മരിക്കും മുമ്പുള്ള ഒരേയൊരു ആഗ്രഹം ; താൻ കൊടുത്ത വാക്ക് പാലിച്ചു സുരേഷ്‌ഗോപി! കൈയ്യടിച്ചു ആരാധകർ

ഹായമഭ്യര്‍ത്ഥിച്ച് തനിക്കു മുന്നിലെത്തുന്നവരെയും കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നവരെയും സഹായിക്കാന്‍ എന്നും മടികൂടാതെ മുന്നോട്ട് എത്താറുള്ള താരങ്ങളില്‍ ഒരാളാണ് നടന്‍ സുരേഷ് ഗോപി. രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനു മുന്‍പു തന്നെ നിരവധി സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടലുകള്‍ നടത്തിയിട്ടുള്ള വ്യക്തികൂടിയാണ് താരം. ആദ്യകാലങ്ങളില്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കോടീശ്വരന്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത നിരവധി മത്സരാര്‍ത്ഥികള്‍ക്ക് അദ്ദേഹം സഹായം ചെയ്തിരുന്നു.

suresh

ഇപ്പോഴിതാ നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി പഴയ പ്രൗഡിയോടെ ശക്തമായ നായക വേഷത്തില്‍ തിരികെ വെള്ളിത്തിരയിലെത്തുകയാണ്. തന്റെ പുതിയ ചിത്രത്തിലൂടെ മലയാളി സംഗീത പ്രേമികള്‍ക്ക് പുതിയ ഗായകനെക്കൂടി സമ്മാനിക്കുകയാണ് താരം. 2019 ല്‍ സുരേഷ് ഗോപി അവതാരകനായെത്തിയ നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന പരിപാടിയിലെ മത്സരാര്‍ത്ഥിയായിരുന്ന സംഗീതയുടെ ഭര്‍ത്താവ് സന്തോഷാണ് മലയാള സിനിമാ ഗാന മേഖലയിലേക്ക് എത്തുന്ന പുതിയ ഗായകന്‍.

കാവലിലെ ‘കാര്‍മേഘം മൂടുന്നു’ എന്ന ഗാനമാണ് സന്തോഷ് പാടിയത്. ഗാനം വളരെ പെട്ടെന്ന് തന്നെ ആളുകള്‍ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ദിവസമാണ് കാവലിന്റെ അണിയറപ്രവര്‍ത്തകര്‍ ഗാനം പുറത്തിറക്കിയത്. സുരേഷ് ഗോപി, സന്തോഷിനെ പരിചയപ്പെടുത്തിക്കൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. സ്റ്റുഡിയോയില്‍ സന്തോഷ് പാടുന്ന രംഗങ്ങളുള്ള ഗാനത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് വീഡിയോയിലുള്ളത്. ഹൃദ്യമായ ആലാപനം കൊണ്ട് സന്തോഷ് മലയാളിയുടെ മനസ്സ് കീഴടക്കിയിരിക്കുകയാണ്.

രണ്ടാം വയസ്സിലാണ് പോളിയോ ബാധിച്ച് സന്തോഷിന്റെ കൈകാലുകള്‍ തളര്‍ന്നത്. ആറ് ശസ്ത്രക്രിയകള്‍ക്കു വിധേയമായിട്ടുണ്ട്. വടിയുടെ സഹായത്തോടെയാണു നടക്കുന്നത്. ഈ ഗാനത്തിന് പിന്നില്‍ ഇരുവര്‍ക്കും പറയാന്‍ ഒരു വലിയ കഥ തന്നെയുണ്ട്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കോടീശ്വരനില്‍ പങ്കെടുക്കാന്‍ ഇവര്‍ വളരെയധികം ശ്രമിച്ചിരുന്നു. പരിപാടിയിലേക്കുള്ള അപേക്ഷാ ഫോമിന്റെ അവസാനഭാഗത്ത്, ‘സുരേഷ് ഗോപിയെ നേരില്‍ കാണുമ്പോള്‍ നിങ്ങള്‍ എന്തു ചോദിക്കും’ എന്നൊരു ചോദ്യമുണ്ട്. അതില്‍ ഭര്‍ത്താവിന് ഒരു സിനിമയില്‍ പാടണം എന്ന് എഴുതി ചേര്‍ക്കുകയായിരുന്നുവെന്നും സന്തോഷിന്റെ ഭാര്യ സംഗീത പറയുന്നു. ഹോട്ട് സീറ്റില്‍ എത്തുക എന്നതിനേക്കാളേറെ അദ്ദേഹം ഒരു സിനിമയില്‍ പാടുകയായിരുന്നു തന്റെ ലക്ഷ്യമെന്നും സംഗീതം വ്യക്തമാക്കി. ഇന്ന് തന്റെ ഭര്‍ത്താവിന് വളരെ വലിയ ഒരു അവസരമാണ് ലഭിച്ചിരിക്കുന്നത്. അതിന് അദ്ദേഹത്തോടുള്ള കടപ്പാടും സ്‌നേഹവും എത്ര പറഞ്ഞാലും തീരുന്നതല്ലെന്നും സംഗീത പറയുന്നു.

ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് ആണ് ഈണം നല്‍കിയിരിക്കുന്നത്. നിതിന്‍ രണ്‍ജി പണിക്കര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടെയ്ല്‍ എന്‍ഡ് എഴുതുന്നത് രണ്‍ജി പണിക്കര്‍ ആണ്. ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന ചിത്രമാണ് ‘കാവല്‍’. രണ്‍ജി പണിക്കര്‍, പത്മരാജ് രതീഷ്, മുത്തുമണി, റേച്ചല്‍ ഡേവിഡ്, ഇവാന്‍ അനില്‍, സാദീഖ്, കിച്ചു ടെല്ലസ്, ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്. നവംബര്‍ 25ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

x