ഗായകൻ ശ്രീനാഥിന്റെയും സംവിധായകൻ സേതുവിൻറെ മകൾ അശ്വതിയുടെയും വിവാഹം കഴിഞ്ഞു , വിവാഹ വീഡിയോ കാണാം

ഐഡിയ സ്റ്റാർ സിങ്ങർ റിയാലിറ്റി ഷോ യിലൂടെ മലയാളി പ്രേഷകരുടെ മനസിൽ ഇടം നേടിയ പ്രിയ ഗായകനാണ് ശ്രീനാഥ് ശിവശങ്കരൻ . മികച്ച ആലാപനത്തിലൂടെ നിരവധി പ്രേഷകരുടെ ഇഷ്ടം നേടിയെടുത്ത താരമിപ്പോൾ സംഗീത സംവിധായകൻ കൂടിയാണ് .ഇപ്പോഴിതാ പ്രേഷകരുടെ പ്രിയ ഗായകനായി തിളങ്ങുന്ന ശ്രീനാഥ് ശിവശങ്കരൻ വിവാഹിതനായി എന്ന വാർത്തയാണ് പുറത്തുവരുന്നത് . സംവിധായകൻ സേതുവിൻറെ മകൾ അശ്വതിയെയാണ് താരം താലികെട്ടി ജീവിതത്തിലേക്ക് ഒപ്പം കൂട്ടിയത് .

വിവാഹ വിശേഷങ്ങൾ നേരത്തെ തന്നെ താരം ആരാധകരുമായി പങ്കുവെച്ചിരുന്നു ..സ്വാസിക അവതാരകയായി എത്തിയ റെഡ് കാർപെറ്റിലൂടെയാണ് താരം തന്റെ വിവാഹ വിശേഷങ്ങൾ പങ്കുവെച്ചത് , പിന്നീട് വിവാഹ നിച്ഛയ ചിത്രങ്ങളും വിഡിയോകളും താരം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു . ഫോർ എവർ എന്ന ക്യാപ്ഷ്യനോടെ താരം പങ്കുവെച്ച ചിത്രങ്ങൾ എല്ലാം തന്നെ വളരെ വേഗമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത് . ഇപ്പോഴിതാ താരത്തിന്റെ വിവാഹ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് .

ഐഡിയ സ്റ്റാർ സിങ്ങർ എന്ന റിയാലിറ്റി ഷോ യിലൂടെ ഗായകനെന്ന നിലയിൽ ശ്രെധ നേടിയ താരം പിന്നീട് സംഗീത സംവിധാനത്തിലൂടെയും ശ്രെധ നേടുകയായിരുന്നു . മമ്മൂട്ടി ചിത്രം ഒരു കുട്ടനാടൻ ബ്ലോഗ് , സുരേഷ് ഗോപി ചിത്രം മേം ഹും മൂസ , സബാഷ് ചന്ദ്ര ബോസ് തുടങ്ങി ചിത്രങ്ങളിൽ സംഗീത സംവിദാനം നിർവഹിച്ചത് ശ്രീനാഥ് ശിവശങ്കരനായിരുന്നു . എന്തായാലും ശ്രീനാഥിന്റെ വിവാഹ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട് . നിര്വാഡിജി ആളുകളാണ് ശ്രീനാഥിനും അശ്വതിക്കും വിവാഹ മംഗളാശംസകളുമായി രംഗത്ത് വരുന്നത് .

x