ഇത്രയും ബുദ്ധിമുട്ടുകള്‍ അദ്ദേഹത്തിനുണ്ടെന്ന് കണ്ടാല്‍ തോന്നില്ല, അദ്ദേഹം അത് ആരേയും അറിയിക്കുകയും ഇല്ല – ശ്രീനിവാസനെ കുറിച്ച് രജീഷ വിജയൻ

ടെലിവിഷൻ പരിപാടികളിൽ അവതാരകയായി കടന്ന് വന്ന് അഭിനയ ജീവിതത്തിലേയ്ക്ക് കാലെടുത്ത് വെച്ച നടിയാണ് മലയാളികളുടെ പ്രിയപ്പെട്ട നടി രജിഷ വിജയൻ. സൂര്യ ചലഞ്ച്, ഉഗ്രം ഉജ്ജ്വലം തുടങ്ങി നിരവധി പരിപാടികളിൽ അവതാരകയായിട്ടാണ് രജിഷ പ്രേക്ഷകർക്ക് പരിചിതയായി മാറുന്നത്.
ന്യൂഡൽഹിയിലെ നോയിഡ സർവകലാശാലയിൽ നിന്നും ജേർണലിസത്തിൽ ബിരുദം നേടിയ രജിഷ വിദ്യാഭ്യസത്തിൻ്റെ കാര്യത്തിലും അൽപ്പം മുൻപിലാണ്. അതേസമയം അവതാരകയിൽ നിന്നും പിന്നീട് അഭിനേത്രിയിലേയ്ക്കുള്ള താരത്തിൻ്റെ വളർച്ച വളരെ വേഗത്തിലായിരുന്നു. ‘അനുരാഗ കരിക്കിന്‍ വെള്ളം’ എന്ന ഒരൊറ്റ ചിത്രത്തിലൂടെ പ്രേക്ഷകർക്കിടയിൽ സ്ഥാനം പിടിക്കാൻ താരത്തിന് കഴിഞ്ഞു.

പിന്നീട് ജോര്‍ജ്ജേട്ടന്‍സ് പൂരം, ഒരു സിനിമാക്കാരന്‍, ജൂണ്‍, ഫൈനല്‍സ്, സ്റ്റാന്‍ഡ് അപ്പ്, ലൗ, കർണൻ,ഖോ ഖോ, ജയ് ഭീം, എല്ലാം ശരിയാകും, ഫ്രീഡം ഫൈറ്റ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.  അഭിനയിച്ച ചിത്രങ്ങളെല്ലാം തന്നെ ഒന്നിനൊന്ന് മികച്ചതും, മലയാളത്തിലെ സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ചവയുമായിരുന്നു.  2016 – ൽ  മികച്ച നടിയ്ക്കുള്ള പുരസ്‌കാരവും താരത്തെ തേടിയെത്തി.  മലയാളത്തിൽ മാത്രമല്ല തമിഴിലും, തെലുങ്കിലും കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു. അന്യ ഭാഷ ചിത്രങ്ങളിലും അവസരങ്ങൾ രജിഷയെ തേടിയെത്തുകയിരുന്നു.  ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ രജിഷയുടെ പുതിയ ചിത്രമാണ് കീടം. കീടം  തിയേറ്ററിൽ പ്രദർശനം തുടരുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ഇതിനോടകം തന്നെ പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.

രജിഷ വിജയനെ കേന്ദ്ര കഥാപാത്രമാക്കി രാഹുൽ റിജി നായര്‍ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ‘കീടം’.  ഖോ ഖോ എന്ന ചിത്രത്തിന് ശേഷം രജിഷയും, രാഹുലും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.  കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് കീടം തിയേറ്ററിൽ പ്രദർശനത്തിനെത്തിയത്. രജിഷ വിജയനൊപ്പം ചിത്രത്തിൽ മലയാളത്തിലെ മുഖ്യധാരാ നടന്മാരിൽ ഒരാളായ ശ്രീനിവാസനാണ് പ്രധാന വേഷത്തിലെത്തുന്നത്. സ്വന്തം സ്റ്റാർട്ടപ്പ് സംരംഭത്തിൽ സൈബർ സെക്യൂരിറ്റി പ്രൊഫഷണലായി പ്രവർത്തിക്കുന്ന രാധികയെന്ന കഥാപാത്രത്തെയാണ് കീടത്തിൽ രജിഷ അവതരിപ്പിക്കുന്നത്. അച്ഛനായ ബാലൻ എന്ന കഥാപാത്രത്തെയാണ് ശ്രീനിവാസൻ അവതരിപ്പിക്കുന്നത്.

ശ്രീനിവാസന്‍  വളരെക്കാലത്തിന് ശേഷം ഒരു മുഴുനീള വേഷത്തിൽ അഭിനയിക്കുന്നു എന്നൊരു പ്രത്യേകത കൂടെയുണ്ട് . മറിമായം ഫെയിം മണികണ്ഠൻ പട്ടാമ്പി പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ വിജയ് ബാബു പോലീസ് ഓഫീസറുടെ വേഷത്തിലാണ്.  ചിത്രത്തിൻ്റെ തിരക്കഥയും രാഹുല്‍ റിജി നായരുടേതാണ്. ഇപ്പോൾ തൻ്റെ ഏറ്റവും പുതിയ സിനിമയായ കീടത്തിൻ്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് രജിഷ വിജയൻ. ശ്രീനിവാസനോടൊപ്പം തനിയ്ക്ക് അഭിനയിക്കാൻ ലഭിച്ച അവസരത്തെക്കുറിച്ചും, അദ്ദേഹത്തിനൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങളാണ് രജിഷ പങ്കുവെക്കുന്നത്.

രജിഷ വിജയൻ്റെ വാക്കുകൾ …

സിനിമയിൽ തൻ്റെ അച്ഛൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നവർക്കൊപ്പം എന്നെങ്കിലും ഒരുമിച്ച് വർക്ക് ചെയ്യാൻ വീണ്ടും അവസരം ലഭിക്കണമെന്ന് താൻ ആഗ്രഹിച്ചിരുന്നതായും, ആ ലിസ്റ്റിൽ തീർച്ചയായും എന്നോ താൻ കണ്ടുവെച്ച പേരാണ് ശ്രീനിവാസൻ സാറിൻ്റെതെന്നും, എന്നാൽ സാറിനൊപ്പം ഇത്രയും വേഗം അഭിനയിക്കുവാൻ  കഴിയുമെന്ന് താൻ കരുതിയില്ലെന്നും, ചിത്രത്തിന് സ്‌ക്രിപ്റ്റ് എഴുതിയപ്പോള്‍ തന്നെ ശ്രീനിവാസന്‍ സര്‍ അല്ലാതെ മറ്റൊരു ഓപ്ഷന്‍ ഉണ്ടായിരുന്നില്ല എന്നാണ് താൻ അറിഞ്ഞതെന്നും, കഥ കേട്ടപ്പോള്‍ തന്നെ അദ്ദേഹം വരാമെന്ന് സമ്മതിച്ചതായും രജിഷ പറയുന്നു.

സിനിമ ഷൂട്ട് ചെയ്യുന്ന സമയങ്ങളിലെല്ലാം അദ്ദേഹത്തിന് വലിയ രീതിയിൽ ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും, എന്നാൽ  ആരോഗ്യ പ്രശ്നങ്ങളോ, ശാരീരിക ബുദ്ധിമുട്ടുകളോ സിനിമയെയോ, ഷൂട്ടിനെയോ ബാധിച്ചിരുന്നില്ലെന്നും, അത്തരം കാര്യങ്ങളിൽ വലിയ ശ്രദ്ധ അദ്ദേഹം ചെലുത്തിയിരുന്നതായും, സിനിമയെയോ ഷൂട്ടിനേയോ ബാധിക്കാന്‍ സമ്മതിക്കാത്ത രീതിയില്‍ ശ്രീനിവാസൻ സാർ  സ്‌ട്രോങ്ങായി നിൽക്കുകയായിരുന്നെന്നും രജിഷ കൂട്ടിച്ചേർത്തു. അത്രയേറേ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന സമയത്തും, സാറിനെ കണ്ടാല്‍ കാണുന്നവർക്ക് അങ്ങനെ തോന്നുകയില്ലെന്നും, അദ്ദേഹം അതൊന്നും ആരേയും അറിയിക്കാൻ താൽപര്യപ്പെട്ടില്ലെന്നും രജിഷ സൂചിപ്പിച്ചു. വളരെ ജോളിയായിട്ടുള്ള ആളാണെന്നും, സെക്കൻഡുകൾ വെച്ച് അദ്ദേഹത്തിൻ്റെ കൗണ്ടര്‍ വന്നുകൊണ്ടേ ഇരിക്കുമെന്നും, നമ്മുക്ക് എന്ത് കാര്യവും തുറന്ന് പറയുവാനാനുള്ള ഒരു സ്വാതന്ത്ര്യം ശ്രീനിവാസനെന്ന നടൻ്റെ അടുത്തുണ്ടെന്നും, അതുകൊണ്ടു തന്നെ ഭയങ്കരമായിട്ടുള്ള ഒരു ബോണ്ടിങ്ങ് അദ്ദേഹവുമായി തനിയ്ക്ക് ഉണ്ടായിട്ടുണ്ടെന്നും രജിഷ പറഞ്ഞു.

x