എനിക്ക് അത് വലിയ വിഷയമായില്ല; പൃഥ്വിരാജിനൊപ്പമുള്ള ലിപ് ലോക്ക് രംഗത്തെക്കുറിച്ച് അമല പോൾ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അമല പോൾ. ഒട്ടനവധി നിരവധി ആരാധകരാണ് താരത്തിനുള്ളത്. ഓരോ കഥാപാത്രങ്ങളും അതിമനോഹരമായി വളരെ പക്വതയോടെ കൂടിയാണ് താരം കൈകാര്യം ചെയ്യുന്നത്. അതെല്ലാം ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിക്കാറുള്ളത്. മലയാളത്തിന് പുറമേ മറ്റ് ഇതര ഭാഷകളിലും താരം സജീവമാണ്. തമിഴിലും തെലുങ്കിലും താരത്തിന് നിരവധി ആരാധകരുണ്ട്. താരത്തിന്റെ അഭിനയ മികവ് തന്നെയാണ് ഇത്രയധികം ആരാധകരെ നേടിയെടുക്കുവാൻ കാരണം. ഇന്നത്തെ മലയാളത്തിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാൾ കൂടിയാണ് അമല. മലയാളത്തിന് ലഭിച്ച അപൂർവ്വം ചില മികച്ച നടിമാരിൽ ഒരാൾ കൂടിയാണ് താരം.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ എല്ലാ പുതിയ വിശേഷങ്ങളും സന്തോഷങ്ങളും ഫോട്ടോസുകളും വീഡിയോകളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവെക്കുന്ന ഫോട്ടോസുകളും വീഡിയോസുകളും റീൽസുകളും നിമിഷനേരങ്ങൾ കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അത്രയധികം ജനപിന്തുണ ഉള്ളതുകൊണ്ടാണ് താരത്തിന്റെ ഓരോ സോഷ്യൽ മീഡിയ പോസ്റ്റുകളും വലിയ രീതിയിൽ ചർച്ചയാകുന്നത്. താരത്തിന്റെ പുറത്തിറങ്ങാൻ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ആട്ജീവിതം. ചിത്രത്തിൽ നായകനായി എത്തുന്നത് മലയാളികളുടെ പ്രിയപ്പെട്ട യുവതാരം പൃഥ്വിരാജ് ആണ്. മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായ ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ ഭാര്യ ആയിട്ടാണ് അമല പോൾ കഥാപാത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിൻറെ ട്രെയിലർ കുറച്ചു ദിവസങ്ങൾക്ക് മുൻപ് പുറത്തുവന്നിരുന്നു. ട്രെയിലറിൽ പൃഥ്വിരാജും അമല പോളും തമ്മിൽ ഒരു ലിപ് ലോക്ക് രംഗമുണ്ട്. അത് വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴി വച്ചിരുന്നു. കാരണം ഇത്തരം രംഗങ്ങൾ മലയാള സിനിമയിൽ വളരെ വിരളമായിട്ടാണ് കാണാറുള്ളത്.

കേരള സംസ്കാരം വാതോരാതെ സംസാരിക്കുന്ന സദാചാരവാദികൾക്കൊന്നും ഈ രംഗം പിടിച്ചില്ല. ഇത് മലയാള സിനിമയുടെയും കേരള സംസ്കാരത്തിന്റെയും എതിരാണ് എന്നാണ് പലരും അഭിപ്രായപ്പെട്ടത്. അതേസമയം ഇപ്പോൾ ഇതാ ഈ രംഗത്തെക്കുറിച്ച് ചോദ്യം വന്നപ്പോൾ അമലാ പോൾ നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഈ ചോദ്യത്തോട് വളരെ കൂൾ ആയിട്ടായിരുന്നു താരം പ്രതികരിച്ചത്. അത് തനിക്ക് വലിയ വിഷയമായില്ല എന്നാണ് അമല പറഞ്ഞത്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് താരത്തിന്റെ ഈ കൂൾ ആയിട്ടുള്ള പ്രതികരണം സോഷ്യൽ മീഡിയയിൽ വൈറലായത്. എന്നാൽ താരത്തിന്റെ ഈ പ്രതികരണം പല ആളുകൾക്കും പിടിച്ചിട്ടില്ല എന്നതാണ് സത്യം.

Articles You May Like

x