നടി മൃദുല വിജയും നടൻ യുവ കൃഷ്ണയും വിവാഹ തിയതി പുറത്ത് വിട്ടു , ആശംസകളുമായി നിരവതി പേർ

മലയാള മിനിസ്‌ക്രീൻ പ്രേക്ഷകർക്കും ബിഗ് സ്ക്രീൻ പ്രേക്ഷകർക്കും ഒരു പോലെ സുപരിചിതമാണ് നടി മൃദുല വിജയെ, തമിഴ് സിനിമയിൽ കൂടി അഭിനയ രംഗത്ത് കടന്ന് വന്ന താരമാണ് മൃദുല പിന്നിട് തമിഴിലും മലയാള ഭാഷകളിലുമായി അഞ്ചോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്, എന്നാൽ താരത്തിനെ കൂടുതൽ പ്രശസ്തയാക്കിയത്‌ മിനി സ്ക്രീനിലെ അഭിനയം ആണ്, ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്‌തിരുന്നു കല്യാണ സൗഗന്ധികം എന്ന സീരിയലിൽ ആര്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടാണ് ടെലിവിഷൻ രംഗത്തേക്ക് കടന്ന് വരുന്നത്

2015ൽ മിനി സ്‌ക്രീനിൽ അഭിനയം തുടങ്ങിയ മൃദുല വിജയ് ഇതുവരേക്കും ഒമ്പതോളം സീരിയലുകളുടെ ഭാഗമായിട്ടുണ്ട്, സീരിയലും സിനിമയും കൂടാതെ നിരവതി ടെലിവിഷൻ റിയാലിറ്റി ഷോകളിലും താരം തിളങ്ങിട്ടുണ്ട്, കഴിഞ്ഞ വർഷം ഡിസംബറിൽ ആയിരുന്നു നടി മൃദുല വിജയുടെ എൻഗേജ്മെന്റ്, നടനും ടെലിവിഷൻ താരവുമായ യുവ കൃഷ്ണയുമായിട്ടായിരുന്നു എൻഗേജ്മെന്റ് നടന്നത്, വിവാഹ നിശ്ചയം കഴിഞ്ഞപ്പോഴേ ഇരുവരും പറഞ്ഞതാണ് ആറുമാസം കഴിഞ്ഞേ വിവാഹം കാണുകയുള്ളു എന്ന്

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയുന്ന മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിൽ മനു പ്രതാപ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടൻ യുവ കൃഷ്ണയാണ്, ഇരുവരുടെയും വീട്ടുകാർ തീരുമാനിച്ച് ഉറപ്പിക്കുകയായിരുന്നു, നേരത്തെ ഇരുവരുടെയും വിവാഹ നിശ്ചയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിരുന്നു, ഇപ്പോൾ തങ്ങളുടെ പ്രേക്ഷകരുമായി ഇരുവരുടെയും സേവ് ദി ഡേറ്റ് പങ്ക് വെച്ചിരിക്കുന്നത്, ഈ മാസം ആണ് ഇരുവരുടെയും വിവാഹം, അതായത് ഈ വരുന്ന ജൂലൈ എട്ടാം തിയതിയാണ്, മൃദുലയുടെയും യുവയുടെയും വിവാഹം

ഒരു ബുള്ളറ്റിന്റെ പുറത്ത് ഇരിക്കുന്ന ചിത്രം ആണ് ഇരുവരും പങ്ക് വെച്ചിരിക്കുന്നത് അതിനോടൊപ്പം കുറിച്ചത് ഇങ്ങനെ “അപ്രതീക്ഷിതമായ ചില തിരിവുകൾ അടുത്ത തലത്തിലേക്കുള്ള നിങ്ങളുടെ യാത്രയുടെ കാഴ്ചപ്പാടിനെ മാറ്റിയേക്കാം, നിങ്ങളുടെ അനുഗ്രഹങ്ങളും പ്രാർഥനകളും ഉപയോഗിച്ച് ഞങ്ങൾ ഇത് സാധ്യമാക്കാൻ പോകുന്നുവെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതെ, ഞങ്ങൾ ഒന്നായി മാറാൻ പോകുന്നു, ഒരേയൊരു മൃദ്‌വ . ഞങ്ങളുടെ വലിയ ദിവസത്തിനായി കാത്തിരിക്കുക. 08 | 07 | 2021 ❤️” ഇതായിരുന്നു ഇരുവരും കുറിച്ചത് നിരവതി പേരാണ് ഇപ്പോഴേ ആശംസകൾ അറിയിക്കുന്നത്

x