Entertainment

വളരെ കഷ്ടമാണിത്, ജീവിക്കാൻ സമ്മതിക്കണം, നിരവധി കോളുകളാണ് വരുന്നത്, അവനും കുടുംബമില്ലേ; കീർത്തി സുരേഷുമായി ബന്ധപ്പെട്ട വിവാഹ വാർത്തകളിൽ പ്രതികരിച്ച് സുരേഷ് കുമാർ

നടി കീർത്തി സുരേഷിൻ്റെ വിവാഹ വാർത്തകളും ഡേറ്റിംഗും എല്ലാമാണ് കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഇപ്പോഴിതാ മകളുമായി ബന്ധപ്പെട്ട വാർത്തകളിൽ പ്രതികരിച്ച് അച്ഛനും നിർമാതാവുമായ സുരേഷ് കുമാർ രംഗസ്ത് വന്നിരിക്കുകയാണ്. കീർത്തി സുരേഷിന്റെ വിവാഹവുമായി ബന്ധപ്പെട്ടുള്ള വാർത്ത ആദ്യം പുറത്ത് വിടുന്നത് താനായിരിക്കുമെന്നും അതുവരെ വ്യാജ പ്രചാരണങ്ങളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കണമെ ന്ന് സുരേഷ് കുമാർ വിഡിയോയിൽ പറയുന്നു.

“എൻ്റെ മകൾ കീർത്തി സുരേഷിനെ കുറിച്ച് ഒരു വ്യാജ വാർത്ത ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ കിടന്ന് കറങ്ങുന്നുണ്ട്. ഒരു പയ്യനെ ഡേറ്റ് ചെയ്യുന്നു, കല്യാണം കഴിക്കാൻ പോകുന്നു, എന്നൊക്കെയുള്ള വാർത്ത. അത് വ്യാജമാണ്. ആ പയ്യൻ കീർത്തിയുടെ നല്ല സുഹൃത്താണ്. അവന്റെ പിറന്നാളിന് കീർത്തി പോസ്റ്റ് ചെയ്ത ചിത്രമാണ് ഏതോ ഒരു ഓൺലൈൻ തമിഴ് മാസിക വാർത്തയാക്കി അത് മറ്റുള്ളവർ ഏറ്റുപിടിച്ചത്. ഇക്കാര്യം ചോദിച്ച് നിരവധി പേർ എന്നെ വിളിക്കുന്നുണ്ട്.

വളരെ കഷ്ടമാണ് ഇത്. ജീവിക്കാൻ സമ്മതിക്കണം. മര്യാദയ്ക്ക് ജീവിക്കുന്നവരെ കൂടി വിഷമിപ്പിക്കുന്ന കാര്യമാണ്. കീർത്തിയുടെ വിവാഹം വന്നാൽ ആദ്യം അറിയിക്കുന്നത് ഞാനായിരിക്കും. എനിക്കും അറിയാവുന്ന പയ്യനാണ് ഫർഹാൻ. ഞങ്ങൾ ഗൾഫിലൊക്കെ പോകുമ്പോൾ ഞങ്ങളുടെ ഒപ്പം ഷോപ്പിംഗിനെല്ലാം വരാറുണ്ട്. അവനും കുടുംബമില്ലേ ?അവനും മുന്നോട്ട് ജീവിതമില്ലേ? ഇത് മോശം പ്രവണതയാണ്. എന്റെ പല സുഹൃത്തുക്കളും വിളിച്ച് അന്വേഷിക്കുന്നതുകൊണ്ടാണ് ഞാൻ ഇപ്പോൾ വിഡിയോ ഇടുന്നത്. അടിസ്ഥാനരഹിതമായ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കരുത്’. സുരേഷ് കുമാർ വിഡിയോയിൽ പറയുന്നു.

കഴിഞ്ഞ ദിവസമാണ് നടി കീർത്തി സുരേഷ് ഫർഹാൻ എന്ന യുവാവുമൊത്തുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്നത്. ഇതിന് പിന്നാലെ ഭാവിവരാനാണോ എന്നും ആശംസകൾ നേരുന്നുവെന്നുമുള്ള കമന്റുകൾ വന്നതിനെ തുടർന്ന് കീർത്തി തന്നെ ചിത്രം സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തു. ഇതോടെ സംശയം ബലപ്പെടുകയായിരുന്നു. പല ഓൺലൈൻ മാധ്യമങ്ങളും കീർത്തിയും ഫർഹാനും പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ നൽകി. കേരളാ സ്‌റ്റോറിയെ അനുകൂലിച്ച സുരേഷ് കുമാർ മകളുടെ ബന്ധത്തെ കുറിച്ച് അറിഞ്ഞില്ലേ എന്നുള്ള കമന്റുകളായിരുന്നു വാർത്തകൾക്ക് താഴെ. ഇതിന് പിന്നാലെയാണ് നിലവിൽ നിലപാട് വ്യക്തമാക്കി സുരേഷ് കുമാർ രംഗത്ത് വന്നത്. ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ പേജിലൂടെയാണ് സുരേഷ് കുമാറിന്റെ വിഡിയോ പുറത്ത് വന്നിരിക്കുന്നത്.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago