ആരോഗ്യമുള്ള കുഞ്ഞിനായി കാത്തിരിക്കുന്നു; നിറവയറിൽ നൃത്തം ചെയ്ത് സ്നേഹ ശ്രീകുമാർ

ടെലിവിഷൻ പരമ്പരകളിൽ ഹാസ്യ താരമായി തിളങ്ങി മലയാളികളുടെ കയ്യടി നേടിയ താരമാണ് സ്നേഹ ശ്രീകുമാർ. ഇപ്പോൾ താരവും ഭർത്താവ് ശ്രീകുമാറും ജീവിതത്തിലേക്ക് വരുന്ന പുതിയ അതിഥിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ്. താരത്തിന്റെ ഭർത്താവ് ശ്രീകുമാറും മലയാളികൾക്ക് സുപരിചിനാണ്. ഒട്ടും പ്രതീക്ഷിക്കാതിരുന്ന സമയത്താണ് താൻ ഗർഭിണിയാണെന്ന് മുൻപ് സ്നേഹ തുറന്ന് പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിലും അഭിനയരംഗത്തും ഒരുപോലെ സജീവമായിരുന്ന സ്നേഹ ഒൻപതാം മാസം വരെ മിനിസ്ക്രീൻ പരമ്പരകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു എന്നതും ശ്രദ്ധേയമായ കാര്യമാണ്. തങ്ങളുടെ യൂട്യൂബ് ചാനലിലൂടെയും സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയും വിശേഷങ്ങൾ ഒക്കെ സ്നേഹയും ശ്രീകുമാറും പ്രേക്ഷകരെ അറിയിക്കാറുണ്ട്.

കുഞ്ഞത്ഥിയെ വരവേൽക്കാനുള്ള ഒരുക്കത്തിൽ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കുന്ന സ്നേഹ തനിക്ക് ഗർഭകാലത്തെ കുറിച്ചോ പ്രസവത്തെപ്പറ്റിയോ വലിയ പേടിയൊന്നുമില്ലെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു. ഡെലിവറിയെ കുറിച്ച് ടെൻഷൻ ശ്രീയ്ക്ക് ആണെന്നാണ് സ്നേഹ പറയുന്നത്. എൻറെ ഡോക്ടർ വളരെ കൂളായി സംസാരിക്കുന്ന ഒരാളാണ്. അത് എന്നെ വല്ലാതെ സഹായിക്കുന്നുണ്ട്. നമുക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് വളരെ ലേറ്റ് ആക്കിയാണ് അദ്ദേഹം പറഞ്ഞത് മനസ്സിലാക്കി തരുന്നത്. അതൊക്കെ ശ്രദ്ധിച്ചാൽ മതി. അല്ലാതെ നിങ്ങൾ ബെഡിൽ തന്നെ ഇരിക്കണം അവിടുന്ന് താഴെയിറങ്ങരുത് എന്നൊന്നും ഒരിക്കലും പറഞ്ഞു പേടിപ്പിക്കുന്നില്ല.

ഷൂട്ടിനൊക്കെ പോയി കഴിഞ്ഞാൽ കാലിന് വേദനയുണ്ടാകുമോ പ്രശ്നമാകുമോ എന്നൊക്കെ എനിക്ക് സംശയമായിരുന്നു. അങ്ങനെ പ്രശ്നമുണ്ടെന്ന് തോന്നിയാൽ അപ്പോൾ ഇരിക്കണമെന്നും 5 മിനിറ്റ് കഴിഞ്ഞ് വീണ്ടും പോയി അഭിനയിക്കണമെന്ന് ആയിരുന്നു അമ്മ പറഞ്ഞത്. തരേണ്ട കെയറും എടുക്കേണ്ട റിസ്ക്കും ഒക്കെ വീട്ടുകാർ എടുക്കുന്നുണ്ട്. എന്ന് കരുതി അതിൻറെ പ്രഷർ ഒന്നും എനിക്ക് തരാറില്ല. വീട്ടിലും കൂടെ ജോലി ചെയ്യുന്നവരും ഒക്കെ നന്നായി കെയർ ചെയ്യുന്നുണ്ട്. രാത്രി 10:30 വരെ ഷൂട്ട് ചെയ്താണ് പല ദിവസങ്ങളിലും വീട്ടിലെത്താറുള്ളത്. ആ സമയത്ത് ഒക്കെ എല്ലാവരും എന്നെ വളരെയധികം നന്നായി നോക്കുന്നുണ്ടെന്നും സ്നേഹ പറയുകയുണ്ടായി. ഇപ്പോൾ താരം ഏറ്റവും ഒടുവിലായി പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ആളുകളെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. നിറവയറിൽ വൃത്തം ചെയ്യുന്ന സ്നേഹയുടെ വീഡിയോ ആണ് അത്. വളകാപ്പ് ചടങ്ങിന്റെയും ബേബീ ഷവർ ഒക്കെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്തതിന് പിന്നാലെയാണ് നിറവയറിൽ ഡാൻസ് ചെയ്യുന്ന വീഡിയോയും സ്നേഹ യൂട്യൂബിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്തരോ മഹാനുഭാവലു എന്ന പാട്ടിന് അനുസരിച്ചാണ് താരം ചുവടുവെച്ചു കൊണ്ടിരിക്കുന്നത്. താഴെ നിരവധിപേർ കമന്റുകളുമായി എത്തിയിട്ടുണ്ട്

x