എന്റെ വാപ്പ വളരെ അപ്രതീക്ഷിതമായിട്ടാണ് ഞങ്ങളെ വിട്ടുപോകുന്നത്, ആ ആഘാതം എന്നെ വല്ലാതെ തളർത്തി, എന്നാൽ ജീവിതം മാറിമാറിയാൻ കാരണം ഉണ്ണിയുടെ ആ വാക്കുകളാണ്, അദ്ദേഹത്തിൻ്റെ ഓരോ വിജയവും എനിക്ക് കൂടി അവകാശപ്പെട്ടതാണ് ! വൈറൽ കുറിപ്പ്

ഇന്ന് മലയാളത്തിലെ യുവ താരനിരയിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയിട്ടുള്ള നടനാണ് ഉണ്ണി മുകുന്ദൻ. മാളികപ്പുറം സിനിമയുടെ വിജയ സമയത്ത് ഉണ്ണിയെ കുറിച്ച്  ശാമില എന്ന യുവതിയുടെ കുറിപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ വീണ്ടും ആ കുറിപ്പ് ശ്രദ്ധ നേടുകയാണ്. ശാമിലയുടെ വാക്കുകൾ ഇങ്ങനെ.. ഉണ്ണി മുകുന്ദന്‍ വലിയ വിജയങ്ങള്‍ ആഘോഷിക്കുന്ന തിരക്കിലാണ്. ഞാനും അത് ആഘോഷിക്കുന്നു. പലരും വന്നു എന്നോട് ചോദിക്കുന്നു. ‘എന്തിന്.. നീയും സംഘിയായോ, എന്നാണ് നീ ചാണകത്തിൽ വീണത്. അവന്‍ നിന്നെയും സംഘിയാക്കും’.. എന്നിങ്ങനെയുള്ള അടച്ചാക്ഷേപങ്ങള്‍ കേട്ടിരുന്നു. അതിനുള്ള മറുപടിയാണ് ഈ വരികള്‍.  എന്നു മുതലാണ് ഉണ്ണി മുകുന്ദന്റെ സന്തോഷങ്ങള്‍ എന്നെ കൂടി സന്തോഷിപ്പിക്കാന്‍ ആരംഭിച്ചത്. എന്ന് മുതലാണ് ഉണ്ണി മുകുന്ദന്റെ വിജയങ്ങള്‍ എന്റെ കൂടി വിജയങ്ങളായത്.

എന്റെ വാപ്പ വളരെ അപ്രതീക്ഷിതമായിട്ടാണ് ഞങ്ങളെ വിട്ടുപോകുന്നത്. ആ ആഘാതം എന്നെ വല്ലാതെ തളർത്തി. അതിനെല്ലാം ശേഷം ഒരോണക്കാലത്തു വളരെ യാദൃശ്ചികമായി യൂട്യൂബില്‍ ഒരു വീഡിയോ കാണാനിടയായി. അങ്ങനെ അഭിമുഖങ്ങൾ ഒന്നും പൊതുവെ ഇഷ്ടപെടാത്ത ഞാൻ പക്ഷെ അപ്പോൾ അത് കണ്ടു, ഉണ്ണി മുകുന്ദനാണ് അഥിതി. അങ്ങനെയാണ് ആ ചോദ്യം വരുന്നത്. ഉണ്ണി മുകുന്ദന്റെ സ്വപ്നങ്ങളെ കുറിച്ച്‌. എന്റെ ജീവിതം മാറ്റിയ ഉത്തരമായിരുന്നു അതിന്റെ മറുപടി. ഉണ്ണി അദ്ദേഹത്തിന്റെ സ്വപ്നങ്ങളെക്കുറിച്ചു പറയാന്‍ ആരംഭിച്ചു. അദ്ദേഹത്തിനൊരു വലിയ സ്വപ്നമുണ്ടെന്നും ഹിന്ദി സിനിമയില്‍ അഭിനയിക്കണമെന്നും അതാണ് ലക്ഷ്യമെന്നും.

ഞാൻ പഠിച്ച എന്റെ  സ്കൂളിന് എതിര്‍വശമുള്ള അനുപം തിയേറ്ററില്‍ അദ്ദേഹത്തിന്റെ ഒരു സിനിമ റിലീസ് ആകണം. അവിടെ ഉണ്ണിയുടെ ഒരു വലിയ കട്ട് ഔട്ട് വരണം. ഇതാണ് സ്വപ്നം. അത് കഴിഞ്ഞു അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ‘ഇത് കേള്‍ക്കുമ്ബോള്‍ ചിലരെങ്കിലും പറയും അതിമോഹമല്ലേ. ഞാന്‍ പറയുന്നു അതിമോഹം ആവാം. ജീവിതത്തില്‍ ഒരു സ്വപ്നവും ഇല്ലാത്തതാണ് ഡിസാസ്റ്റര്‍.’ ഇതായിരുന്നു വാക്കുകള്‍..

അതുമാത്രമായിരുന്നില്ല,നമ്മൾ നമ്മളെ തന്നെ ആദ്യം സ്നേഹിക്കണം അപ്പോൾ ജീവിതം സുന്ദരമാകും എന്നും അദ്ദേഹം പറഞ്ഞു. അതിനു ശേഷം ഞാൻ എന്നോട് തന്നെ ചോദിച്ചു, എന്താണ് നിന്റെ സ്വപ്നം, ലക്‌ഷ്യം.. അപ്പോഴാണ് ഞാൻ മനസിലാക്കുന്നത് എനിക്ക് അതൊന്നും ഇല്ല, അതാണ് ഈ മരവിച്ച ജീവിതത്തിന്റെ കാരണം, അങ്ങനെ ഞാൻ സ്വപ്നം കാണാൻ തുടങ്ങി പിഎസ് സി പഠിച്ച് ഒരു സർക്കാർ ജോലി, അങ്ങനെ രാപ്പകൽ പഠിച്ചു, എനിക്ക് ഞാൻ ആഗ്രഹചിച്ചത് പോലെ ഒരു പൊസിഷനിൽ ഞാൻ എത്തി.

ശേഷം ഞാൻ ഒരുപാട് വായിക്കാൻ തുടങ്ങി, ശരീര ഭാരം കുറച്ചു, മാംസാഹാരം ഒഴിവാക്കി, യോഗ ശീലമാക്കി, പുതിയ അറിവുകൾ നേടി അങ്ങനെ അദ്ദേഹത്തിന്റെ വാക്കുകൾ എനിക്ക് പുതിയ ജീവിതം നൽകി.  നന്ദി ഉണ്ണി… സ്വപ്‌നങ്ങള്‍ ഇത്രമേല്‍ മധുരമാണ് എന്ന് എനിക്ക് മനസിലാക്കി തന്നതിന്.. ജീവിതം ഇത്രമേല്‍ മനോഹരമാണെന്ന് എന്നെ പഠിപ്പിച്ചതിന്… സ്നേഹത്തോടെ ഷാമില എന്നും ആ കുറിപ്പിൽ പറയുന്നു…

x