അച്ഛൻ ഐസിയുവിൽ ആയിട്ട് പോലും ആ എപ്പിസോഡിൽ ഞാൻ സങ്കടം അടക്കിപ്പിടിച്ച് അഭിനയിച്ചു, ആ ഒരു നിമിഷം ഉള്ളിൽ കരയുക പുറത്ത് ചിരിക്കുക എന്ന അവസ്ഥയായിരുന്നു: പ്രസീത മേനോൻ

പ്രസീത മേനോൻ എന്ന നടിയേയോ മിമിക്രി ആർട്ടിസ്റ്റിനേയോ അറിയാത്തവർ പോലും അമ്മായിയെ അറിയും. മലയാളിപ്രേക്ഷകർക്ക് അത്രയ്ക്ക് പരിചിതമായ കഥാപാത്രമാണ് അമ്മായി. കേരളത്തിലെ ആദ്യത്തെ ഫീമെയിൽ മിമിക്രി ആർട്ടിസ്റ്റ് എന്ന ബഹുമതിയും പ്രസീതക്ക് സ്വന്തമാണ്. ബാലതാരമായി മലയാള വെള്ളിത്തിരയിലെത്തിയ പ്രസീത മുതിർന്ന ശേഷം നിരവധി ഹാസ്യ വേഷങ്ങൾ ചെയ്തിട്ടുണ്ട്. പത്രം, മഴയെത്തും മുമ്പേ എന്നീ ചിത്രങ്ങൾ എടുത്തു പറയത്തക്കതാണ്. മോഹപ്പക്ഷികൾ എന്ന പരമ്പരയിലൂടെ ടി.വി. രംഗത്തുമെത്തി. മിമിക്രി അവതരിപ്പിക്കുന്ന വിരളമായ സ്ത്രീകളിലൊരാളാണ് പ്രസീത.

സിനിമാ നടി എന്നതിനൊപ്പം അഭിഭാഷക കൂടിയാണ് പ്രസീത. ജീവിതത്തെക്കുറിച്ച് പറയുന്ന പ്രസീതയുടെ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. അതൊരു കഥാപാത്രം ആയിരുന്നു. എന്റെ പേര് വെച്ച് ചെയ്യേണ്ട ആവശ്യം വന്നില്ല. അമ്മായി എന്ന കഥാപാത്രത്തിന് ഒരു സ്കെച്ച് ഉണ്ടായിരുന്നു. ഷോയിൽ ഡാൻസ് കളിച്ചി‌ട്ടുണ്ട്. അതൊന്നും നേരത്തെ പ്രാക്ടീസ് ചെയ്തതല്ല. ഒന്നും പ്രീ പ്ലാൻഡ് അല്ല. പിന്നെ താള ബോധമുളളത് കൊണ്ട് എങ്ങനെയൊക്കൊയോ ചെയ്യുകയായിരുന്നു.

ബഡായി ബം​ഗ്ലാവിന്റെ ഷൂട്ടിന്റെ സമയത്ത് അച്ഛൻ ഐസിയുവിൽ കിടക്കുകയാണ്. അന്ന് ഷൂട്ടുണ്ട്. ഓക്കെയാണെങ്കിൽ മാത്രം വന്നാൽ മതിയെന്ന് എന്നെ വിളിച്ച് പറഞ്ഞു. കുടുംബമാണ് എനിക്ക് എല്ലാം. ഒരു വർക്ക് ഏറ്റെടുത്തിട്ടുണ്ടെങ്കിൽ ആ കമ്മിറ്റ്മെന്റ് നമ്മൾ ചെയ്യണമെന്നാണ് അച്ഛനും അമ്മയും എപ്പോഴും പറയാറുള്ളത്. ഷോയിൽ എനർജറ്റിക്കായി ചെയ്യേണ്ടതുണ്ട്. അവിടെ ചോയ്സില്ല. മറ്റ് കാര്യങ്ങൾ മാറ്റി വെക്കേണ്ടതുണ്ട്. കുറച്ച് കഴിഞ്ഞപ്പോൾ കുഴപ്പമൊന്നും ഇല്ലെന്ന് പറഞ്ഞ് കോൾ വന്നു.

അതിന് ശേഷം ആശ്വാസമായി. പക്ഷെ ആ ഒരു നിമിഷം ഉള്ളിൽ കരയുക പുറത്ത് ചിരിക്കുക എന്ന അവസ്ഥയായിരുന്നു. നല്ല കണ്ടന്റുള്ള സിനിമകൾ ചെയ്യണം. നോക്കിയും കണ്ടുമേ ചെയ്യൂ. മലയാളം മാത്രമല്ല, തമിഴിലും തെലുങ്കിലും കന്നഡയിലും സിനിമ ചെയ്യാനു​ദ്ദേശിക്കുന്നുണ്ട്. പുതിയ ആളുകൾക്ക് അവസരം നൽകുകയെന്നത് ഞങ്ങൾക്ക് പ്രധാനമാണ്. എല്ലാവർക്കും ഒരു സ്വപ്നമുണ്ടാകും.

 

x