നടി അപർണ ബാലമുരളിയുടെ കയ്യിൽ പിടിച്ച് തോളിൽ കയ്യിടാൻ ശ്രെമിച്ച വിദ്യാർത്ഥിയുടെ മോശം പെരുമാറ്റം , വീഡിയോ കാണാം

മലയാള ചലച്ചിത്രരംഗത്ത് വളരെ കുറഞ്ഞ സമയം കൊണ്ട് ധാരാളമാരാധകരെ നേടിയെടുത്ത താരമാണ് അപർണ ബാല മുരളി. ജക്സൺ ആന്റണി സംവിധാനം ചെയ്ത ഒരു സെക്കൻഡ് ക്ലാസ് യാത്ര എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിൽ ഭഗത് ഫാസിലിന്റെ നായികയായി പ്രത്യക്ഷപ്പെട്ടു. ചിത്രത്തിൽ താരം അവതരിപ്പിച്ച ജിംസി എന്ന കഥാപാത്രം ഏറെ പ്രേക്ഷകപ്രീതിയും പ്രശംസയും പിടിച്ചുപറ്റി. ഒരു മുത്തശ്ശി ഗദ, സർവോപരിപാലാകാരൻ, തൃശ്ശിവപേരൂർ ക്ലിപ്തം, സൺഡേ ഹോളിഡേ എന്നിവയാണ് താരം അഭിനയിച്ച പ്രധാന മലയാളം ചിത്രങ്ങൾ. ഇതിനുപുറമേ തമിഴിൽ സുരയ് പൊട്ര എന്ന സൂര്യ ചിത്രത്തിൽ താരം പ്രത്യക്ഷപ്പെട്ടു.

ഈ ചിത്രത്തിലെ അഭിനയത്തിലൂടെ 2020 ലെ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് താരത്തിന് ലഭിക്കുകയുണ്ടായി. യുവാക്കൾ അടക്കം വലിയ ആരാധക വൃന്ദം തന്നെയാണ് അപർണയ്ക്ക് ഉള്ളത്. ഇപ്പോൾ താരത്തിന്റെ ഏറ്റവും പുതിയ വാർത്ത പുറത്തുവരുന്നത് പ്രകാരം ആരാധന മൂത്ത് ഒരു വിദ്യാർഥി മോശമായി പെരുമാറിയെന്നാണ്. ഇതിനുമുമ്പും പല താരങ്ങളും തങ്ങൾക്ക് ആരാധകരിൽ നിന്ന് നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെ പറ്റി വ്യക്തമാക്കിയിരുന്നു. എങ്കിലും ഇതുവരെ അപർണത്തിൽ ഒരു ആരോപണവുമായി രംഗത്ത് എത്തിയിരുന്നില്ല. അടുത്തിടെ കോഴിക്കോട് വച്ച് മലയാള സിനിമയിലെ രണ്ടു പ്രമുഖ നടിമാർക്ക് ഇത്തരം അനുഭവമുണ്ടായത് വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. ഇതിനു പിന്നാലെയാണ് അപർണ ബാലമുരളിയുടെ വാർത്തയും പുറത്തുവരുന്നത്. മലയാളത്തിലും തമിഴിലും നിറസാന്നിധ്യമായി മാറിയ താരം തൻറെ ഏറ്റവും പുതിയ ചിത്രത്തിൻറെ പ്രമോഷൻ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു. ഇതിനിടയിലാണ് ആരാധകനിൽ നിന്ന് ഒരു മോശം അനുഭവം താരത്തിന് ഉണ്ടായത്. ഇതിൻറെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്.താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് തങ്കം. ഈ ചിത്രത്തിൻറെ പ്രമോഷന്റെ ഭാഗമായി ലോ കോളജിൽ എത്തിയതായിരുന്നു താരം.

താരത്തോടൊപ്പം ചിത്രത്തിലെ പ്രധാന താരമായ വിനീത് ശ്രീനിവാസനും മറ്റ് അണിയറ പ്രവർത്തകരും ഉണ്ടായിരുന്നു. പരിപാടിക്കിടെ വേദിയിലേക്ക് കടന്നുവന്ന യുവാവ് അപർണയ്ക്ക് കൈ കൊടുക്കുകയും പിന്നാലെ താരത്തോടൊപ്പം ഫോട്ടോ എടുക്കുന്നതിന് യുവാവ് താരത്തിന്റെ തോളിൽ കയ്യിടാൻ ശ്രമിക്കുകയും ആയിരുന്നു.എന്നാൽ യുവാവിന്റെ ഭാഗത്ത് നിന്നും ഉണ്ടായ മോശം പെരുമാറ്റത്തിൽ അപർണ്ണ അനിഷ്ടം പ്രകടിപ്പിക്കുകയും കയ്യിൽ പിടിച്ചു വലിച്ചപ്പോൾ തന്നെ അപർണ അത് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ തോളിൽ കൈവെക്കാൻ ശ്രമിച്ചപ്പോൾ അപർണ ഒഴിഞ്ഞുമാറുകയും തന്റെ ഇരിപ്പിടത്തിലേക്ക് മടങ്ങിപ്പോകുന്നതും വീഡിയോയിൽ കാണാം. അപർണ്ണയ്ക്ക് പൂവ് നൽകാൻ ആയിട്ടാണ് യുവാവ് വേദിയിലേക്ക് കടന്നുവന്നത്. വിദ്യാർത്ഥിയുടെ ഭാഗത്തുനിന്നും ഉണ്ടായ മോശം പെരുമാറ്റത്തിൽ അസ്വസ്ഥതയാണെന്ന് താരത്തിന്റെ മുഖത്ത് നിന്ന് വ്യക്തമാകുന്നുണ്ട്. വേദിയിലുണ്ടായിരുന്നവരെ എല്ലാം അമ്പരപ്പിക്കുന്ന തരത്തിലായിരുന്നു ഇത്തരത്തിൽ ഒരു സംഭവം നടന്നത്.

വിനീത് ശ്രീനിവാസനും താൻ കണ്ടത് സത്യമാണോ എന്ന് വിശ്വാസം വരാതെ നോക്കിയിരിക്കുന്നത് വൈറലാകുന്ന വീഡിയോയിൽ കാണാം. പിന്നാലെ അപർണയോടെ വേദിയിൽ ഉണ്ടായിരുന്ന വിദ്യാർത്ഥി ക്ഷമ ചോദിക്കുന്നുമുണ്ട്. എന്നാൽ യുവാവ് വീണ്ടും എത്തുകയും താൻ അപർണയുടെ ആരാധകനാണെന്നും അതിനാലാണ് ഫോട്ടോ എടുക്കാൻ ശ്രമിച്ചതെന്ന് പറയുകയും ചെയ്യുന്നു. ഇത്തവണയും അപർണ്ണയ്ക്ക് കൈ കൊടുക്കാൻ ശ്രമിച്ചപ്പോൾ അപർണ തയ്യാറാകാതെ നിന്നപ്പോൾ വിനീത് ശ്രീനിവാസന് കൈ കൊടുക്കാൻ വിദ്യാർഥി ശ്രമിച്ചെങ്കിലും വിനീത് കൈ നൽകിയില്ല. കുഴപ്പമില്ല പോകൂ എന്നായിരുന്നു വിനീത് വിദ്യാർഥിയോട് പറഞ്ഞത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ്.

Articles You May Like

x