Entertainment

ബിഗ് ബോസ് സീസൺ ഫൈവിലേക്ക് ഈ ആഴ്ച്ച എത്തുന്നത് ഈ താരം; ഇപ്പോൾ നടക്കുന്നതൊക്കെ റോബിന്റെ ശാപംകൊണ്ടാണോ എന്ന് ആരാധകർ

ഇതുവരെ കഴിഞ്ഞതിൽ നിന്നും വളരെയധികം ആളുകൾക്ക് വേദനയുണ്ടാക്കിയ ഒരു സീസൺ തന്നെയാണ് ബിഗ് ബോസ് മലയാളം സീസൺ അഞ്ചിന്റേത്. കഴിഞ്ഞ സീസൺ വളരെ ആവേശകരമായി അവസാനിപ്പിച്ചപ്പോൾ ആ വീറും വാശിയും കാത്തുസൂക്ഷിക്കാൻ സീസൺ ഫൈവിന് കഴിയുമെന്നായിരുന്നു പ്രേക്ഷകരിൽ അധികവും പേർ കരുതിയിരുന്നത്. റോബിൻ, ദിൽഷ, ബ്ലെസ്ലി അടക്കമുള്ള താരങ്ങളെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരരായി മാറിയപ്പോൾ തന്നെ സീസൺ ഫൈവിനെപ്പറ്റിയും ഏറെ പ്രതീക്ഷകൾ പ്രേക്ഷകർക്കും സോഷ്യൽ മീഡിയയ്ക്കും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ സീസൺ ഫൈവ് എത്തുന്നതിനു മുൻപേ തന്നെ ബിഗ് ബോസ് ഹൗസിലേക്ക് എത്താൻ സാധ്യതയുള്ള മത്സരാർത്ഥികളുടെ നീണ്ട നിരയും പുറത്തുവന്നിരുന്നു.

വീറും വാശിയും അതുപോലെ സോഷ്യൽ മീഡിയയ്ക്ക് സുപരിചിതരമായ താരങ്ങളുടെ പേരായിരുന്നു പലപ്പോഴും പ്രഡിക്ഷൻ ലിസ്റ്റിൽ ഉണ്ടായിരുന്നത്. പ്രെഡിക്ഷൻ ലിസ്റ്റ് പോലെ ചിലതാരങ്ങൾ ബിഗ് ബോസ് ഹൗസിലേക്ക് എത്തി. അതിൽ ഒരാളാണ് അഖിൽ മാരാർ. നിലവിൽ ബിഗ് ബോസ് സീസൺ അഞ്ചിലെ ശക്തമായ മത്സരം കാഴ്ചവയ്ക്കുന്ന മത്സരാർത്ഥികളിൽ ഒരാൾ അഖിൽ തന്നെയാണ്. കൂടുതൽ മത്സരാർത്ഥികളും സേഫ് ഗെയിം ആണ് ഇത്തവണ ഹൗസിനുള്ളിൽ കാഴ്ചവയ്ക്കുന്നത്. പലർക്കും സ്വന്തം നിലപാടും മുഖവും വെളിപ്പെടുത്തുവാൻ താല്പര്യമില്ല. ജുനൈസിനും സാഗറിനും എതിരെ രൂക്ഷ വിമർശനം ഒരുഭാഗത്ത് നടക്കുന്നുണ്ട് എന്നതും വാസ്തവമാണ്. ഈ സാഹചര്യത്തിൽ ഹൗസിനുള്ളിൽ ചില കണ്ടന്റുകൾ ഇട്ടു നൽകിയ താരങ്ങളായിരുന്നു എയ്ഞ്ചലിനയും ഗോപികയും.

എന്നാൽ ഇവരും മത്സരത്തിൽ നിന്ന് പുറത്തായതോടെ കണ്ടെന്റിന് ശരിക്കും ദാരിദ്ര്യം തന്നെയാണ് ബിഗ് ബോസ് ഹൗസിനുള്ളിൽ ഇപ്പോൾ ഉള്ളത്. വൈൽഡ് കാർഡ് എൻട്രിയിലൂടെ ഹനാനും ഒമർ ലുലുവും ഹൗസിനുള്ളിലേക്ക് പ്രവേശിച്ചപ്പോഴും പ്രേക്ഷകർക്ക് പ്രതീക്ഷയ്ക്ക് കുറവുണ്ടായിരുന്നില്ല. ഹനാൻ എത്തിയ അന്നുമുതൽ തന്നെ ബിഗ് ബോസിന്റെ എപ്പിസോഡുകൾ കാണുവാൻ ഒരു പ്രത്യേക ആവേശം തന്നെ പ്രേക്ഷകർക്കുണ്ടായിരുന്നു. എന്നാൽ ചില ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഹനാൻ പുറത്തുപോയപ്പോൾ പിന്നീട് ഉള്ള പ്രതീക്ഷ ഒമർ ലുലുവിൽ ആയിരുന്നു. എന്നാൽ പ്രേക്ഷകരുടെ പ്രതീക്ഷയൊക്കെ അസ്ഥാനത്താക്കിക്കൊണ്ട് കളിക്കുകയാണ് ഒമർ ലുലുവും. ഈ സാഹചര്യത്തിൽ ഇത്തവണ വൈൽഡ് കാർഡ് എൻട്രിയിലൂടെ ബിഗ് ബോസ് ഹൗസിനുള്ളിലേക്ക് എത്തുന്നത് അനു ആയിരിക്കും എന്ന് ചില റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് അനു. നിലവിൽ ബ്ലോഗർ കൂടിയായി അറിയപ്പെടുന്ന അനു പല കാര്യങ്ങളിലും തൻറെ ശക്തമായ നിലപാട് തുറന്നു പറയാറുണ്ട്. അതുകൊണ്ടുതന്നെ അനു എത്തിയാൽ ചിലരുടെയൊക്കെ മുഖംമൂടി വലിച്ച് കീറാൻ കഴിയും എന്നാണ് പ്രേക്ഷകർ പറയുന്നത്. അതേസമയം തന്നെ ബിഗ് ബോസിനുള്ളിൽ ഇപ്പോൾ നടക്കുന്ന കണ്ടന്റ് ദാരിദ്ര്യത്തിനും ഷോയുടെ ഈ ശോകം അവസ്ഥ കാരണം റോബിന്റെ ശാപം ആണെന്നും ചില പ്രേക്ഷകർ തമാശയായി പറയുന്നു.

Anu

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago