ആര്‍ ഡി എക്‌സ് സംവിധായകന്‍ നഹാസ് ഹിദായത്ത് വിവാഹിതനായി

ആര്‍ ഡി എക്‌സ് ചിത്രത്തിന്റെ സംവിധായകന്‍ നഹാസ് ഹിദായത്ത് വിവാഹിതനായി. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. വധു ഒപ്‌റ്റോമെട്രി വിദ്യാര്‍ഥിയായ ഷെഫ്‌ന കാഞ്ഞിരപ്പള്ളി സ്വദേശിനിയാണ്.ഗോദ’ എന്ന ചിത്രത്തിൽ ബേസില്‍ ജോസഫിന്റെ അസിസ്റ്റന്റ് ആയാണ് നഹാസ് സിനിമയില്‍ എത്തുന്നത്.

ആദ്യ സംവിധായക അരങ്ങേറ്റമായ ആര്‍ഡിഎക്‌സ് എന്ന ചിത്രം ഗംഭീര വിജയമായിരുന്നു. ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം നേടുകയും ചെയ്തു. ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ്, മഹിമ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം നിര്‍മിച്ചത് വീക്കെന്‍ഡ് ബ്ലോക്ബസ്റ്ററായിരുന്നു.

ഗോദ എന്ന ചിത്രത്തിലൂടെ ബേസിൽ ജോസഫിന്റെ അസിസ്റ്റന്റ് ആയാണ് നഹാസ് സിനിമയിൽ എത്തുന്നത്. ആദ്യ ചിത്രം തന്നെ 100 കോടി ക്ലബ്ബിലെത്തിച്ച സംവിധായകന്‍ വിശേഷണവും നഹാസിന് ഇതിലൂടെ ലഭിച്ചു

വീക്കെന്‍ഡ് ബ്ലോക്ബസ്റ്റേഴ്സ് നിര്‍മ്മിച്ച ചിത്രത്തില്‍ മഹിമ നമ്പ്യാര്‍ ആയിരുന്നു നായിക. ആദർശ് സുകുമാരൻ, ഷാബാസ് റഷീദ് എന്നിവര്‍ ചേര്‍ന്നാണ് ആര്‍ഡിഎക്സിന് തിരക്കഥ ഒരുക്കിയത്.ഐമ റോസ്മി സെബാസ്റ്റ്യന്‍, ബാബു ആന്‍റണി, പാര്‍വതി മാല, ലാല്‍ തുടങ്ങി ഒട്ടനവധി താരങ്ങള്‍ അണിനിരന്നിരുന്നു. സൗഹൃദവും പ്രണയവും പ്രതികാരവുമൊക്കെ അടങ്ങിയ ചിത്രം പ്രേക്ഷകര്‍ വലിയ രീതിയില്‍ ഏറ്റെടുത്തു.

x