ഭക്ഷ്യ വിഷബാധയേറ്റ് വിമാനത്തിൽ വച്ച് ഛർദ്ദിച്ച് അവശയായപ്പോൾ രക്ഷകരായത് സഹയാത്രികർ: തനിക്കുണ്ടായ മോശം അനുഭവത്തെ കുറിച്ച് അഹാന കൃഷ്ണ

മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. കൃഷ്ണ കുമാറിനൊപ്പം അഹാനയും സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ്. കൃഷ്ണകുമാറിനെയും അഹാനയെയും പോലെ കുടുംബത്തിലെ മറ്റുള്ളവരും സോഷ്യൽ മീഡിയകളിൽ സജീവമാണ്. കൃഷ്ണ കുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയും മലയാളികൾക്ക് പ്രിയങ്കയാണ്. സോഷ്യൽ മീഡിയകളിലൂടെയും യൂട്യൂബിലൂടെയുമൊക്കെ സിന്ധുവും മലയാളികൾക്ക് സുപരിചിതയാണ്. ഇപ്പോഴിതാ ഒരു യാത്രക്കിടെ തനിക്ക് നേരിടേണ്ടി വന്ന ഒരു മോശം അനുഭവത്തെ കുറിച്ച് ആരാധകരുമായി പങ്കുവക്കുകയാണ് താരം. സമൂഹമാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്.

ഫ്‌ലൈറ്റ് യാത്രക്കിടെ ആദ്യമായാണ് ഇത്തരത്തിൽ ഒരു അവസ്ഥ ഉണ്ടാകുന്നത്. 45 മിനിട്ട് വിമാനയാത്രക്കിടെ നാല് തവണ ഛർദ്ദിച്ചു. തലേദിവസം കഴിച്ച ഭക്ഷണത്തിൽ നിന്ന് ഭക്ഷ്യ വിഷബാധ ഉണ്ടായതാണെന്ന് ഉറപ്പാണ്. അല്ലാതെ യാത്രക്കിടെ സംഭവിക്കാറുള്ള മോഷൻ സിക്‌നസ് ഒന്നും എനിക്കില്ല. യാത്ര തുടങ്ങും മുൻപ് തന്നെ വല്ലാത്തൊരു പന്തികേട് തോന്നിയിരുന്നു. എന്നാൽ ഛർദ്ദിക്കുമെന്ന് പ്രതീക്ഷിച്ചില്ല. യാത്ര ആരംഭിച്ചപ്പോൾ തന്നെ ബുദ്ധിമുട്ട് തുടങ്ങി.

അപ്പോഴാണ് അടുത്തുണ്ടായിരുന്ന സഹയാത്രികൻ രക്ഷകനായി എത്തിയത്. യാത്രയുടെ അവസാനം വരെ എന്റെ ബാഗ് പിടിച്ചിരുന്നത് ഇയാളയിരുന്നു. എന്നാൽ യാത്ര തുടങ്ങിയപ്പോൾ മുതൽ ഛർദ്ദിക്കുന്ന തന്നെ കുറിച്ച് മറ്റുള്ള യാത്രക്കാർ എന്ത് കരുതുമെന്നായിരുന്നു മനസിൽ. ഇൻഡിഗോ വിമാനത്തിലെ ഛർദ്ദിക്കാനുള്ള ബാഗായിരുന്നു എന്റെ ഏക ആശ്രയം. മനസിന് വല്ലാതെ വിഷമം തോന്നിയ അവസ്ഥ കൂടിയായിരുന്നു അത്. ഒപ്പം യാത്ര ചെയ്തിരുന്ന ഒരു ഡോക്ടറും മറ്റ് യാത്രക്കാരും എനിക്ക് ഒരുപാട് സഹായങ്ങൾ ചെയ്തു.

ആ സമയത്ത് എനിക്കൊപ്പമുണ്ടായിരുന്ന പലരും വൊമിറ്റ് ബാഗ് തന്ന് സഹായിച്ചു ഛർദ്ദിച്ച് അവശയായി കണ്ണുനിറഞ്ഞ അവസരത്തിൽ എയർ ഹോസ്റ്റസ് എത്തി സമാധാനിപ്പിച്ചു. പുറത്തിറങ്ങിയപ്പോൾ പൈലറ്റും എത്തി സുഖവിവരം അന്വേഷിച്ചു. അത്രക്ക് മോശമായിരുന്നു എന്റെ അവസ്ഥ. തന്റെ ആരോഗ്യ പ്രശ്‌നം കാരണമാണെന്നും താരം പറഞ്ഞു.

Articles You May Like

x