എൻ്റെ നന്ദന മോൾ തന്നെയാണ് ഇപ്പോഴും മനസ് നിറയെ: നന്ദനയ്ക്ക് ശേഷം ദത്തെടുക്കൽ വേണ്ടന്ന് വെച്ചതിന്റെ കാരണം വെളിപ്പെടുത്തി ചിത്ര

മലയാളികളുടെ പ്രിയ പാട്ടുകാരിയാണ് കെഎസ് ചിത്ര. എന്നാൽ ചിത്രയുടെ ജീവിതത്തിലെ ഏറ്റവും വലിയ നൊമ്പരമാണ് വിടരും മുമ്പേ കൊഴിഞ്ഞ പോയ മകൾ നന്ദന. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ലഭിച്ച കരുന്നിനെ എട്ടാം വയസിൽ വിധി തട്ടി തെറിപ്പിക്കുകയായിരുന്നു. എന്നും നിറചിരിയോടെ മാത്രം വേദിയിൽ പ്രത്യേക്ഷപ്പെടുന്ന ചിത്രയുടെ മനസിൽ ഇന്നും ഉണങ്ങാത്ത മുറിവായി തുടരുകയാണ് മകൾ നന്ദന. മകൾ നഷ്ടപ്പെട്ട് വർഷങ്ങൾ പിന്നിടുമ്പോഴും ഇപ്പോഴും ആ വേദനയിൽ നിന്ന് പൂർണമായി പുറത്തുവരാൻ ചിത്രയ്ക്ക് സാധിച്ചിട്ടില്ല.

ഒരിക്കൽ ഒരു മാധ്യമപ്രവർത്തകനും ഇതേ ചോദ്യം ചോദിക്കുകയുണ്ടായി. അന്ന് ചിത്ര നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്. “എൻ്റെ നന്ദന മോൾ തന്നെയാണ് ഇപ്പോഴും മനസ് നിറയെ. അവൾ വളരെ പൊസസീവ് ആയിരുന്നു. മറ്റേതൊരു കുഞ്ഞിനെ എടുക്കുമ്പോഴും അവളുടെ മുഖം വല്ലാതാകുമായിരുന്നു. അനിയൻ്റെ കുഞ്ഞിനെ എടുത്താൽ പോലും അവൾക്ക് അത് ബുദ്ധിമുട്ടായിരുന്നു. ഒരു കുഞ്ഞിനെ അഡോപ്റ്റ് ചെയ്യാനൊക്കെ ഞങ്ങൾ ശ്രമിച്ചിരുന്നതാണ്.

ഒരു കുഞ്ഞിനെ ദത്തെടുത്താൽ അതിന്റെ എല്ലാ ഉത്തരവാദിത്തങ്ങളും നമുക്കാണ്. പഠിപ്പിക്കണം, കല്യാണം നടത്തണം. അതുവരെ ഞാൻ ജീവിച്ചിരിക്കുമോ എന്ന് അറിയില്ല. അതുകൊണ്ടാണ് നന്ദന മോളെ മാത്രം മനസിൽ വെച്ച് ജീവിക്കുന്നത്.” എന്നായിരുന്നു ചിത്ര പറഞ്ഞത്. തന്നെ പോലെ സങ്കടം അനുഭവിക്കുന്ന ഒരുപാട് പേർ ഈ ലോകത്തുണ്ടെന്ന് താൻ മനസിലാക്കിയെന്നും ചിത്ര പറഞ്ഞിരുന്നു.

‘ഇപ്പോൾ കാണുന്ന ചിത്ര പഴയ ചിത്രയല്ല. ഞാനും എൻ്റെ ഭർത്താവും ഓരോ ദിവസവും വളരെ ഡിപ്രസ്ഡാണ്. ഞാൻ എല്ലാ ദിവസവും അവളെ ഓർത്തുകൊണ്ടാണ് എഴുന്നേൽക്കുന്നത്. കരയാത്ത ഒരു ദിവസം പോലുമില്ല. പക്ഷേ എനിക്ക് ജീവിക്കണ്ടേ, മരിക്കാൻ പറ്റില്ലല്ലോ. അങ്ങനെ പോയല്ലേ പറ്റു,’ ചിത്ര ചോദിക്കുന്നു. ഇനി എന്ത് വലിയ ദുഖം വന്നാലും തനിക്ക് താങ്ങാൻ പറ്റുമെന്നും ചിത്ര വീഡിയോയിൽ പറയുന്നുണ്ട്. ഇതിലപ്പുറമൊന്നും എനിക്കിനി താങ്ങാനാവാത്തതായില്ല. അത്രത്തോളം വേദന അനുഭവിച്ചു. എല്ലാം താങ്ങാനുള്ള കരുത്ത് എനിക്ക് തരാൻ വേണ്ടിയാകും ദൈവം ഇങ്ങനൊരു വേദന എനിക്ക് തന്നത്. ഏതു മുറിവിനെയും കാലം മായ്ക്കുമെന്നാണ് പറയാറ്, പക്ഷേ എനിക്കേറ്റ ആ മുറിവ് കാലം ഉണക്കുന്നില്ല, പക്ഷേ എൻ്റെ നന്ദന എൻ്റെ മനസ്സിൽ നിന്ന് ഒരിഞ്ച് ഇറങ്ങിയിട്ടില്ലെന്നും ചിത്ര പറയുന്നു.

Articles You May Like

x