അച്ഛന്റെ ഏറ്റവും വലിയ സ്വപ്നം സഫലമാക്കി പഠിച്ച് ഡോക്ടറായി മകൾ ശ്രീലക്ഷ്മി

അഭിനയവും പാട്ടും സ്വതസിദ്ധമായ ചിരിയുമൊക്കെയായി ആരാധകരുടെ ഹൃദയത്തിൽ ഇടംപിടിച്ച കലാഭവൻ മണിയുടെ മരണം മലയാളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു. താൻ ജനിച്ച് വളർന്ന സാഹചര്യത്തെക്കുറിച്ചും കലാരംഗത്തേക്ക് എത്തിയതിനെക്കുറിച്ചുമൊക്കെ അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. പാട്ടുകളിലെല്ലാം ഇതേക്കുറിച്ച് സൂചിപ്പിക്കാറുമുണ്ടായിരുന്നു. സ്വപ്നം കണ്ടതിനും അപ്പുറത്ത് സഞ്ചരിക്കാൻ കഴിഞ്ഞിരുന്നു അദ്ദേഹത്തിന്. എന്നും തനിക്കൊപ്പമുള്ള ആരാധകരോട് പ്രത്യേകമായൊരു സ്നേഹമുണ്ടായിരുന്നു അദ്ദേഹത്തിന്.

ഇപ്പോൾ അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹം സഫലമാക്കിയിരിക്കുകയാണ് ശ്രീലക്ഷ്മി. ഡോക്ടറായിരിക്കുകയാണ് താരപുത്രി. അമ്മയും കൊച്ചച്ചനും ബന്ധുക്കളുമെല്ലാം ശ്രീലക്ഷ്മിയ്‌ക്കൊപ്പമുണ്ട്. ദിലീപിന്റെ മകൾ മീനാക്ഷിയുടെ പ്രായമാണ് ശ്രീലക്ഷ്മിയ്ക്കും. മീനൂട്ടിയും എംബിബിഎസ് പഠനം പൂർത്തിയാക്കിയിരിക്കുകയാണ്. ശ്രീലക്ഷ്മി പത്താക്ലാസിൽ പഠിക്കുമ്പോഴായിരുന്നു കലാഭവൻ മണിയുടെ അപ്രതീക്ഷിത വിടവാങ്ങൽ.

പരീക്ഷയ്ക്കിടയിൽ വെച്ചായിരുന്നു മരണം. എന്നിരുന്നാലും തന്റെ അച്ഛന്റെ ആഗ്രഹത്തിനായി, വേദനകൾ ഉള്ളിലൊതുക്കി ശ്രീലക്ഷ്മി പഠിച്ചു പരീക്ഷയെഴുതി. മികച്ച മാർക്കോടു കൂടിയാണ് ശ്രീലക്ഷ്മി പാസായത്. പ്ലസ് ടുവിനും ഉന്നതവിജയം നേടാൻ ശ്രീലക്ഷ്മിയ്ക്കായി. പിന്നാലെ കലാഭവൻ മണിയുടെ ആഗ്രഹം പോലെ എംബിബിഎസ് പഠനത്തിനായുള്ള പാതയിലായിരുന്നു. മകൾ പാവങ്ങൾക്ക് താങ്ങാവുന്ന ഒരു ഡോക്ടർ ആവണമെന്നായിരുന്നു കലാഭവൻ മണിയുടെ ആഗ്രഹം. പാവപ്പെട്ടവർക്ക് എപ്പോഴും സഹായം ചോദിച്ച് വരാൻ കഴിയുന്ന, അവരുടെ കയ്യിൽ നിന്ന് പൈസയൊന്നും വാങ്ങാതെ അവരെ മനസറിഞ്ഞ് ചികിത്സിക്കുന്ന ഡോക്ടറാകണമെന്നാണ് മണി പറയാറുണ്ടായിരുന്നത്.

അച്ഛൻ ഷൂട്ടിംഗിന് പോയതുപോലെയാണ് തോന്നുന്നതെന്നാണ് മകൾ ശ്രീലക്ഷ്മി മുമ്പ് ഒരു അഭിമുഖത്തിൽ പറഞ്ഞത്. ‘അച്ഛൻ എന്നെ ഒരിക്കലും മോളേ എന്ന് വിളിച്ചിട്ടില്ല. മോനേ എന്നേ വിളിക്കാറുണ്ടായിരുന്നുള്ളൂ. ആൺകുട്ടികളെപ്പോലെ നിനക്ക് നല്ല ധൈര്യം വേണം, കാര്യപ്രാപ്തി വേണം, കുടുംബത്തിലെ കാര്യങ്ങളൊക്കെ ഒറ്റയ്ക്ക് നോക്കി നടത്താൻ കഴിയണം എന്നൊക്കെ പറയുമായിരുന്നു.

Articles You May Like

x