നിങ്ങളുടെ ഉദ്ദേശം എന്താണ്? ലോകം നന്നാക്കുന്നതോ, മറ്റൊരാളെ അപമാനിക്കുന്നതോ, ഇത്രയും തരംതാണ രീതിയിലേക്ക് പോകരുതായിരുന്നു: കുടുംബത്തെ അപമാനിച്ച പ്രാപ്തി എലിസബത്തിനെതിരെ അഹാന

മലയാളികൾക്ക് ഏറെ സുപരിചിതമായ താര കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. നടി ആഹാനയുടെയും സഹോദരിമാരുടെ വീഡിയോകൾക്കും ആരാധകർ ഏറെയാണ്. വീട്ടിലെ എല്ലാ അംഗങ്ങളും സോഷ്യൽ മീഡിയയിൽ താരങ്ങളാണ് എന്നതും ഇവരുടെ പ്രത്യേകയാണ്. ഇപ്പോഴിതാ തനിക്കും കുടുംബത്തിനുമെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് അഹാന. സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസറും താരവുമായ പ്രാപ്തി എലിസബത്തിനെതിരെയാണ് അഹാന രംഗത്തെത്തിയിരിക്കുന്നത്. അഹാനയുടെ കുടുംബ ഫോട്ടോ ഷെയർ ചെയ്തു കൊണ്ട് വിമർശിച്ച് പ്രാപ്തി എത്തിയിരുന്നു.

കുടുംബത്തെ ഇസ്രായേൽ അനുകൂലികൾ എന്ന് വിളിച്ചതിനെതിരെയാണ് അഹാനയുടെ പ്രതികരണം. ഒരാളുമായി വ്യത്യസ്തമായ രാഷ്ട്രീയ ചിന്താഗതിയുണ്ടാകുന്നത് തികച്ചും സ്വാഭാവികമാണ്. പക്ഷെ അവരുടെ കുടുംബത്തെ വലിച്ചിട്ട് നിങ്ങളുടെ അഭിപ്രായ ഭിന്നത പ്രദർശിപ്പിക്കുന്നത് അറപ്പുളവാക്കുന്നതും മൂന്നാം കിടയുമാണെന്ന് അഹാന ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.

അടിസ്ഥാനമില്ലാത്ത ഒരു കാര്യത്തിനായി ഞങ്ങളുടെ കുടുംബ ഫോട്ടോ തപ്പിയെടുത്ത നിങ്ങളെ ഒരുകാലത്ത് പിന്തുണച്ചതെന്തിന് എന്ന് എന്നെ സ്വയം ചോദ്യം ചെയ്യാൻ പ്രേരിപ്പിക്കുന്നു… ഇനി ഞാൻ എനിക്ക് വേണ്ടി സംസാരിക്കട്ടെ. ഞാൻ ഈ വിഷയത്തെപ്പറ്റി എവിടെയെങ്കിലും പ്രതികരിച്ചത് നിങ്ങൾ കണ്ടോ? പ്രാപ്തി, നിങ്ങൾ എന്തിനാണ് ഇങ്ങനെയൊരു സ്റ്റോറി ഷെയർ ചെയ്തത്? വസ്തുത പരിശോധിക്കാൻ രണ്ട് മിനിറ്റ് നിങ്ങൾ ചിലവിടാത്തത് എന്തുകൊണ്ടാണ്?…

നിങ്ങളുടെ ഉദ്ദേശം എന്താണ്? ലോകം നന്നാക്കുന്നതോ, മറ്റൊരാളെ അപമാനിക്കുന്നതോ അതോ വെറും ശ്രദ്ധക്ഷണിക്കലോ? ഒരിക്കൽ നിങ്ങളുടെ അഭ്യുദയകാംക്ഷിയായ ഞാൻ, നിങ്ങൾ ഇത്രയും തരംതാഴുന്നത് കാണേണ്ടി വരുന്നത് അത്യന്തം ഹൃദയഭേദകം തന്നെ… ഫെമിനിസം, തുല്യത, മനുഷ്യത്വം എന്നിവയെപ്പറ്റി ഒരുപാട് പറയുന്ന നിങ്ങൾ ഇങ്ങനെ ചെയ്തത് നിങ്ങളുടൈ ഇരട്ടത്താപ്പാണ് കാണിച്ച് തരുന്നത്.

എന്റെ അച്ഛന്റെ രാഷ്ട്രീയം കണക്കിലെടുത്ത്, ദിവസേന മുഖമില്ലാത്ത നിരവധി വിഡ്ഢികൾ എന്റെ അമ്മയുടെയും അനുജത്തിമാരുടെയും സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ വെറുപ്പ് തുപ്പുന്നുണ്ട്… ഞങ്ങൾ വ്യത്യസ്തർ ആണെന്നും, വ്യത്യസ്ത അഭിപ്രായങ്ങൾ ഞങ്ങൾക്ക് ഉണ്ടെന്നും മനസിലാക്കാനുള്ള അടിസ്ഥാനം പോലും അവർക്കില്ല. അവർ മുഖമില്ലാത്ത, ഐഡന്റിറ്റി ഇല്ലാത്ത ആൾക്കാർ ആണെന്ന കാര്യം നിങ്ങൾക്ക് നോക്കാവുന്നതാണ്…

കൃത്യമായ സാമൂഹിക പ്രതിബദ്ധതയുള്ള നിങ്ങളെ ഞാൻ ഇന്ന് അതിനപ്പുറത്തേക്ക് നോക്കാൻ ശ്രമിച്ചാൽ, അത് തെറ്റായിപോകും. വീണ്ടും പറയുന്നു, നാണക്കേട്. നിങ്ങൾ കളിയാക്കാറുള്ള മനുഷ്യരെപ്പോലെ തന്നെ നിങ്ങളും പ്രവർത്തിക്കുന്നതിൽ ലജ്ജിക്കൂ.

Articles You May Like

x