ഞങ്ങളുടെ ഇളയമകന് ഓട്ടിസമാണ്, സ്വന്തമായി ഒന്നും ചെയ്യാനാകില്ല, ഹൈപ്പർ ആക്ടീവാണ്, 24 കൊല്ലത്തെ സർക്കാർ ജോലിയിൽ നിന്നും വിരമിക്കുകയാണെങ്കിലും അങ്ങനെയുള്ള കുട്ടികൾക്കായി ഒരു സ്ഥാപനം തുടങ്ങണം; ജോബി

സീരിയൽ രംഗത്തും മലയാള സിനിമയിലും തന്റേതായ സ്ഥാനം കണ്ടെത്തിയ നടനാണ് ജോബി. ഇടക്കാലത്ത് അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്ന ജോബി സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്ത ഞാനും എന്റാളും എന്ന ഷോയിലൂടെയാണ് മടങ്ങിയെത്തിയത്. തന്റെ വിവാഹത്തെ കുറിച്ചും ദാമ്പത്യ ജീവിതത്തെ കുറിച്ചും എല്ലാം ജോബി ഷോയിൽ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ജോബിയെ കുറിച്ചുള്ള വാർത്തകൾ ആളാണ് കഴിഞ്ഞരണ്ടുദിവസമായി സോഷ്യൽ മീഡിയയിൽ നിറയുന്നത്.

24 കൊല്ലത്തെ സർക്കാർ സർവീസിൽ നിന്നും ജോബി വിരമിക്കുകയാണ്. തിരുവനന്തപുരം സ്റ്റാച്യുവിലുള്ള കെ.എസ്.എഫ്.ഇ അർബൻ റീജിയണൽ ഓഫീസിൽ നിന്ന് സീനിയർ മാനേജരായിട്ടാണ് ജോബി വിരമിക്കുന്നത്. സിനിമയിൽ നിന്നും സ്ഥിരവരുമാനം കിട്ടാതെ വന്നതോടെയാണ് ജോബി പിഎസ്എസി പരീക്ഷ എഴുതി ജൂനിയർ അസിസ്റ്റന്റായി സർവീസിൽ കയറിയത്.അച്ചുവേട്ടന്റെ വീട് എന്ന ചിത്രമാണ് ജോബിയുടെ ആദ്യ സിനിമ. ആ ചിത്രത്തിലൂടെയാണ് ജോബി സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് രംഗപ്രവേശം ചെയ്തതും. ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ആണ് സിനിമകളിലും സീരിയലുകളിലും ജോബി ചെയ്തത്. സർക്കാർ ജോലി കൂടി നോക്കേണ്ടതുകൊണ്ടുതന്നെ അഭിനയത്തിൽ നിന്നും കുറച്ചുകാലം വിട്ടുനിന്നു.

കെ.എസ്.എഫ്.ഇ ജീവിതം വളരെ സന്തോഷം നൽകിയിരുന്നു. സിനിമയിൽ സജീവമാകുന്നതിനൊപ്പം ഓട്ടിസം ഉൾപ്പെടെ ഭിന്നശേഷിയുള്ള കുട്ടികൾക്ക് സ്കൂൾ തുടങ്ങുകയാണ് തന്റെ ലക്ഷ്യം. എന്റെ രണ്ടു മക്കളിൽ ഇളയ ആൾക്ക് ഓട്ടിസമാണ് അവനെ പോലെയുള്ള അവസ്ഥയിലുള്ള കുട്ടികൾക്കായുള്ള സ്കൂൾ തുടങ്ങണമെന്നാണ് ആഗ്രഹം- എന്ന് ജോബി പറഞ്ഞിരുന്നു. ജോബിക്ക് രണ്ട് മക്കളാണുള്ളത്. മൂത്തയാൾ സിദ്ധാർഥ്, ഇളയ ആൾ ശ്രേയസ്. ശ്രേയസിനു ആണ് ഓട്ടിസം “അവൻ സംസാരിക്കില്ല,സ്വന്തമായി കാര്യങ്ങൾ ചെയ്യാനൊന്നും ആകില്ല ഹൈപ്പർ ആക്ടീവാണ്. പക്ഷേ ഇപ്പോൾ ആള് ഓക്കേ ആയി വരുകയാണ്”, എന്ന് മുൻപൊരിക്കൽ ജോബി പറഞ്ഞിരുന്നു.മൂത്തയാൾ ഡിഗ്രി കഴിഞ്ഞു. കെഎസ്എഫ്ഇ യിൽ തന്നെ ബ്രാഞ്ച് മാനേജർ ആയി ജോലി ചെയ്യുകയാണ്.

ജോബിയുമായുള്ള വിവാഹത്തിന് ശേഷം ഒരുപാട് കളിയാക്കലുകൾ കേൾക്കേണ്ടി വന്നിട്ടുണ്ട് എന്ന് സൂസൻ റിയാലിറ്റി ഷോയിൽ പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞ പുതുമോടിയിൽ മറ്റൊരു വിവാഹത്തിന് പോയപ്പോൾ, എന്റെ പിന്നിൽ ജോബിച്ചേട്ടനുണ്ട്. ചേട്ടനെ കണ്ട് കൊണ്ട് തന്നെ വന്ന ഒരാൾ ചോദിച്ചു, എന്തേ കുഞ്ഞിനെ എടുത്തില്ലേ എന്ന്. ആദ്യം വിഷമം തോന്നി എങ്കിലും താൻ പിന്നെ നെഗറ്റീവ്സ് ഒന്നും മൈൻഡ് ചെയ്യാതെ ആയ കഥയും സൂസൻ പറഞ്ഞിരുന്നു.

Articles You May Like

x