അമ്മയ്ക്ക് മ്യൂസിക് ഡയറക്ടർ ഈണം പറഞ്ഞു കൊടുക്കുമ്പോൾ ഞാൻ ഇപ്പുറത്ത് ഇരുന്ന് മകളെ ട്യൂൺ ചെയ്യുമായിരുന്നു; തൻറെ പ്രണയത്തെക്കുറിച്ച് ദീപക് ദേവ്

മലയാള സിനിമ പിന്നണി ഗാന രംഗത്ത് ശ്രദ്ധേയനായ താരമാണ് ദീപക് ദേവ് പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ഹിറ്റ് ചിത്രങ്ങളായ ക്രോണിക് ബാച്ചിലർ, ഉദയനാണ് താരം, നരൻ, പുതിയ മുഖം എന്നീ ചലച്ചിത്രങ്ങളിലെ മികച്ച പാട്ടുകളിലൂടെ ദീപക് ദേവ് മലയാളികൾക്കൊക്കെ സുപരിചിതനാണ്. പൃഥ്വിരാജ് പ്രഭുദേവ തുടങ്ങി വൻ താരനിര അണിനിരന്ന ഉറുമി എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിനു 2011-ലെ കേരള സർക്കാരിന്റെ ചലച്ചിത്രപുരസ്കാരം ദീപക് ദേവ് സ്വന്തമാക്കിയിട്ടുണ്ട്. മലയാള സിനിമ പിന്നണിഗാന രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന താരം റിയാലിറ്റി ഷോകളിൽ അതിഥിയായി എത്താറുണ്ട് .

ഇപ്പോഴിതാ മിനിസ്ക്രീൻ പ്രേക്ഷകരുടെ മനം കവർന്ന റിയാലിറ്റി ഷോയായ ടോപ് സിംഗറിൽ ജഡ്ജ് ആയിദീപക് ദേവ് എത്തിയിരുന്നു .ഇടയ്ക്ക് ടോപ് സിംഗർ ചില സർപ്രൈസുകൾ ഉണ്ടാകും. ഇത്തവണ കൊടുത്ത സർപ്രൈസ് ആണ് ആരാധകർ ഏറ്റെടുക്കുന്നത് .മികവുറ്റ ഗാനങ്ങൾ ആലപിച്ചുകൊണ്ട് ശ്രോതാക്കള്‍ക്ക് പരിചിതയായ ഗായികയാണ് രേണുക. സംഗീത സംവിധായകനായ എജി അനിലും മലയാളസിനിമയിൽ സിനിമയിലും സീരിയലിലും പൊതു പ്രവർത്തനങ്ങളിലും സജീവമായ സീമ ജി നായരും രേണുക ഗിരിജന്റെ സഹോദരങ്ങളാണ്. രേണുകയും ദൈവത്തെയും തമ്മിൽ ഒരു ബന്ധമുണ്ട്. രേണുക ഗിരിജന്റെ മകളായ സ്മിതയെയാണ് ദീപക് ദേവ് വിവാഹം ചെയ്തത്.

ഇരുവരും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് വിവാഹത്തെക്കുറിച്ചും ആണ് ടോപ് സിംഗർ വേദിയിലൂടെ ദീപക് ദേവ് വിവരിച്ചത്. അമ്മയ്ക്കൊപ്പം മകൾ സ്മിതയും മിക്കപ്പോഴും സ്റ്റുഡിയോയിൽ എത്തുമായിരുന്നു, അമ്മയ്ക്ക് ഒരു കൂട്ടായി വരുന്ന സ്മിതയെ ആദ്യം തൊട്ടു ഇഷ്ടമായിരുന്നു .അന്ന് കീബോർഡിസ്റ്റായി പ്രവർത്തിക്കുകയാണ്, അമ്മയ്ക്ക് മ്യൂസിക് ഡയറക്ടർ ഈണം പകർന്നു കൊടുക്കുമ്പോൾ ഞാൻ മകളെ ട്യൂൺ ചെയ്യുമായിരുന്നു എന്നാണ് ദീപക് ദേവ് ഷോയിലൂടെ പറഞ്ഞത്.

ക്രോണിക് ബാച്ചിലറില്‍ പാടാനുള്ള അവസരവും ദീപക് രേണുക യ്ക്ക് നല്‍കിയിരുന്നു. ദീപകിന് വ രണ്ടു മക്കളാണുള്ളത് ,ദേവികയും പല്ലവിയും എന്നാണ് മക്കളുടെ പേര്. മകളും ടോപ്സിംഗറിൽ അതിഥിയായെത്തി ഒരിക്കൽ ഗാനം ആലപിച് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.ദീപക് ദേവരാജ് എന്നാണ് അദ്ദേഹത്തിൻറെ യഥാർത്ഥ പേര്. കരിയറിൽ വന്ന ശേഷമാണ് അദ്ദേഹം ദീപക് ദേവ് എന്ന് ചുരുക്കി മാറ്റിയത്. തലശ്ശേരിയാണ് ദീപക്കിന്റെ സ്വദേശമെങ്കിലും വളർന്നത് പഠിച്ചതൊക്കെ ദുബായിലാണ്. ചെറുപ്പം മുതൽ തന്നെ കർണ്ണാടിക് സംഗീതവും പഠിക്കുന്നുണ്ടായിരുന്നു. പിന്നീട് കീബോർഡിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി. പിന്നീട് പ്രസിദ്ധ മുസീഷ്യൻമാരായ സന്ദീപ് ചൗട്ട, വിദ്യാസാഗർ, അനു മാലിക്, എം.എം. ക്രീം, മണി ശർമ്മ, അദേഷ് ശ്രീവാസ്തവ്
എ.ആർ. റഹ്മാൻ, ശങ്കർ എഹ്സാൻ ലോയ്, തുടങ്ങിയവർക്ക് ഒപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട് ശേഷം മലയാള പിന്നണിഗാന രംഗത്ത് അദ്ദേഹം സജീവമായി നിൽക്കുകയായിരുന്നു.

Articles You May Like

x