Entertainment

“കിഡ്‌നി രോഗമായിരുന്നു , രോഗം തിരിച്ചറിഞ്ഞ് അധികം വൈകാതെ അവൻ ഞങ്ങളെ വിട്ടുപോയി” , ചേച്ചിയുടെ മകൻ ബെന്നിന്റെ മരണത്തിൽ നെഞ്ച് പൊട്ടിക്കരഞ്ഞ് നടി ബീന ആന്റണി

മിനിസ്‌ക്രീൻ താരമായ ബീന ആന്റണിയും ഭര്‍ത്താവ് മനോജും മലയാളികള്‍ക്ക് വളരെ സുപരിചിതനാണ്. ടെലിവിഷന്‍ രംഗത്ത് ഇരുവരും സജീവ സാന്നിധ്യമാണ് താരങ്ങള്‍. അതേസമയം തന്റെ ജീവിതത്തില്‍ വേദന കൊണ്ട് തളർന്നുപോയ അനുഭവമുണ്ടായിട്ടുണ്ടെന്നാണ് തുറന്നു ബീന ആൻ്റണി പറയുന്നത്. എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു നടി. ജീവിതത്തില്‍ ഒരുപാട് ഘട്ടങ്ങളിൽ കൂടിയാണ് താൻ ഇവിടെ വരെ എത്തി നില്‍ക്കുന്നത്. അതില്‍ സന്തോഷവും ദുഖവുമൊക്കെ നിലനിന്നിട്ടുണ്ട്. സന്തോഷമായാലും വേദന ആയാലും അത്തരത്തിലുള്ള ഒരു സംഭവത്തെ കുറിച്ച് പറയാനാണ് അവതാരകനായ എംജി ശ്രീകുമാര്‍ പറഞ്ഞത്. ബീന ആന്റണി ഇതിന് മറുപടി നല്‍കുകയും ചെയ്തു.

‘തനിക്കൊരു ഭര്‍ത്താവു മകനും ഉണ്ടെന്നുള്ളതാണ് തന്റെ വലിയ സന്തോഷങ്ങളില്‍ മുൻപിൽ ഉള്ളത്. പിന്നെ ഒരു ആര്‍ട്ടിസ്റ്റ് ആയതിനാല്‍ എല്ലാവരും അതേ പരിഗണന നല്‍കുന്നുണ്ട്. എവിടേലും യാത്ര ചെയ്യുന്നതിനിടെ ഏതെങ്കിലും വീട്ടിലേക്ക് കയറി ചെന്നാല്‍ അമ്പരപ്പോടെയും സന്തോഷത്തോടെയും നമ്മളെ സ്വീകരിക്കുമെന്നും’, ബീന പറയുന്നു.’പിന്നെ ദുഃഖമെന്ന് പറഞ്ഞാല്‍ ഈ അടുത്ത് ഒരുപാട് തന്നെ വേദനിപ്പിച്ച ഒരു സംഭവം നടന്നിരുന്നു. അപ്പച്ചനും അമ്മച്ചിയും നഷ്ടമായ വേദന വളരെ വലുതായിരുന്നു. പക്ഷേ അതിനേക്കാളുമൊക്കെ വലിയ ദുഃഖം തന്റെ കുടുംബത്തിലുണ്ടായി. തങ്ങൾ മൂന്ന് സഹോദരിമാരാണ്. ചേച്ചിയും അനിയത്തിയും തനിക്കൊപ്പം ഉണ്ട്. തങ്ങള്‍ മൂന്ന് പെണ്‍കുട്ടികള്‍ ഉണ്ടായതിന് ശേഷം തങ്ങളുടെ വീട്ടിലേക്ക് ആദ്യമായി ജനിച്ച മോന്‍ മൂത്ത ചേച്ചിയുടേതാണ്. അവര്‍ക്ക് രണ്ട് ആണ്‍മക്കളായിരുന്നു.

കഴിഞ്ഞ ഒക്ടോബര്‍ 20 നാണ് ഈ സംഭവം നടക്കുന്നത്. ചേച്ചിയുടെ മൂത്ത മോന്‍ ബെന്നിന് ഇരുപത്തിരണ്ട് വയസേ ഉണ്ടായിരുന്നുള്ളു. അവന്‍ ബി ടെക് ഒക്കെ കഴിഞ്ഞ് മുന്നോട്ട് പോകുക ആയിരുന്നു. അവന്‍ ഞങ്ങളിൽ നിന്ന് അകന്നുപോയി. വളരെ ആരോഗ്യത്തോട് കൂടി ജീവിച്ച കുഞ്ഞായിരുന്നു. ഒരു അസുഖവും ഉണ്ടായിരുന്നില്ല. പെട്ടെന്നൊരു ദിവസം ശരീരം മുഴുവന്‍ അവന് നീര് വന്നു. ചേച്ചി വിളിച്ച് അവന് മുഖത്തും ശരീരത്തുമൊക്കെ നീര് വന്നെടീയെന്ന് എന്നോട് പറഞ്ഞു. വേഗം തന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയി. ചെറിയ ഫാറ്റി ലിവറിന്റെ ലക്ഷണങ്ങള്‍ ഉണ്ട് എന്ന് ഡോക്ടര്‍ പറഞ്ഞു. ഡോക്ടറെ കണ്ടശേഷം ഒരു രണ്ടോ മൂന്നോ ആഴ്ച കൂടിയെ അവന്‍ ഞങ്ങളുടെ ഒപ്പം ഉണ്ടായിരുന്നുള്ളൂ.

കിഡ്നി തകരാര്‍ ആയിരുന്നു അവന് . അതൊക്കെ നമ്മള്‍ക്ക് അറിയാനും ചികിത്സിക്കാനുള്ള സമയം പോലും ലഭിച്ചില്ല. അപ്പോഴേക്കും കൊവിഡ് കൂടി വന്നു. അതോടെ അവന്നേ നഷ്ടം ആയി. മക്കള്‍ നഷ്ടപെടുമ്പോഴുള്ള വേദന അത് തീർത്താൽ തീരാത്ത നഷ്ടം തന്നെയാണ്. ബാക്കിയൊക്കെ നമുക്ക് ആശ്വസിക്കാം.ലോക്ഡൗണ്‍ ആയതിനാല്‍ കാര്യമായ ഒന്നും ചെയ്തില്ല. മനസ്സ് പോലും കൈവിട്ട് പോവുന്ന അവസ്ഥയിലേക്ക് മാറി. ഇതോടെ ഏഷ്യാനെറ്റില്‍ നിന്നും സീരിയലില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയപ്പോള്‍ ഒന്നും നോക്കാതെ അതിനു ഒക്കെ പറഞ്ഞു. അങ്ങനെ അല്ലെങ്കിൽ ഒരു വല്ലാത്ത അവസ്ഥയിലേക്ക് ഞാൻ പോവുമായിരുന്നെന്നും നടി പറയുന്നു..

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago