Entertainment

സ്ത്രീപക്ഷ നിയമങ്ങൾ എല്ലാം എടുത്തുകളയണം, ഭർത്താക്കന്മാരെ മർദിക്കുന്ന ഒരുപാട് ഭാര്യമാരുണ്ട്, ഗാര്‍ഹിക പീഡനങ്ങള്‍ സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും അനുഭവിക്കുന്നുണ്ട്: നിയമത്തില്‍ സ്ത്രീകള്‍ക്ക് പ്രിവിലേജ് ലഭിക്കുന്നുണ്ടെന്ന് സാധിക വേണുഗോപാല്‍

സ്ത്രീകൾക്ക് അനുകൂലമായ നിയമങ്ങൾ ഇല്ലാതാക്കണമെന്ന് നടി സാധിക വേണുഗോപാൽ. ഒരു പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ, ഭർത്താക്കന്മാരെ മർദിക്കുന്ന ഒരുപാട് ഭാര്യമാരുണ്ടെന്നും ഗാർഹിക പീഡനം സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും അനുഭവിക്കുന്നുണ്ടെന്നും സാധിക പറഞ്ഞു.

സാധിക വേണുഗോപാൽ പറയുന്നത് ഇങ്ങിനെ ഒരു ആണിനോട് ദേഷ്യം വന്ന് കഴിഞ്ഞാല്‍ മനപ്പൂര്‍വം അവരെ കരി വാരി തേക്കാനായി സ്ത്രീകള്‍ക്കുള്ള നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നവരുണ്ട്. സ്ത്രീകള്‍ക്കുള്ള അവകാശം ആദ്യം എടുത്തുകളയണം. നിയമത്തില്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്ന പ്രിവിലേജുണ്ട്. സ്ത്രീ പോയി ആണിനെതിരെ എന്തെങ്കിലും കേസ് കൊടുത്താല്‍ അറസ്റ്റ് ചെയ്യാനുള്ള പ്രിവിലേജുണ്ട്. എന്തിനാണ് അത്. ശരിയാണോ തെറ്റാണോ എന്ന് അറിയുന്നതിന് അവര്‍ ജയിലില്‍ കിടക്കുന്നില്ലേ. അത് എന്തിന്റെ പേരിലാണ്.

ഒരു ആണ്‍കുട്ടി കേറി ഒരു പെണ്ണിന്റെ പേരില്‍ എന്നെ കേറി പിടിച്ചു എന്ന് പറഞ്ഞാല്‍ ആ ഒരു പ്രിവിലേജ് ഇല്ലല്ലോ. അത് ഉപയോഗിക്കുന്ന ഒരുപാട് ആളുകള്‍ ഇന്നുണ്ട്. കാശടിച്ചുമാറ്റാനായും മറ്റ് ആവശ്യങ്ങള്‍ക്കുമായി നിയമങ്ങള്‍ യൂസ് ചെയ്ത് കുടുംബങ്ങള്‍ തകര്‍ക്കുന്ന ഒരുപാട് പെണ്‍കുട്ടികളുണ്ട്. ഇവരെ ആരും അറിയുകയോ അവര്‍ മുന്നിലേക്ക് വരികയോ ചെയ്യുന്നില്ല. അത്തരം പ്രിവിലേജുകള്‍ വേണ്ട എന്നാണ് എന്റെ അഭിപ്രായം. തുല്യപ്രാധാന്യമാണല്ലോ നമ്മള്‍ പറയുന്നത്. രണ്ട് പേര്‍ക്കും ഒരേ നിയമം മതി. രണ്ട് പേര്‍ക്കുമെതിരായ നിയമം തുല്യമായിരിക്കണം.

പെണ്‍കുട്ടികള്‍ക്ക് അനുകൂലമായി എന്തുകൊണ്ടാണ് ഇത്രയും നിയമങ്ങള്‍ വരുന്നത്. പെണ്‍കുട്ടികള്‍ക്കെതിരെ ഒരുപാട് പ്രശ്‌നങ്ങള്‍ വന്ന് അവര്‍ അത് തുറന്നുപറയുന്നത് കൊണ്ടാണ് നിയമങ്ങള്‍ അവര്‍ക്ക് അനുകൂലമായി വന്നത്. എത്ര വീട്ടില്‍ ഭര്‍ത്താവിനെ തല്ലുന്ന ഭാര്യമാരുണ്ട്. ഗാര്‍ഹിക പീഡനങ്ങള്‍ സ്ത്രീകള്‍ മാത്രമല്ല, പുരുഷന്മാരും അനുഭവിക്കുന്നുണ്ട്. ഇത് പുറത്തേക്ക് വരില്ല. ആണ്‍കുട്ടികളുടെ ഒരു പ്രശ്‌നവും പുറത്തേക്ക് വരില്ല. കാരണം അവരതിന് തയ്യാറല്ല. അപ്പോള്‍ പിന്നെ അവര്‍ കിടന്ന് കരഞ്ഞിട്ട് കാര്യമില്ല.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago