‘നമ്മുടെ ചമ്പ്യാന്മാരെ ഇതുപോലെ കാണുന്നത് ഹൃദയഭേദകം’, ഗുസ്‍തി താരങ്ങളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അപർണ ബാലമുരളി

ഡൽഹിയിൽ ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നടി അപർണ ബാലമുരളി രംഗത്ത്. ഗുസ്തി താരങ്ങളായ സാക്ഷി മാലിക്കിനെയും വിനേഷ് ഫോഗട്ടിനെയും പൊലീസ് റോഡിലൂടെ വലിച്ചിഴച്ച് കസ്റ്റഡിയിൽ എടുക്കാൻ ശ്രമിക്കുന്നതിൻറെ വൈറൽ ചിത്രമടക്കം പങ്കുവച്ചുകൊണ്ട് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അപർണ ബാലമുരളിയുടെ പ്രതികരണം.

“നമ്മുടെ ചാമ്പ്യന്മാരെ ഇങ്ങനെ കൈകാര്യം ചെയ്യുന്ന കാഴ്ച ഹൃദയഭേദകമാണ്” എന്നാണ് ചിത്രത്തിനൊപ്പം അപർണ കുറിച്ചിരിക്കുന്നത്. നീതി വൈകുന്നത് നീതി നിഷേധമാണ് എന്ന ഒരു ഹാഷ് ടാഗും അപർണ സ്റ്റോറിക്കൊപ്പം ചേർത്തിട്ടുണ്ട്. ലൈംഗികാതിക്രമ പരാതിയിൽ പ്രതി ചേർക്കപ്പെട്ട ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡൻറുമായ ബ്രിജ്ഭൂഷൺ ശരൺ സിംഗിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഗുസ്തി താരങ്ങൾ സമരം നടത്തുന്നത്. ജന്ദർ മന്ദിറിയിൽ നിന്ന് പുതിയ പാർലമെൻറ് കെട്ടിടത്തിന് മുന്നിലേക്ക് സമരക്കാർ ഇന്നലെ മാർച്ച് നിശ്ചയിച്ചിരുന്നു. മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത താരങ്ങളെ ദില്ലി പൊലീസ് രാത്രിയോടെ വിട്ടയച്ചു. ഇതിൽ ബജ്റംഗ് പൂനിയയെ രാത്രി ഏറെ വൈകിയാണ് വിട്ടയച്ചത്.

അതേസമയം താരങ്ങൾക്കെതിരെ പൊലീസ് കേസും എടുത്തിട്ടുണ്ട്. കലാപ ശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. സെക്ഷൻ 147, 149, 186, 188, 332, 353, പിഡിപിപി ആക്ടിലെ സെക്ഷൻ 3 പ്രകാരമാണ് കേസ്. സമരം അവസാനിച്ചിട്ടില്ലെന്നും ജന്തർ മന്തറിലെത്തി വീണ്ടും സത്യാഗ്രഹം ഇരിക്കുമെന്നും സാക്ഷി മാലിക്ക് ഉൾപ്പെടെയുള്ള താരങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. മന്തറിലെത്തി വീണ്ടും സത്യാഗ്രഹം ഇരിക്കുമെന്നും സാക്ഷി മാലിക്ക് ഉൾപ്പെടെയുള്ള താരങ്ങൾ വ്യക്തമാക്കി.

കൂടാതെ ഇന്നലെ നടന്ന സംഘർഷങ്ങൾക്ക് പിന്നാലെ ഗുസ്തി താരങ്ങളുടെ സമരവേദി ദില്ലി പൊലീസ് പൂർണ്ണമായും പൊളിച്ചുമാറ്റിയതോടെ സമരത്തിന്റെ ഭാവി അനിശ്ചിതത്വത്തിൽ ആയിരിക്കുകയാണ്. എന്നാൽ സമരവുമായി മുന്നോട്ട് പോകും എന്ന് തന്നെയാണ് താരങ്ങളുടെ നിലപാട്.

Articles You May Like

x