വ്യക്തിപരമായി എനിക്ക് ഗോപി സുന്ദറിനെ ഇഷ്ടമല്ല, അയാളൊരു മോശം വ്യക്തിയാണ്, എനിക്ക് ഇക്കാര്യം വളരെ ധൈര്യത്തോടെ തന്നെ എല്ലാവരോടും പറയാൻ സാധിക്കും: ബാല

ഗോപി സുന്ദറിനെതിരെ രൂക്ഷവിമർശനം ഉയർത്തുകയാണ് ബാല. ന്യൂസ് 18 മലയാളത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ശഅരദ്ധേയമാവുകയാണ്.ഗോപി സുന്ദർ എന്ന വ്യക്തിയെ അമൃത സുരേഷ് തിരഞ്ഞെടുത്തത് തെറ്റായിപ്പോയി എന്ന തോന്നലുണ്ടോ ബാലയ്ക്ക് എന്നായിരുന്നു ചോദ്യം.

ഇതിന് എനിക്ക് ഗോപി സുന്ദറിനെ ഇഷ്ടമല്ല എന്നായിരുന്നു ബാലയുടെ മറുപടി. ‘വ്യക്തിപരമായി എനിക്ക് ഗോപി സുന്ദറിനെ ഇഷ്ടമല്ല. അയാളൊരു മോശം വ്യക്തിയാണ്. വളരെ മോശം വ്യക്തിയാണ്. എനിക്ക് ഇക്കാര്യം വളരെ ധൈര്യത്തോടെ തന്നെ എല്ലാവരോടും പറയാൻ സാധിക്കും. തെറ്റായിട്ടുള്ള ഹ്യൂമണാണ്. എനിക്ക് ഗോപി സുന്ദറിനേയും അമൃതയേയും കുറിച്ച് സംസാരിക്കാനുളള യാതൊരു അവകാശവും എനിക്ക് ഇല്ല. ഗോപി സുന്ദറിനെ കുറിച്ച് ചോദ്യം ചോദിച്ചത് കൊണ്ട് മാത്രമാണ് ഞാൻ പ്രതികരിച്ചത്. എന്നെ വ്യക്തിമായും ജോലി സംബന്ധമായുമെല്ലാം വളരെ അധികം ബുദ്ധിമുട്ടിച്ചിട്ടുണ്ട്. വിവാഹത്തിന് മുൻപ്. ഞാൻ അതൊക്കെ തുറന്നു പറഞ്ഞാൽ ഒരു മലയാളി പോലും ഗോപി സുന്ദറിനെ തിരിഞ്ഞ് നോക്കില്ല.

അതെ സമയം ഈ വീഡിയോ ബാല തന്റെ ഫേസ്ബുക്ക് പേജിലും പങ്കിട്ടിട്ടുണ്ട്. എന്നാൽ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്. അമൃതയുമായി വേർപിരിഞ്ഞതിന് ശേഷം ഡോക്ടറായ എലിസബത്തിനെ ബാല വിവാഹം കഴിച്ചിരുന്നു. പലപ്പോഴും ബാലയ്ക്ക് ഒപ്പം വീഡിയോകളിൽ എത്താറുള്ള എലിസബത്ത് ഇപ്പോൾ ബാലയുടെ വീഡിയോയിൽ കാണാറില്ല. അവർ കേരളത്തിന് പുറത്ത് ജോലി ചെയ്യുകയാണ്. ഇതോടെ ഇരുവരും പിരിഞ്ഞെന്ന തരത്തിൽ അഭ്യൂഹമുണ്ട്.

Articles You May Like

x