Entertainment

ട്രെൻഡിങ് പ്രെ​ഗ്നൻസി സീസൺ 2; അമ്മയെ ചേർത്ത് പിടിച്ച് നിറവയറുമായി റേച്ചലും പേളിയും, ഇന്നത്തെ കാലത്ത് ഇങ്ങനെ ഫോട്ടോ എടുക്കാൻ പറ്റുന്നത് ഭാഗ്യമാണെന്ന് ആരാധകർ

പേളി മാണിയേയും കുടുംബത്തേയും സോഷ്യൽമീഡിയ ഉപഭോക്താക്കളായ മലയാളികൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. അവതാരകയായി വന്ന് ബി​ഗ് ബോസിലൂടെ പേളിയും ഭർത്താവ് ശ്രീനിഷും പ്രേക്ഷകരുടെ ഹൃദയം കവർന്നു. ഇരുവരുടെയും രണ്ട് വയസുകാരി മകൾ നിലയ്ക്ക് നിരവധി ആരാധകരും ഫാൻസ് പേജുകളുമുണ്ട്. അടുത്തിടെയാണ് താൻ വീണ്ടും ​​ഗർഭിണിയാണെന്നും വൈകാതെ ഒരു കുഞ്ഞ് കൂടി നിലയ്ക്ക് കൂട്ടായി എത്തുമെന്നും പേളിയും ശ്രീനിഷും ഇരുവരുടെയും യുട്യൂബ് ചാനൽ വഴി അറിയിച്ചത്. മൂന്ന് മാസം ഗർഭിണിയാണ് താനെന്നും ഹാഷ് ടാഗിലൂടെ പേളി അറിയിച്ചിരുന്നു.

പേളിയുടെ സഹോദരി റേച്ചലും രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. എട്ടാം മാസമാണ് ഇപ്പോൾ റേച്ചലിന്. റേച്ചലിന്റെ ആദ്യത്തെ കുഞ്ഞ് റെയ്ൻ അടുത്തിടെയാണ് ഒന്നാം പിറന്നാൾ ആഘോഷിച്ചത്. രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുന്ന റേച്ചലിന് വേണ്ടി ബേബി ഷവർ നടത്തിയതിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയ വഴി പങ്കിട്ടിരിക്കുകയാണ് പേളിയും ശ്രീനിഷും. ബീച്ചിനോട് ചേർന്നുള്ള മനോഹ​രമായൊരു റിസോർട്ടിൽ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഒപ്പമാണ് ബേബി ഷവർ റേച്ചൽ ആഘോഷിച്ചത്. ഇരട്ടി സന്തോഷം… ഇരട്ടി സ്നേഹം… ഞങ്ങളുടെ ജീവിതത്തിലേക്ക് അടുത്ത കുഞ്ഞിലൂടെ കൂടുതൽ സന്തോഷം സ്വാഗതം ചെയ്യുമ്പോൾ ഞങ്ങളുടെ ഹൃദയം നിറഞ്ഞ് കവിയുന്നുവെന്നാണ് ബേബി ഷവർ ചിത്രങ്ങൾ പങ്കുവെച്ച് റേച്ചൽ കുറിച്ചത്.

ബ്ലെസ്ഡ് വിത്ത് ടു എന്നും ഹാഷ്ടാ​ഗ് കൊടുത്തിട്ടുണ്ട്. ഇതോടെ റേച്ചലിന് പിറക്കാൻ പോകുന്നത് ഇരട്ടകുട്ടികളാണോ എന്ന സംശയമാണ് ആരാധകരിൽ ഉദിച്ചിരിക്കുന്നത്. വലിയ വയറാണ് റേച്ചലിന്റേത് എന്നതുകൊണ്ട് തന്നെ പെൺകുഞ്ഞാണെന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്. റേച്ചലിന്റെ ബേബി ഷവർ ചിത്രങ്ങൾ പങ്കുവെച്ച് ആശംസകൾ അറിയിച്ച് ശ്രീനിഷ് കുറിച്ചത് ഇങ്ങനെയായിരുന്നു… ഞങ്ങളുടെ കുടുംബം കൂടുതൽ മനോഹരമാകാൻ പോകുന്നു… എന്നായിരുന്നു താരത്തിന്റെ വാക്കുകൾ. പേളിയും സഹോദരിയുടെ ബേബി ഷവർ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

നിറവയറുമായി റേച്ചലും പേളിയും ഒരുമിച്ച് നിൽക്കുന്ന ഫോട്ടോയും അമ്മയെ ചേർത്ത് പിടിച്ച് നിൽക്കുന്ന ചിത്രങ്ങളും വൈറലാണ്. ഇങ്ങനെ ഫോട്ടോ എടുക്കാൻ പറ്റുന്നത് ഭാഗ്യമാണ്… രണ്ട് പേരും ഒരേ സമയത്ത്… രണ്ട് പേർക്കും രണ്ടാമത്തെ.. അതും ഇന്നത്തെ കാലത്ത് എന്നായിരുന്നു ഇരുവരുടെയും ഫോട്ടോയെ പ്രശംസിച്ച് കുറിച്ചത്. ട്രെന്റിങ് പ്രെ​ഗ്നൻസി, പ്രെ​ഗ്നൻസി സീസൺ 2 എന്നിങ്ങനെയും തമാശയായി കമന്റ് ചെയ്തിട്ടുണ്ട്. നിലയുടെ ജനനശേഷം യുട്യൂബ് കണ്ടന്റുകൾ സൃഷ്ടിച്ച് പങ്കുവെക്കുന്നതിലാണ് പേളിയും ഭർത്താവ് ശ്രീനിഷും കൂടുതൽ ശ്രദ്ധ കൊടുത്തിരിക്കുന്നത്. ഏറ്റവും ക്രീയേറ്റീവായി യുട്യൂബ് കണ്ടന്റുകൾ സൃഷ്ടിക്കുന്നതിൽ മുന്നിലാണ് ഇരുവരും.

പ്രെ​ഗ്നൻസി റിവീൽ വീഡിയോ ഇരുവരും ചെയ്തത് ട്രെന്റിങായിരുന്നു. ബിഗ് ബോസ് മലയാളം സീസൺ ഒന്നിലെ രണ്ടാം സ്ഥാനക്കാരിയായിരുന്നു പേളി മാണി. അതേ സീസണിൽ നാലാം സ്ഥാനമായിരുന്നു ശ്രീനിഷിന്. ബിഗ് ബോസിൽ വെച്ച് ഉടലെടുത്ത പ്രണയം ഗെയിം പ്ലാൻ ആണെന്ന് ആ സമയത്ത് സോഷ്യൽ മീഡിയയിലും മറ്റും ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ പുറത്തെത്തിയതിനുശേഷം വീട്ടുകാരുമായി സംസാരിച്ച് ഇരുവരും തങ്ങളുടെ വിവാഹം പ്രഖ്യാപിക്കുകയായിരുന്നു. 2019 മെയ് 5 ന് ക്രിസ്ത്യൻ മതാചാര പ്രകാരവും മെയ് 8 ന് ഹിന്ദു ആചാര പ്രകാരവും ഇരുവരുടെയും വിവാഹം നടന്നു. 2021 മാർച്ച് 20 നാണ് നില ജനിച്ചത്

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

1 week ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

2 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

2 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago