Viral News

എഐ ക്യാമറ ഉണ്ടാക്കിയ പ്രശ്‌നങ്ങൾ കോൺഗ്രസിലെ എ,ഐ ഗ്രൂപ്പുകൾ ഉണ്ടാക്കിട്ടിയിട്ടില്ല; മാർക്സിനെ മുതൽ ഗോവിന്ദൻ മാസ്റ്ററെ വരെ ട്രോളിയ പിഷാരടിയുടെ പ്രസംഗം വൈറൽ

യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിൽ സിപിഎമ്മിനെ ട്രോളി നടൻ രമേശ് പിഷാരടി നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, എം.വി ഗോവിന്ദൻ, ഇ.പി ജയരാജൻ തുടങ്ങിയവരെ പരോക്ഷമായി വിമർശിച്ചായിരുന്നു പിഷാരടിയുടെ പ്രസംഗം. നിരവധി കോൺഗ്രസ് നേതാക്കൾ പ്രസംഗം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.

‘ഈ പ്രസ്ഥാനത്തിന് സാരഥ്യം വഹിക്കുന്നവർ പ്രസംഗിച്ച ശേഷം എന്നെ സംസാരിക്കാൻ വിളിച്ചപ്പോൾ നിങ്ങൾ കൈയടിച്ചതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. കാരണം ഈ കൈയടി ജനുവിനാണ്. നിങ്ങൾ എല്ലാവരും ഈ പരിപാടി നടക്കുന്നതറിഞ്ഞ് ബസ്സിലും വണ്ടിയിലുമൊക്കെ കയറി വന്നവരാണ്. അല്ലാതെ വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ പേടിപ്പിച്ച് കൊണ്ടുവന്നവരല്ല എന്ന ബോധ്യം എനിക്കുണ്ട്. സിനിമാ മേഖലയിൽ നിന്ന് ഞാനും കമലഹാസനും മാത്രമേ സധൈര്യം ജോഡോ യാത്രയിലേക്ക് ഇറങ്ങി വന്ന് നടന്നിട്ടുള്ളൂ. ബാക്കിയുള്ളവർക്ക് പേടിയുണ്ടാകും’ – പിഷാരടി പറഞ്ഞു.

കോളജിൽ പഠിക്കുന്ന കാലം മുതൽ കെ.എസ്.യു പരിപാടികളിൽ സജീവമായിരുന്നെന്നും ജനാധിപത്യ മൂല്യങ്ങളും ഭരണഘടനയുമാണ് കോൺഗ്രസിന്റെ ആശയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രസംഗത്തിൽ അപ്പം, ഇൻഡിഗോ, ട്രയിൻ എന്നിവയെ കുറിച്ച് പിഷാരടി പരാമർശിച്ചത് ഇങ്ങനെ; ‘ഒരു സ്റ്റേജിൽ കയറി തമാശ പറയാൻ തുടങ്ങി, അപ്പോൾ ആകാശത്തു കൂടി ഒരു വിമാനം പറന്നു പോയി. വിമാനം കണ്ട് ആളുകൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി. നോക്കുമ്പോൾ അതിൽ ഇൻഡിഗോ എന്നെഴുതി വച്ചിട്ടുണ്ട്. ആളുകൾ അതു കണ്ട് പൊട്ടിച്ചിരിക്കുകയാണ്. അപ്പോൾ ഞാൻ കൈ കൊണ്ട് അത്ര പ്രത്യേകതയൊന്നുമില്ലാത്ത ആക്ഷൻ കാണിച്ചു സമാധാനപ്പെടുത്തി. നിങ്ങൾ എന്റെ മിമിക്രി കേൾക്കണം. ഞാൻ ട്രയിനിന്റെ ശബ്ദം അനുകരിക്കാൻ പോകുകയാണ് എന്നു പറഞ്ഞു. ട്രയിൻ എന്ന കേട്ടപ്പോൾ പിന്നെയും അവർ ചിരിക്കാൻ തുടങ്ങി. ഇപ്പോൾ ചിരിക്കേണ്ട, ഞാൻ ഒരു തമാശ പറയും, അപ്പം ചിരിച്ചാൽ മതിയെന്ന് പറഞ്ഞു. അപ്പം എന്നു കേട്ടപ്പോൾ ഇവർ പിന്നെയും ചിരിക്കാൻ തുടങ്ങി’ – പിഷാരടി പറഞ്ഞു.

എഐ ക്യാമറ ഉണ്ടാക്കിയ പ്രശ്‌നങ്ങൾ കോൺഗ്രസിലെ എ,ഐ ഗ്രൂപ്പുകൾ ഉണ്ടാക്കിട്ടിയില്ലെന്നും അദ്ദേഹം പരിഹസിച്ചു. നിയമസഭയിലെ കമ്പ്യൂട്ടർ വരെ എടുത്തു കളയുന്നവർക്ക് കമ്പ്യൂട്ടറിനോടുള്ള വിരോധം തീർന്നിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

asif

Recent Posts

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

2 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

2 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

2 months ago

രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മ മരിച്ചു, അമ്മ മരിച്ച സങ്കടം അറിയിക്കാതെയാണ് അച്ഛൻ എന്നെ വളർത്തിയത്, രണ്ടാമത്തെ വിവാഹത്തിൽ അച്ഛന് ഒരു മകൻ കൂടിയുണ്ട്: ഹരീഷ് കണാരൻ

കോമഡി വേദികളിലൂടെ വന്ന് മലയാളികളുടെ പ്രീയപ്പെട്ട താരമായി മാറിയ നടനാണ് ഹരീഷ് കണാരൻ. ഹാസ്യം കൈകാര്യം ചെയ്യുന്നതിലെ മികവുകൊണ്ടുതന്നെ ഹരീഷിന്…

2 months ago