പൃത്ഥിയുടെ പെരുമാറ്റം ഒരിക്കലും മറയല്ല, ആരുടെ മുഖത്ത് നോക്കിയും എന്തും അദ്ദേഹം തുറന്നു പറയും, ഒരു നല്ല മനുഷ്യനാണെന്ന് അതുകൊണ്ടുതന്നെ ഞാൻ വിശ്വസിക്കുന്നു

മലയാള സിനിമയിൽ എന്നും ആരാധകർ ഏറെയുള്ള താരങ്ങളിൽ ഒരാളാണ് പൃഥ്വിരാജ് സുകുമാരൻ. വളരെ ചുരുങ്ങിയ സമയം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്ത താരം ഇന്നും യുവതാരങ്ങൾക്കിടയിൽ ശ്രദ്ധേയനാണ്. അഭിനേതാവ് എന്നതിലുപരി സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിലും പൃഥ്വിരാജ് തൻറെ പേര് രേഖപ്പെടുത്തിക്കഴിഞ്ഞു. പൃഥ്വിരാജിന്റേത് ഒരു പ്രണയ വിവാഹമായിരുന്നു. ജേണലിസ്റ്റായ സുപ്രിയ മേനോനെയാണ് താരം വിവാഹം കഴിച്ചത്. വളരെ സന്തോഷകരമായ ദാമ്പത്യജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന ഇവർ പല കാര്യങ്ങളിലും ആളുകൾക്ക് മാതൃകയാകാറുണ്ട്. എന്ത് കാര്യവും പൃഥ്വിരാജ് സുപ്രിയയും തുറന്നുപറയുന്ന ആൾക്കാരാണ്. എതിരെ നിൽക്കുന്നത് ആരായാലും ഇഷ്ടവും ഇഷ്ടക്കേടും അവരുടെ മുഖത്ത് നോക്കി പറയുവാൻ ഇരുവർക്കും യാതൊരു മടിയുമില്ല

സ്വന്തം ജീവിതത്തെപ്പറ്റിയും വ്യക്തിത്വത്തെ പറ്റിയും കരിയറിനെപ്പറ്റിയും ഒക്കെ വ്യക്തമായ കാഴ്ചപ്പാടും ധാരണയും ഉള്ള വ്യക്തി കൂടിയാണ് സുപ്രിയ. അതുകൊണ്ടുതന്നെയാണ് സുപ്രിയ ഇന്ന് നിർമ്മാണ കമ്പനിയുമായി സിനിമ മേഖലയിൽ സജീവമായി നിൽക്കുന്നത്. മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചത് കൊണ്ട് നാളെ എനിക്ക് വേണ്ടി ഒന്നുമില്ല എന്ന ചിന്ത ഒരിക്കലും തോന്നാതിരിക്കണമെന്നും തന്റെ പാഷന്റെയും കരിയറിനും പിന്നാലെ പോകുവാൻ പുരുഷന്മാരെ പോലെ സ്ത്രീകൾക്കും സ്വാതന്ത്ര്യവും അവകാശവും ഉണ്ടെന്ന് പല ഘട്ടങ്ങളിലും സുപ്രിയ വ്യക്തമാക്കിയിട്ടുമുണ്ട്. കർക്കശക്കാരനായ ഒരു വ്യക്തിയാണ് ക്യാമറയ്ക്ക് പിന്നിൽ പൃഥ്വിരാജ് എന്ന ഇതിനോടകം പലപ്പോഴും പലരും തുറന്നുപറഞ്ഞ കാര്യമാണ്. ഇപ്പോൾ അതിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരത്തിന്റെ ഭാര്യ സുപ്രിയ

എന്ത് കാര്യമുണ്ടെങ്കിലും അത് ഓപ്പൺ ആയി സംസാരിക്കുന്ന വ്യക്തിയാണ് പൃഥ്വി. അദ്ദേഹത്തിൻറെ ഏറ്റവും നല്ല ക്വാളിറ്റികളിൽ ഒന്നും അത് തന്നെയാണ്. നമുക്കൊക്കെ ഒരു ജീവിതമാണുള്ളത്. അത് അഭിനയിച്ചത് കൊണ്ട് എന്ത് കാര്യമാണ് ഉള്ളത്. അഭിനയം ക്യാമറയ്ക്ക് മുന്നിൽ മതി പിന്നിൽ ആവശ്യമില്ല. ക്യാമറ ഓഫ് ചെയ്താൽ പൃഥ്വി റിയൽ മനുഷ്യനാണ്. മറ്റുള്ളവർക്ക് മുന്നിൽ ഇത്രയധികം കർക്കശക്കാരനായി നിൽക്കുകയും എന്തും വെട്ടി തുറന്നു പറയുകയും ചെയ്യുന്ന ഒരു വ്യക്തി റിയൽ ലൈഫിൽ എങ്ങനെയാണെന്ന് ചിന്തിക്കാവുന്നതേയുള്ളൂ. അതു തന്നെയാണ് അദ്ദേഹത്തിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യം. നമ്മൾ ഒരു വ്യക്തിയോട് ഒരു കള്ളം പറഞ്ഞാൽ പിന്നീട് ആ വ്യക്തിയെ കാണുമ്പോൾ ആ കള്ളം ഓർത്തിരിക്കേണ്ടിവരും അതിന് ഇട കൊടുക്കാതിരിക്കുന്നതല്ലേ നല്ലതെന്നും സുപ്രിയ ചോദിക്കുന്നു.

Articles You May Like

x