Entertainment

കുറേ വർഷങ്ങൾ കഴിഞ്ഞാണ് മകളെ കണ്ടത്, ഞാൻ ഓൾ മോസ്റ്റ് തീരാറായി എന്ന ലെവലിലായിരുന്നു, കണ്ടതും ഡാഡി ഐ ലവ് യുവെന്ന് പാപ്പു പറ‍ഞ്ഞു; മകളെ കുറിച്ച് വാചാലനായി ബാല

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന പ്രിയപ്പെട്ട താരമാണ് ബാല. മരണത്തിൻ്റെ പടിവാതിൽ വരെ എത്തിയിട്ടും തോറ്റുകൊടുക്കാതെ തിരികെ ജീവിതത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണ് അദ്ദേഹം. ലക്ഷക്കണക്കിന് ആരാധകരുടെ പ്രാർഥന കൊണ്ടും ജീവിതത്തിൽ ചെയ്ത ചില നന്മ പ്രവ‍ൃത്തികളുമാണ് വലിയൊരു അസുഖത്തെ മറികടന്ന് തിരികെ ജീവിതത്തിലേക്ക് വരാൻ സഹായിച്ചതെന്ന് ബാല തന്നെ പറയാറുണ്ട്. അടുത്തിടെയാണ് കരൾ മാറ്റ ശസ്ത്രക്രിയ ബാലയ്ക്ക് നടത്തിയത്. ഇപ്പോൾ പൂർണ ആരോ​ഗ്യവാനാണ് താരം. ബാലയെ പെട്ടന്നൊരു ദിവസം അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

വളരെ ​ഗുരുതരമായ അവസ്ഥയിലായിരുന്നതിനാൽ പെട്ടെന്ന് തന്നെ ബാലയ്ക്ക് അവയവ മാറ്റ ശസ്ത്രക്രിയ നടത്തുകയായിരുന്നു. ബാലയ്ക്ക് വേണ്ടി അവയവം ദാനം ചെയ്യാൻ നിരവധി പേർ സന്നദ്ധത അറിയിച്ച് വന്നുവെന്ന് വാർത്തകളുണ്ടായിരുന്നു. അസുഖ കിടക്കയിൽ മരണത്തെ മുന്നിൽ കണ്ട് കിടന്ന സമയത്ത് മകളും മുൻ ഭാര്യയും ബാലയെ കാണാൻ എത്തിയിരുന്നു. മകളെ കാണണമെന്നതായിരുന്നു ആശുപത്രിയിൽ ​ഗുരുതരാവസ്ഥയിലായിരുന്നപ്പോൾ ബാലയുടെ ഏക ആവശ്യം. ഇപ്പോഴിത വർഷങ്ങൾക്ക് ശേഷം മകളെ കണ്ടപ്പോഴുള്ള സന്തോഷം എത്രത്തോളമായിരുന്നുവെന്നും ആശുപത്രിയിൽ ആയിരുന്നപ്പോഴും തന്റെ വസ്തുക്കൾ സ്വന്തമാക്കാൻ ശ്രമിച്ചവരേയും കുറിച്ചും ബാല അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ്.

ഇടയ്ക്ക് ഞാൻ സോഷ്യൽ മീഡിയയിൽ പാപ്പു എൻ്റെ കഴുത്തിൽ കെട്ടിപിടിച്ച് ഇരിക്കുന്ന ഒരു ചിത്രം പങ്കുവെച്ചിരുന്നു. ഒരു ​​ദിവസം ഞാൻ ജിം കഴിഞ്ഞ് വന്നപ്പോൾ എടുത്തതാണ് ആ ഫോട്ടോ. പാപ്പു ഉറങ്ങി എഴുന്നേറ്റതെ ഉണ്ടായിരുന്നുള്ളു. ഡാഡി എവിടെയെന്ന് തിരക്കി കൊണ്ടിരിക്കുന്ന സമയമായിരുന്നു. എന്നെ കണ്ടതും കഴുത്തിൽ കെട്ടി പിടിച്ച് ഇരുന്നു. അപ്പോൾ പകർത്തിയതാണ് ആ ചിത്രം. അത് എനിക്ക് ജീവിതത്തിൽ കിട്ടിയ ഭാ​ഗ്യത്തിൽ ഒന്നാണ്. കുറേ വർഷങ്ങൾ കഴിഞ്ഞാണ് അടുത്തിടെ മകളെ കണ്ടത്. പാപ്പു കാണാൻ വന്നപ്പോൾ എനിക്ക് അസുഖം കൂടുതലായി ഓൾ മോസ്റ്റ് തീരാറായി എന്ന ലെവലിലായിരുന്നു. കണ്ടതും ഡാഡി ഐ ലവ് യുവെന്ന് പാപ്പു പറ‍ഞ്ഞു. അതിന്ശേഷം പിന്നെ അവളെ കാണേണ്ടെന്ന് ഞാൻ‌ തന്നെ തീരുമാനിച്ചു. ആശുപത്രിയിൽ ആയിരുന്നല്ലോ ഞാൻ. ഇനി കുറച്ച് കഴിഞ്ഞ കാണണം പാപ്പുവിനെ. ഓപ്പറേഷൻ നടത്താൻ പോലും പറ്റാത്ത മോശം അവസ്ഥയിലായിരുന്നു ഞാൻ. എനിക്ക് എന്താ സംഭവിക്കുന്നതെന്ന് ആർക്കും മനസിലാകുന്നുണ്ടായിരുന്നില്ല. പന്ത്രണ്ട് മണിക്കൂർ എടുത്താണ് ഓപ്പറേഷൻ പൂർത്തിയാക്കിയത്. സ്ട്രസ് കൂടുമ്പോൾ ഭക്ഷണം കഴിക്കാൻ തോന്നില്ല. ദേഷ്യം വരും, ഡിപ്രഷൻ വരും അതൊക്കെ ഒരു അവസ്ഥയാണ്. ഹൃദയത്തിൻ്റെ കാര്യമല്ലേ… റിമോട്ട് ഉപയോ​ഗിച്ച് കൺട്രോൾ ചെയ്യാൻ പറ്റില്ലല്ലോ.

എനിക്ക് ശത്രുക്കൾ ഉണ്ടെന്ന് ഞാൻ‌ പറയില്ല. ദ്രോഹം ചെയ്തവർ ഒരുപാടുണ്ട്. ഞാൻ ആശുപത്രിയിൽ ആയിരുന്ന സമയത്ത് ഇനി ഞാൻ ജീവനോടെ തിരികെ വരില്ലെന്ന് കരുതി ഞാൻ ഇടുന്ന ജുവൽസ് ചിലർ എടുത്തിട്ട് പോയി. എന്റെ കാർ വരെ സ്വന്തമാക്കാൻ ആളുകൾ അന്വേഷിച്ചു. ഭാ​ഗ്യത്തിന് ഞാൻ അത് ഷെഡിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇല്ലെങ്കിൽ അതും നഷ്ടപ്പെട്ടേനെ. ഇതെല്ലാം എന്നോട് ചെയ്തത് വർഷങ്ങളായി എനിക്ക് പരിചയമുള്ളവരിൽ ചിലരാണ്. വീഡിയോയുടെ പൂർണ രൂപം കാണാം ജനിച്ചത് കേരളത്തിൽ അല്ലെങ്കിലും പതിനാറ് കൊല്ലമായി കേരളത്തിലുണ്ട് ഞാൻ. കുറെപ്പേർ ഞാൻ ആശുപത്രിയിൽ ആയിരുന്നപ്പോൾ എനിക്ക് വേണ്ടി സംസാരിച്ചു. ആള് മരിക്കാൻ പോകുന്ന സമയത്തെങ്കിലും കുഞ്ഞിനെ കാണിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ സമീപിച്ചിരുന്നു അവരെ. അമൃതയുടെ അച്ഛൻ മരിച്ചത് അറിഞ്ഞിരുന്നു. പക്ഷെ ആ സമയത്ത് ആശുപത്രിയിൽ ആയിരുന്നു. പിന്നീട് അമൃതയേയും അവരുടെ സഹോദരിയേയും വിളിച്ചിരുന്നു പക്ഷെ ഫോൺ എടുത്തില്ല ബാല വിശദമാക്കി.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

1 week ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

2 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

2 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago