ഇനിയുള്ള ജീവിതം ഇനി ഇങ്ങനെ ; പ്രേക്ഷകർക്കും മുന്നിൽ വീഡിയോയുമായി ബാല

കളഭം എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകർക്ക് മുൻപിലെത്തി നിരവധി ആരാധകരെ നേടിയെടുത്ത താരമാണ് ബാല. തമിഴ്നടൻ ആയിട്ട് കൂടി മലയാളികൾക്കിടയിൽ വളരെ മികച്ച പ്രതികരണമാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നും താരത്തിന്റെ ജീവിതം ആരാധകർക്ക് മുന്നിൽ ഒരു തുറന്ന പുസ്തകം തന്നെയാണ്. തന്റെ സുഖവും സന്തോഷവും ദുഃഖവും ഒക്കെ താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ അമൃതാ സുരേഷിനെ താരം വിവാഹം കഴിച്ചത് വലിയ ഞെട്ടലോടെ തന്നെയാണ് സിനിമ പ്രേമികൾ കേട്ടിരുന്നത്. അതേ ഞെട്ടൽ തന്നെയാണ് ഇരുവരുടെയും വിവാഹബന്ധം വേർപ്പെട്ടപ്പോൾ ഉണ്ടായത്.

അമൃത സംഗീതസംവിധായകൻ ഗോപി സുന്ദറിനെയും ബാല എലിസബത്തിനെയും രണ്ടാം വിവാഹം കഴിച്ച് സന്തോഷകരമായ ജീവിതവുമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സന്ദർഭത്തിലാണ് കരൾ രോഗം ബാധിച്ച ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ നിന്നുള്ള താരത്തിന്റെ വിശേഷങ്ങളൊക്കെ സഹപ്രവർത്തകരും എലിസബത്തും സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് മുന്നിലേക്ക് എത്തിച്ചിരുന്നു. ആശുപത്രിയിൽ നിന്നുള്ള ബാലയുടെയും എലിസബത്തിന്റെയും വിവാഹ വാർഷിക വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഉണ്ണിമുകുന്ദൻ നായകനായി എത്തിയ ഷെഫീക്കിന്റെ സന്തോഷമാണ് താരത്തിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഇപ്പോൾ സ്വന്തമായി ഒരു വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ബാല

എല്ലാവരോടും നന്ദി അറിയിച്ചുകൊണ്ടുള്ള വീഡിയോയാണ് ബാല സോഷ്യൽ മീഡിയയ്ക്ക് മുന്നിൽ പങ്കുവെച്ചിരിക്കുന്നത്. ഇന്നോളം ഉള്ള പ്രാർത്ഥനയ്ക്ക് എല്ലാവർക്കും താരം വീഡിയോയിലൂടെ നന്ദി പറയുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; രണ്ടാഴ്ച പിന്നിട്ടിരിക്കുന്നു. ഞാൻ നിങ്ങൾക്ക് തന്ന വാക്കാണ് നിങ്ങളുടെ മുന്നിൽ ഞാൻ എത്തി സംസാരിക്കും എന്നത്. ഇപ്പോൾ രോഗം പൂർണമായി ഭേദമായി വരുന്നു. എന്നെ സംബന്ധിച്ചിടത്തോളം തോൽപ്പിക്കാൻ കഴിയാത്ത ഒന്ന് സ്നേഹമാണ്. ഏത് കോടീശ്വരനും ദരിദ്രൻ ആകാൻ ഒരു നിമിഷം മതി. അവിടെ സ്നേഹം മാത്രമാണ് വിലപ്പെട്ടത്. എൻറെ ആരോഗ്യം പൂർണ്ണ സ്ഥിതിയിൽ എത്തുവാൻ വേണ്ടി ധാരാളം ആളുകൾ പ്രാർത്ഥിച്ചു. എല്ലാവരോടും നന്ദി മാത്രമാണ് ഉള്ളത്. ഇനിയുള്ള ജീവിതത്തിൽ നന്നായി മുന്നോട്ടു പോകണം എന്നും താരം പറയുന്നു.

Articles You May Like

x