Entertainment

“സ്നേഹത്തിന്റെയും ഇഷ്ടത്തിന്റെയും അതീവമായ പ്രേമത്തിന്റെയും പേരിലാണ് ഞങ്ങൾ ഒന്നിച്ചത്. വിവാഹവും ലിവിങ് ടുഗതറും രണ്ടും രണ്ടാണ്”.. തുറന്ന് പറഞ്ഞ് എം ജി ശ്രീകുമാറും ഭാര്യാ ലേഖയും

മലയാള സിനിമ സംഗീത ലോകത്തിന് കിട്ടിയ അതുല്യമായ പ്രതിഭകളിൽ ഒരാളാണ് എം ജി ശ്രീകുമാർ. മലയാളത്തിലും ഹിന്ദിയിലും തമിഴിലും തെലുങ്കിലുമായി 3000ത്തിലധികം ഗാനങ്ങൾ ഇതിനോടകം ആലപിച്ച അദ്ദേഹം കൂലി എന്ന ചിത്രത്തിൽ ഗാനമാലപിച്ചുകൊണ്ടാണ് തന്റെ കരിയർ ആരംഭിക്കുന്നത്. ഗാനഗന്ധർവ്വൻ യേശുദാസ് പിന്നണി ഗാനരംഗം അടക്കിവാണിരുന്ന കാലഘട്ടത്തിൽ തൻറെ ശബ്ദത്തിലൂടെ മലയാളികൾക്ക് പുതിയ ഒരു അനുഭൂതിയാണ് എംജി ശ്രീകുമാർ പകർന്ന് നൽകിയത്. അച്ഛനെയാണ് എനിക്കിഷ്ടം, ചതുരംഗം, താണ്ഡവം, കാഞ്ചീവരം എന്നി ചിത്രങ്ങളിലെ ഗാനങ്ങൾക്ക് സംഗീതം ഒരുക്കിയ ഇദ്ദേഹത്തിന് രണ്ട് തവണ മികച്ച ഗായകനുള്ള ദേശീയ അവാർഡും മൂന്ന് തവണ സംസ്ഥാന അവാർഡും ലഭ്യമായിട്ടുണ്ട്.

റിയാലിറ്റി ഷോകളിലും മറ്റും ജഡ്ജ് ആയി പ്രത്യക്ഷപ്പെടുന്ന എംജി ശ്രീകുമാർ സോഷ്യൽ മീഡിയയിലും സജീവസാന്നിധ്യമാണ്. എന്നെന്നും ഓർത്തിരിക്കാവുന്ന ഒരുപാട് പാട്ടുകൾ അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട്. അദ്ദേഹത്തെപ്പോലെ തന്നെ ഭാര്യ ലേഖ ശ്രീകുമാറും ഏവർക്കും പരിചിത ആണ്. എംജി ഉണ്ടെങ്കിൽ അവിടെ രേഖയും ഉണ്ടായിരിക്കും. സോഷ്യൽ മീഡിയയിലും ലേഖ സജീവ സാന്നിധ്യമാണ്. തന്റെ യൂട്യൂബ് ചാനലിലൂടെ അവർ സ്ഥിരമായി വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. വർഷങ്ങളോളം ലിവിങ് ടുഗതർ ജീവിതം നയിച്ചതിനുശേഷം ആണ് എം ജി ശ്രീകുമാറും ലേഖയും വിവാഹിതരായത്. ഇപ്പോൾ തങ്ങളുടെ ലിവിങ് ടുഗതർ ബന്ധത്തെ പറ്റി തുറന്നു പറഞ്ഞ് രംഗത്തെത്തിരിക്കുകയാണ് എം ജി ശ്രീകുമാറും ലേഖയും.

പരസ്പരം മനസ്സിലാക്കാനും ഒരു വ്യക്തിയെ കൂടുതൽ അടുത്തറിയാനുമുള്ള അവസരമാണ് ലിവിങ് ടുഗതർ ബന്ധം സാധ്യമാക്കുന്നതെന്ന് ലേഖ പറയുന്നു. സ്നേഹത്തിന്റെയും ഇഷ്ടത്തിന്റെയും അതീവമായ പ്രേമത്തിന്റെയും പേരിലാണ് ഞങ്ങൾ ഒന്നിച്ചത്. വിവാഹവും ലിവിങ് ടുഗതറും രണ്ടും രണ്ടാണ്. പ്രണയം പോലെ തന്നെ ലിവിങ് ടുഗതറിൽ അവരുടെ ബെസ്റ്റ് ആണ് പുറത്തെടുക്കുന്നത്. 10 വർഷം ഞങ്ങൾ ലിവിങ് ടുഗതറായി ജീവിച്ചു. കല്യാണം കഴിഞ്ഞപ്പോൾ മേച്ചേർഡ് ആകാനും തുടങ്ങി. ലിവിങ് ടുഗതർ നല്ല കാര്യമാണെന്നല്ല. മാരേജ് കഴിഞ്ഞിട്ട് ആളുകൾ ഒന്നിച്ചു നിൽക്കുന്നില്ല.

അപ്പോൾ ലിവിങ് ടുഗതർ ആണെങ്കിൽ നേരത്തെ പിരിഞ്ഞു പോകാമെന്ന ഒരു ചോയിസ് ആണ് ഉള്ളത്. വിവാഹമെന്നത് സമൂഹത്തിന്റെ ആസ്പറ്റൻസ് കിട്ടാനുള്ള മാർഗം ആണെന്നാണ് ലേഖ പറഞ്ഞത്. തനിക്ക് ദേഷ്യം വരുമ്പോൾ ലേഖ ഡാൻസ് ചെയ്ത് കാണിക്കും എന്നാണ് ശ്രീകുമാർ പറഞ്ഞത്. ഭരതനാട്യത്തിന്റെ ആദ്യ സ്റ്റെപ്പൊക്കെ വികൃതമായി കാണിക്കും. അത് കാണുമ്പോൾ ദേഷ്യം കൂടും. ഞാൻ ഒരു കലാകാരൻ അല്ലേ. ഇതൊക്കെ കണ്ടുനിൽക്കാൻ ഒന്നും പറ്റില്ലെന്നായിരുന്നു എം ജി ശ്രീകുമാർ പറഞ്ഞത്. ഡാൻസ് അല്ലേ ചെയ്യുന്നുള്ളൂ തിരിച്ച് ഉത്തരം ഒന്നും പറയുന്നില്ലല്ലോ എന്നായിരുന്നു ലേഖയുടെ മറുപടി.

Anu

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago