പാർവതിയും ഷോണും തമ്മിലുള്ള പ്രണയം അറിഞ്ഞപ്പോൾ മതത്തേക്കാളും ജഗതി ശ്രീകുമാർ മുൻ‌തൂക്കം നൽകിയത് ഒരു പെർഫെക്ട് ഹസ്ബൻഡ് ആയിരിക്കുമോ ഷോൺ എന്നത് ആയിരുന്നു, പാറു ഇറച്ചി കഴിക്കില്ല, കന്യാസ്ത്രീ മഠത്തിൽ ആണ് വളർന്നത്- മരുമകളെക്കുറിച്ച് പിസി ജോർജ്

രാഷ്ട്രീയവും സിനിമയും മലയാളികള്‍ അത്രയേറെ ശ്രദ്ധിക്കുന്ന മേഖലകളാണ്. രാഷ്ട്രീയക്കാരായ സിനിമാക്കാരും സിനിമാക്കാരായ രാഷ്ട്രീയക്കാരും കേരളത്തിലുണ്ട്. അതിനാല്‍ തന്നെ ഈ രണ്ട് മേഖലയും ഒന്നിച്ച് വരുന്ന സന്ദര്‍ഭങ്ങളിലെ വിശേഷങ്ങള്‍ അറിയാനും മലയാളികള്‍ക്ക് പ്രത്യേക താല്‍പര്യമാണ്. ഇത്തരത്തില്‍ മലയാളികള്‍ ഏറെ ശ്രദ്ധാപൂര്‍വം വീക്ഷിക്കുന്ന ഒരു കുടുംബമാണ് പി സി ജോര്‍ജിന്റേത്.

പി സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് വിവാഹം കഴിച്ചിരിക്കുന്നത് മലയാളികളുടെ പ്രിയ നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ പാര്‍വതിയെ ആണ്. ഇവരുടെ കുടുംബങ്ങള്‍ ഒന്നിച്ചുള്ള ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. 2007 ല്‍ ആയിരുന്നു പാര്‍വതിയും ഷോണ്‍ ജോര്‍ജും തമ്മിലുള്ള വിവാഹം. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും.

ആനീസ് കിച്ചണിൽ പങ്കെടുത്ത പിസി ജോർജ് നടി ആനിയെ കുറിച്ചും മരുമകൾ പാർവതിയെ കുറിച്ചും സംസാരിക്കുന്ന വീഡിയോ ആണ് ഇപ്പോൾ വൈറൽ ആവുന്നത്. പാലക്കാരി ആയ ആനി തിരുവനന്തപുരത്ത് വന്നു ഷാജി കൈലാസുമായി സംബന്ധം കൂടിയത് കൊണ്ട് ആണ് തിരുവനന്തപുരംകാരി ആയത് എന്ന് പിസി ജോർജ് പറയുമ്പോൾ ഞാൻ ജനിച്ചതും വളർന്നതും തിരുവനന്തപുരത്താണ്. ഞങ്ങളുടെ ഒരു കൊച്ചിനെ മരുമകൾ ആയി തന്നല്ലോ അങ്ങോട്ട്. അവൾ നന്നായി കുക്ക് ചെയ്യുമോ. അവളെ ഇപ്പോൾ കണ്ടാൽ ഒരു നസ്രാണികൊച്ച് സംസാരിക്കുന്ന പോലെ ആയിട്ടുണ്ട് എന്നാണ് ആനി പാർവതിയെ കുറിച്ച് പറയുന്നത്.

പാറു നന്നായി ഭക്ഷണം ഉണ്ടാക്കും. പക്ഷെ മീൻ കഴിക്കുമെങ്കിലും ഇറച്ചി ഒന്നും കഴിക്കില്ല. അവൾ കന്യാസ്ത്രീ മഠത്തിൽ ആണ് വളർന്നത്. അതാണ് ഒരു നസ്രാണി ചായ്‌വ് ഉള്ളത്. ഞാനും അത് ശ്രദ്ധിക്കാറുണ്ട്. അവൾ എല്ലാ ഭക്ഷണവും നന്നായി പാചകം ചെയ്യും. വീട്ടിൽ ഉഷ ഉണ്ടല്ലോ, അവളും എല്ലാം പറഞ്ഞു പഠിപ്പിച്ചുകൊടുത്തിട്ടുണ്ട് എന്നാണ് പിസി ജോർജ് പറഞ്ഞത്.

പാർവതിയും ഷോണും തമ്മിലുള്ള പ്രണയം അറിഞ്ഞപ്പോൾ ജാതിയേക്കാളും മതത്തേക്കാളും ജഗതി ശ്രീകുമാർ മുൻ‌തൂക്കം നൽകിയത് പാർവതിയെ നോക്കാൻ കഴിയുന്ന ഒരു പെർഫെക്ട് ഹസ്ബൻഡ് ആയിരിക്കുമോ ഷോൺ എന്നത് ആയിരുന്നു. മകളുടെയോ മകന്റെയോ പ്രണയത്തിന് ഞാൻ ഒരിക്കലും എതിരുനിൽക്കില്ല എന്നായിരുന്നു ജഗതി ശ്രീകുമാറിന്റെ തീരുമാനം. കേരള ലോ അക്കാഡമിയിലെ പഠനത്തിനിടെയാണ് പാർവതി ഷോണിനെ പരിചയപ്പെടുന്നത്.

പാർവതിയുടെ സീനിയർ ആയിരുന്നു ഷോൺ ജോർജ്.മകളെ മാമോദീസ മുക്കണം, അവൾ നിങ്ങളുടെ വീട്ടിൽ താമസിക്കുകയാണ് എങ്കിൽ മതം മാറുന്നതാണ് നല്ലത് എന്ന് പറഞ്ഞുകൊണ്ട് പാർവതിയെ മതം മാറ്റിയത് ജഗതി ശ്രീകുമാർ ആയിരുന്നു എന്ന് പിസി ജോർജ് മുൻപ് അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. മകൾ മരിച്ചാൽ അവൾ ഹിന്ദു ആയത് കൊണ്ട് നിങ്ങൾ തെമ്മാടിക്കുഴിയിൽ അടക്കും, അതുകൊണ്ട് മതം മാറ്റണം എന്നായിരുന്നു ജഗതി ശ്രീകുമാറിന്റെ ആവശ്യം.

Articles You May Like

x