അവളുടെ മരണ ശേഷം വിഷാദത്തിലേക്ക് കൂപ്പുകുത്തി, അവൾക്ക് വേണ്ട എല്ലാ ആഘോഷങ്ങളും ഞാനൊരുക്കുമായിരുന്നു, എൻ്റെ കാര്യത്തിൽ ഈശ്വരൻ നിശ്ചയിച്ചത് ഇങ്ങനെയാകും; മകളെ കുറിച്ച് കെ എസ് ചിത്ര

കെ എസ് ചിത്ര എന്ന ഇന്ത്യ അറിയപ്പെടുന്ന ഗായിക ഒരു മലയാളി ആണെന്ന് പറയുന്നത് തന്നെ കേരളീയർക്ക് ഒരു അഭിമാന മാണ്. പ്രായം അറുപതിനോട് അടുക്കുകയാണ് നമ്മുടെ ചിത്രയ്ക്ക് എങ്കിലും ശ്രുതി മധുരമായ ശബ്ദമാണ് ഇന്നും താരത്തിന്റേത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഒഡിസീ, ഹിന്ദി, ബംഗാളി തുടങ്ങിയ ഭാഷകളിലും താരം പാടിയിട്ടുണ്ട്. ഗായിക പതിനായിരത്തിലധികം പാട്ടുകൾ ചിത്രയുടേതായി പുറത്തിറങ്ങിയിട്ടുണ്ട്. ചെറുപ്പത്തിൽ തന്നെ സംഗീതത്തോട് അതീവ താൽപ്പര്യമുണ്ടായിരുന്നു ചിത്രയ്ക്ക്. മാതാപിതാക്കൾ ചിത്രയുടെ കഴിവ് തിരിച്ചറിയുകയും അത് പരിപോഷിപ്പിച്ച് എടുക്കുകയും ചെയ്തപ്പോൾ ചിത്ര എന്ന കുട്ടി ഗായിക ലോകം അറിയപ്പെടുന്ന ഗായികയായി.

വളരെ സൗമ്യമായ പെരുമാറ്റമാണ് ചിത്രയുടേതായി എടുത്തു പറയേണ്ടത്. ഇപ്പോഴിതാ ചിത്ര തന്റെ ജീവിതത്തെ പറ്റിയും കരിയറിനെ പറ്റിയും വെളിപ്പെടുത്തിയിരിക്കുന്ന കാര്യങ്ങൾ തുറന്ന് പറയുകയാണ്. സംഗിതത്തോടുള്ള ഇഷ്ടം കാരണം തന്നെ ഒരു സംഗീത അദ്യാപിക ആകാനായിരുന്നു തനിക്ക് താൽപ്പര്യം. പിന്നണി ഗായിക ആകുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

എം.ജി രാധാകൃഷ്ണൻ സാർ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ആ പ്രദേശത്തുള്ള പാട്ടുകാരായ കുട്ടികളെ പാടാനായി വിളിച്ചിരുന്നു. ആ കുട്ടത്തിൽ സംഘഗാനം ആലപിക്കാൻ ഞാനും ഉണ്ടായിരുന്നു. പിന്നീട് ദാസേട്ടനോടൊപ്പം ഒരു പാട്ടും പാടി. പിന്നീട് നിരവധി അവസരങ്ങൾ എത്തി. എല്ലാത്തിനും പിന്തുണച്ചത് അച്ഛനായിരുന്നു. പിന്നീട് ഭർത്താവും.

അച്ഛന് ക്യാൻസർ ബാധിച്ചാണ് മരിക്കുന്നത്. അന്നും അച്ഛൻ എന്നോട് സംഗീതത്തെ കൈവിടരുതെന്നാണ് പറഞ്ഞിരുന്നത്. മകളും എല്ലാം മനസിലാക്കുമായിരുന്നു. അവൾക്ക് വേണ്ട എല്ലാ ആഘോഷങ്ങളും ഞാനൊരുക്കുമായിരുന്നു,എന്റെ കാര്യത്തിൽ ഈശ്വ രൻ നിശ്ചയിച്ചത് ഇങ്ങനെയാകും. അവളുടെ മരണ ശേഷം വിഷാദ അവസ്ഥയിലേയ്ക്ക് കൂപ്പു കുത്തിയപ്പോൾ കുറെ പേർ തനിക്കൊപ്പം നിന്നിരുന്നുവെന്നും അതാണ് താൻ വീണ്ടും മടങ്ങി എത്താൻ കാരണമെന്നും താരം പറയുന്നു.

Articles You May Like

x