ജിപി ഗോപിക വിവാഹം നാളെ, അതിഗംഭീരമായി ആഘോഷിച്ച് ഹൽദി, ചിത്രങ്ങൾ പുറത്ത്

നടൻ ഗോവിന്ദ് പത്മസൂര്യയുടെയും നടി ഗോപിക അനിലിന്റെയും ഹൽദി ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോയും പുറത്ത്. നാളെയാണ് ആരാധകർ താരങ്ങളുടെ വിവാഹം. കഴിഞ്ഞ ഒക്‌ടോബർ 23നായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. ഇപ്പോളിതാ താരങ്ങളുടെ ഹൽദി ആഘോഷങ്ങളുടെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.

താരങ്ങളായ ഷഫ്ന, മിയ, സ്വാസിക, പൂജിത തുടങ്ങി നിരവധി താരങ്ങളാണ് ആഘോഷങ്ങളിൽ പങ്കെടുത്തത്. ജിപിയും ഗോപികയും ഹൽദിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. നേരത്തെ ഗോപികയുടെ ബ്രൈഡ് ടു ബി ആഘോഷ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.

ഗോപികയും ഗോവിന്ദ് പദ്മസൂര്യയും ഒരുമിച്ച് മോഹൻലാലിന് ഒപ്പം നിൽക്കുന്ന ചിത്രവും അടുത്തിടെ പുറത്തുവന്നിരുന്നു. ബാലേട്ടൻ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ മകളായി ഗോപിക അഭിനയിച്ചിരുന്നു. ശേഷം സാന്ത്വനം എന്ന ജനപ്രിയ സീരിയലിലൂടെയാണ് ഗോപിക വീണ്ടും പ്രേക്ഷക ഹൃദയത്തിൽ ഇടംപിടിച്ചത്.

Articles You May Like

x