മകളെ പ്രസവിച്ച സമയത്താണ് ആദ്യം രോഗം തിരിച്ചറിയുന്നത് ; എന്നാൽ അന്ന് ഞാനതത്ര സീരിയസ് ആയി എടുത്തിരുന്നില്ല മഞ്ജു വാരിയറുടെ അമ്മ ഗിരിജാ മാധവന്‍

കാന്‍സര്‍ എന്ന മഹാമാരിയെ ആത്മവിശ്വാസത്തോടെ, ധൈര്യത്തോടെ അതിജീവിച്ചയാളാണ് മഞ്ജു വാര്യരുടെ അമ്മ ഗിരിജ മാധവന്‍. കാന്‍സറിനെ കീഴടക്കി എങ്ങനെ ജീവിതം തിരിച്ചുപിടിക്കാമെന്നതിന്റെ തെളിവാണ് ഗരിജ മാധവന്റെ ജീവിതം. രോഗത്തെ മറികടന്ന് ഇഷ്ടമുള്ളതെല്ലാം സന്തോഷത്തോടെ ചെയ്യുകയാണ് ക്യാപാറ്റനായ തന്റെ അമ്മയെന്ന് മഞ്ജുവും പറയുന്നു. സ്വപ്നങ്ങളെ പിന്തുടരാനും അത് പ്രാവര്‍ത്തികമാക്കാനും പ്രായം ഒരു പ്രശ്നമല്ല എന്ന് തംളിയിച്ച് കഥകളി പഠിച്ചു അരങ്ങേറ്റം നടത്തിയ വ്യക്തിയാണ് മഞ്ജുവിന്റെ അമ്മ.

കഴിഞ്ഞ ദിവസങ്ങളില്‍ മഞ്ജു അമ്മയുടെ ചിത്രങ്ങല്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചിരുന്നു. ‘ഞാന്‍ നിങ്ങളുടെ ഒരു ഭാഗം. അതാണ് എന്റെ ഏറ്റവും വലിയ ശക്തി. ഞാന്‍ അതില്‍ അഭിമാനിക്കുന്നു,” എന്നാണ് മഞ്ജു ചിത്രത്തിന് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. കൊച്ചി ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പെരുവനം മഹാദേവ ക്ഷേത്രത്തില്‍വെച്ചായിരുന്നു ഗിരിജ മാധവന്‍ അരങ്ങേറ്റം കുറിച്ചത്. പ്പോഴിതാ കാന്‍സര്‍ ബാധിതര്‍ക്ക് പ്രത്യാശയുടെ കരുത്ത് പകര്‍ന്ന് തന്റെ പോരാട്ടവഴികളെക്കുറിച്ച് ഗിരിജ മാധവന്‍ തുറന്നു പറയുകയാണ്. മനോരമ ന്യൂസ് ചാനലിന്റെ കേരള കാന്‍, കാന്‍സര്‍ പ്രതിരോധ പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു തന്റെ അതിജീവനത്തിന്റെ കഥ പറഞ്ഞത്.

ഇരുപതു വര്‍ഷം മുന്‍പ് 2000ല്‍ മഞ്ജു മകളെ പ്രസവിച്ച സമയത്താണ് സംശയം തോന്നി ഡോക്ടറെ കാണിച്ചപ്പോള്‍ കാന്‍സര്‍ ആണെന്ന് തിരിച്ചറിഞ്ഞത്. അന്ന് ഞാന്‍ അത്ര സീരിയസ് ആയിട്ട് എടുത്തിരുന്നില്ല. സര്‍ജറി ചെയ്യണമെന്ന് പറഞ്ഞിരുന്നു. പക്ഷേ മകളുടെ ചോറൂണും കാര്യങ്ങളുമെല്ലാം വന്നപ്പോള്‍ ചികിത്സ നീട്ടി വെച്ചു. എന്തായാവും സര്‍ജറി ചെയ്യണമെന്ന് ഡോക്ടര്‍ പറഞ്ഞതുകൊണ്ട് അത് ചെയ്തു. തിരുവനന്തപുരം ആര്‍സിസിയില്‍ ഡോ.വി.പി. ഗംഗാധരന്റെ നേതൃത്വത്തിലായിരുന്നു ചികില്‍സ. അപ്പോഴും ഞാന്‍ അത്ര സീരിയസ് ആയിരുന്നില്ല. എനിക്ക് ഇങ്ങനെ ഒറു രോഗം വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അങ്ങനെ കീമോയും റേഡിയേഷനും തുടങ്ങി.

ആശുപത്രിയില്‍ കുറച്ച് നല്ല കൂട്ടുകാരെ കിട്ടി. സമാനമായ രോഗം ബാധിച്ച സ്ത്രീകള്‍ തന്നെയായിരുന്നു അവരും. ഇവരില്‍ ചിലര്‍ കാന്‍സര്‍ ബാധിച്ച് മരിച്ചുവെന്ന് അറിഞ്ഞതിനു ശേഷമാണ് കാന്‍സര്‍ എന്ന രോഗത്തിന്റെ ഗൗരവം മനസിലായത്. ഞാനും മരിച്ചുപോകുമായിരിക്കുമല്ലേ എന്ന് അന്ന് ഞാന്‍ ഭര്‍ത്താവിനോടും മക്കളോടും പറഞ്ഞു. എന്നാല്‍ അപ്പോള്‍ ഭര്‍ത്താവും മക്കളും സമാധാനിപ്പിച്ച് ധൈര്യം തന്നു. മറ്റുള്ളവര്‍ക്ക് ബാധിച്ചതുപോലെ അത്ര ഗൗരവമുള്ളതല്ല അമ്മയുടേതെന്ന് മക്കളുടെ ആശ്വാസ വാക്കുകളാണ് എനിക്ക് മുന്നോട്ട് ധൈര്യത്തോടെ പോകാന്‍ പറ്റിയത്. ഞാന്‍ രോഗം ബാധിച്ചപ്പോള്‍ ഭര്‍ത്താവ് ആയിരുന്നു എന്നെ നോക്കിയത്. ഭര്‍ത്താവിന് കാന്‍സര്‍ വന്നപ്പോള്‍ ആദ്യം രണ്ട് തവണയും ചികിത്സിച്ച് ബേധമായിരുന്നു. മൂന്നാമത്തെ തവണ വന്നപ്പോള്‍ ആയിരുന്നു പിടിച്ച കിട്ടാതെ ആയത്.

ചെറുപ്പം മുതലേ നൃത്തം ചെയ്യാന്‍ വളരെ ഇഷ്ടമായിരുന്നു. ഭര്‍ത്താവിന്റെ മരണശേഷം ഒറ്റപ്പെടല്‍ ഒഴിവാക്കാന്‍ കലാജീവിതം തിരഞ്ഞെടുക്കുകയായിരുന്നു.
മക്കള്‍ ആണ് ഇതിന് സപ്പോര്‍ട്ട് തന്നത്. ഒറ്റക്കിരുന്ന് ബോറടിക്കുകയോ സങ്കടപെട്ടിരിക്കുകയോ വേണ്ടെന്നും അമ്മയ്ക്കിഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാനും അവര്‍ പറഞ്ഞിരുന്നു. മോഹിനിയാട്ടമാണ് ആദ്യം പഠിച്ചു തുടങ്ങിയത്. പിന്നെ നൃത്തയോഗ, പാട്ട് ഇവ പഠിക്കാന്‍ തുടങ്ങി. അതിന് ശേഷമാണ് കഥകളി പഠിക്കാന്‍ പോയത്. വേദവും അഭ്യസിക്കുന്നുണ്ട്. ഇപ്പോള്‍ തിരക്കുപിടിച്ച ജീവിതമാണ്.

കാന്‍സര്‍ ആയിട്ടിരുന്ന സമയത്ത് ആരേയും പേടിപ്പിക്കാന്‍ ഞാന്‍ ിടവരുത്തിയിരുന്നില്ല. എന്നെ കാണുമ്പോള്‍ സങ്കടപ്പെടുന്നവരെ ഞാനായിരുന്നു സാമാധാനപ്പെടുത്തിയിരുന്നതെന്നും ഗിരിജ മാധവന്‍ പറയുന്നു. അമ്മ നല്ലൊരു എഴുത്തുകാരിയാണെന്നും ഇപ്പോള്‍ വീണ്ടും എഴുതാന്‍ തുടങ്ങിയെന്നും സുഹൃത്തുകള്‍ അമ്മയുടെ എഴുത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നും മഞ്ജു പറയുന്നുണ്ട്.

x