ഗോവിന്ദ് പത്മസൂര്യയും ഗോപികയും വിവാഹിതരായി, താലിചാർത്തിയത് വടക്കും നാഥന്റെ മുൻപിൽ വെച്ച് ​

വടക്കും നാഥന്റെ മുൻപിൽ വെച്ച് ​ഗോപികയെ താലിചാർത്തി ​ഗോവിന്ദ് പദ്മസൂര്യ. പുലർച്ചെ ക്ഷേത്ര നടയിൽ എത്തിയ താരങ്ങൾ പ്രദക്ഷിണം പൂർത്തിയാക്കി, ഭഗവാന്റെ നടയ്ക്ക് മുൻപിൽ എത്തിയാണ് താലി കെട്ട് നടത്തിയത്. ശ്രീകോവിൽ നടക്ക് പുറത്തുവച്ചായിരുന്നു താലിചാർത്തെന്നും റിപ്പോർട്ടുണ്ട്.

പൊതുവെ വടക്കും നാഥ ക്ഷേത്രത്തിൽ വിവാഹം പതിവ് കാഴ്ചയല്ല. അതുകൊണ്ടുതന്നെ ഇത് അപൂർവങ്ങളിൽ അപൂർവ്വം എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. മുൻപും പല വിവാഹങ്ങളും ക്ഷേത്രത്തിൽ നടന്നിട്ടുണ്ട്. മാത്രമല്ല തിരക്ക് ഒഴിവാക്കാനായി പത്തുപേരിൽ കൂടുതൽ ചടങ്ങിൽ ഉണ്ടാകാൻ പാടില്ല എന്ന നിർദ്ദേശം മാത്രമാണ് ക്ഷേത്ര കമ്മിറ്റി മുൻപോട്ട് വയ്ക്കുന്നത്.

ഗോപികയുടെയും ജിപിയുടെയും ഇരു കുടുംബങ്ങൾ മാത്രമെത്തിയ ചടങ്ങിൽ കേരള തനിമയുള്ള വസ്ത്രം ധരിച്ചാണ് വധൂ വരന്മാർ ചടങ്ങിനെത്തിയത്. കഴിഞ്ഞ വർഷം ഒക്ടോബർ 23നാണ് വിവാഹ നിശ്ചയ ഫോട്ടോകൾ പങ്കുവച്ച് ജിപിയും ഗോപികയും വിവാഹവാർത്ത പുറത്തുവിട്ടത്.

Articles You May Like

x