നടി ശരണ്യയുടെ ഒരു ഗുളികയ്ക്ക് ആറായിരം രൂപ വീട് കാരണം സഹായം ചോതിക്കാൻ പറ്റാത്ത അവസ്‌ഥ

മലയാള സിനിമയിലും സീരിയലുകളിലും ഒരു കാലത്ത് തിളങ്ങി നിന്ന താരമാണ് നടി ശരണ്യ ശശി, ദുർദർശനിലെ സീരിയലിൽ കൂടി അഭിനയ രംഗത്ത് വന്ന താരത്തിന് പിന്നിട് നിരവതി അവസരങ്ങൾ ആണ് തേടി എത്തിയത്, മലയാള സിനിമയ്ക്ക് പുറമെ തമിഴ് സിനിമയിൽ നിന്നും താരത്തിന് അവസരങ്ങൾ ലഭിച്ചിരുന്നു, താരത്തിന്റെ ജീവിതം മാറ്റി മറിച്ചത് 2012ലാണ് , ഒരു ടിവി പ്രോഗ്രാമിന് വേണ്ടി അഭിനയച്ച് കൊണ്ടിരിക്കുമ്പോൾ ഷൂട്ടിങ് സെറ്റിൽ തല കറങ്ങി വീഴുകയായിരുന്നു

പിന്നിട് ആശുപത്രിയിൽ എത്തിക്കുകയും അതിന് ശേഷമാണ് താരത്തിന് ബ്രെയിൻ ട്യൂമറാണെന്ന് അറിയുന്നത്, അതിന് ശേഷം പന്ത്രണ്ടോളം സർജറികൾ ആണ് ഇതുവരേക്കും ശരണ്യക്ക് വേണ്ടി നടത്തിയത്, സിനിമ സീരിയൽ മേഖലയിൽ നിന്നും ശരണ്യയെ ആരും തിരിഞ്ഞു പോലും നോക്കീരുന്നില്ല, ആ ഒരു അവസ്ഥയിൽ ആയിരുന്നു നടി സീമ ജി നായർ ഒരു ചേച്ചിയുടെ സ്ഥാനത്ത് നിന്നുകൊണ്ട് ശരണ്യയ്ക്ക് വേണ്ടി എല്ലാം സഹായവും ചെയ്ത്കൊടുത്തതും, ശരണ്യയുടെ അവസ്ഥയെ കുറിച്ച് പുറം ലോകത്ത് അറിയിച്ചതും

ഈ അടുത്ത് ശരണ്യയുടെ പതിനൊന്നാമത്തെ ഓപ്പറേഷൻ കഴിഞ്ഞു വീട്ടിലോട്ട് എത്തിയതായിരുന്നു, എന്നാൽ വീണ്ടും അസുഖം കൂടുകയും വീണ്ടും ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കുകയും ആയിരുന്നു, എന്നാൽ നിനച്ചിരിക്കാത്ത സമയത്ത് ശരണ്യയ്ക്ക് കോവിഡ് കൂടി പിടി പെടുകയായിരുന്നു, അതിന് ശേഷം പ്രേക്ഷകരുടെ നിരന്തരം ശരണ്യയുടെ ആരോഗ്യ അവസ്ഥയെ പറ്റിയുള്ള ചോദ്യങ്ങൾക്ക് തൻറെ സോഷ്യൽ മീഡിയയിൽ കൂടി ഇടയ്ക്ക് വീഡിയോ പങ്ക് വെക്കാറുണ്ടായിരുന്നു, എന്നാൽ സീമ ജി നായർ അവസാനം പങ്ക് വെച്ച വീഡിയോ ഏവരെയും സങ്കടത്തിൽ ആകുന്നതായിരുന്നു

ശരണ്യയ്ക്ക് കോവിഡ് പോസിറ്റീവ് ആവുകയും പിന്നിട് നെഗറ്റീവ് ആയി റൂമിലോട്ട് കൊണ്ട് വരുകയും ആയിരുന്നു എന്നാൽ അന്ന് രാത്രി പിന്നിട് ശക്തമായി പനി കൂടുകയായിരുന്നു, ഇതിനിടയിൽ ശരണയ്ക്ക് വായിൽ കൂടി ശ്വസിക്കാൻ ബുദ്ധിമുട്ട് ആവുകയും പിന്നിട് ഇപ്പോൾ തൊണ്ടയിൽ കൂടിയാണ് ഓക്‌സിജൻ നൽകുന്നത് എന്നും ശരണ്യ വീഡിയോയിൽ വ്യക്തമാക്കിരുന്നു, അതിന് ശേഷം സീമ ജി നായർ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കിയത്

ഇപ്പോൾ സ്വകാര്യ ആശുപത്രിയിലെ ചികിത്സയിലാണ് ശരണ്യ, മുപ്പത്തിയെട്ട് ദിവസം ആയി ശരണ്യ അവിടെ അഡ്‌മിറ്റ്‌ ആയിട്ട് എന്ന് ഡിസ്ചാർജ് ആകുമെന്ന് ഒരു പിടിയും ഇല്ല, കൂടാതെ ശരണയ്ക്ക് ഒരു നേരം കൊടുക്കുന്ന ഗുളികയ്ക്ക് ആറായിരം രൂപയാണ് വില, ഈ ഗുളിക ദിവസവും മൂന്ന് നേരം കഴിക്കണം, ഇവ വേടിക്കാൻ തന്നെ ആ കുടുംബം വളരെ ഏറെ കഷ്ടപ്പെടുകയാണ്, എന്നാൽ ശരണ്യയ്ക്ക് വേണ്ടി വീട് വെച്ച് നൽകിയപ്പോൾ തന്നെ വലിയ വീട് എന്ന പേരിൽ അന്ന് അത് വലിയ ചർച്ച അക്കിരുന്നു, എന്നാൽ 900 സ്ക്വയർ ഫീറ്റിന്റെ വീട് വെക്കാനായിരുന്നു തീരുമാനിച്ചിരുന്നത് ആ സമയത്ത് ആയിരുന്നു

അമേരിക്കയിൽ ഉള്ള രണ്ടു പേർ വിളിച്ചിട്ട് കുറച്ച് സൗകര്യമുള്ള വീട് വെക്കാനും അതിനുള്ള സഹായവും നൽകിയത്, അങ്ങനെയാണ് 1400 സ്ക്വയർ ഫീറ്റിന്റെ വീട് വെച്ചത്, പക്ഷെ അതിന് ശേഷം നിരവതി പേരാണ് അത് ചർച്ചയാക്കിയത്, ഇനി ഞാൻ വീണ്ടും സാമ്പത്തികം ആയി സഹായം ചോദിച്ചാൽ എനിക്ക് നേരെ ആരെങ്കിലും സംസാരിക്കും അത് കൊണ്ട് അത് വേണ്ട, ഇപ്പോൾ ഞാൻ കരുതൽ വേണം പ്രാർത്ഥന വേണം എന്നാണ് പറയുന്നത്, അത് മനസിലാക്കുന്ന നല്ല മനസുകൾ കൂടെ വേണം എന്നുമാണ് സീമ ജി നായർ പറഞ്ഞത്, നിരവതി പേരാണ് നടി ശരണ്യ പഴേ പോലെ തിരികെ എത്താൻ പ്രാർത്ഥിക്കുന്നത്

Articles You May Like

x