ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ എയര്‍ഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ ആണ് ലെനയുടെ ജീവിതപങ്കാളി.

2024 ജനുവരി 17 ന് താനും പ്രശാന്തും ഒരു പരമ്പരാഗത ചടങ്ങില്‍ വിവാഹിതരായെന്നും പ്രധാനമന്ത്രി ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ചതിനു ശേഷം ഇക്കാര്യം വെളിപ്പെടുത്താന്‍ കാത്തിരിക്കുകയായിരുന്നെന്നും ലെന പറഞ്ഞു. താരത്തിന്റെ രണ്ടാം വിവാഹമാണിത്. അധികമാര്‍ക്കും അറിയാത്ത കാര്യമാണ് ലെനയുടെ ദാമ്പത്യ ജീവിതം. 2004 ല്‍ സിനിമാരംഗത്തു നിന്ന് തന്നെയുള്ള അഭിലാഷ് കുമാറിനെ ലെന വിവാഹം കഴിച്ചു. 22 ഫീമെയില്‍ കോട്ടയം സിനിമയുടെ തിരക്കഥാകൃത്ത് കൂടിയാണ് അഭിലാഷ്. അഭിലാഷും ലെനയും നേരത്തെ സുഹൃത്തുക്കളായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം വളരെ സൗഹാര്‍ദ്ദപരമായി തങ്ങള്‍ വേര്‍പിരിഞ്ഞെന്നും ലെന പഴയൊരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

‘എനിക്ക് ആറാം ക്ലാസ് മുതല്‍ ബോയ്ഫ്രണ്ട് ഉണ്ടായിരുന്നു. ആ ബോയ്ഫ്രണ്ടിനെ തന്നെ വിവാഹം കഴിച്ചു. പിന്നീട് കുറേ കാലം കല്യാണം കഴിഞ്ഞ് ജീവിച്ചിട്ട് പിരിഞ്ഞു. ആറാം ക്ലാസ് മുതല്‍ നീ എന്റെ മുഖവും ഞാന്‍ നിന്റെ മുഖവുമല്ലേ കാണുന്നത്. നീ പോയി കുറേ ലോകമൊക്കെ കാണ്. ഞാനും പോയി കാണട്ടെ എന്നുപറഞ്ഞ് ഞങ്ങള്‍ പിരിയാന്‍ തീരുമാനിച്ചു. അങ്ങനെയാണ് ഞങ്ങള്‍ ഡിവോഴ്‌സ് ചെയ്തത്,’ ലെന പറഞ്ഞു.

‘ വളരെ ഫ്രണ്ട്‌ലി ആയുള്ള ഡിവോഴ്‌സ് ആയിരുന്നു എന്റേത്. ഞങ്ങള്‍ വളരെ സൗഹാര്‍ദ്ദപരമായാണ് പിരിഞ്ഞത്. അത് ഞാന്‍ സിനിമയില്‍ എഴുതണം എന്ന് വിചാരിച്ചിട്ടുള്ള സീനാണ്. ഞങ്ങള്‍ ഡിവോഴ്‌സ് ചെയ്യുമ്പോള്‍ കോടതിയില്‍ ഒപ്പിടണമല്ലോ..അപ്പോള്‍ ഹിയറിങ് ഉണ്ട്. ഞങ്ങള്‍ ഒരുമിച്ചാണ് കോടതിയില്‍ പോയിരിക്കുന്നത്. അകത്ത് വേറെ ഒരു കേസിന്റെ ഹിയറിങ് നടക്കുകയാണ് അതുകൊണ്ട് സമയമെടുക്കും എന്ന് ഞങ്ങളുടെ വക്കീല്‍ പറഞ്ഞു.

ഞങ്ങളോട് താഴെ വെയ്റ്റ് ചെയ്യാന്‍ പറഞ്ഞു. അതുകഴിഞ്ഞ് അരമണിക്കൂര്‍ കഴിഞ്ഞ് വക്കീല്‍ ഞങ്ങളെ വിളിക്കാന്‍ താഴെയുള്ള കാന്റീനിലേക്ക് വരുമ്ബോള്‍ പുള്ളി കാണുന്നത് ഞങ്ങള്‍ ഒരുമിച്ച്‌ ഒരു ഗുലാം ജാമുന്‍ കഴിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങള്‍ ഡിവോഴ്‌സിന് തന്നെയല്ലേ വന്നത് എന്ന് പുള്ളി അപ്പോള്‍ ചോദിച്ചു. അങ്ങനെ ഡിവോഴ്‌സ് ചെയ്തവരാണ് ഞങ്ങള്‍,’ ലെന കൂട്ടിച്ചേര്‍ത്തു.

 

Articles You May Like

x