്ടുപേരുടെ മകനായി ജനിച്ചത് മഹാഭാഗ്യം അല്ലേ.”-വിജയരാഘവൻ പറഞ്ഞു.

Safwan

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

1 week ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

2 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

2 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

2 months ago