കുഞ്ചാക്കോ ബോബന്റെ ഭാര്യയും മകനും ചുരുളി കണ്ടത് ഒരുമിച്ച്; ചുരുളിയിലെ തെറി കേട്ട് ആദിവാസികള്‍ക്കിടയിലെ ഭാഷയാണെന്ന് വിചാരിച്ച് പ്രിയ

1997-ല്‍ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ കുഞ്ചാക്കോ ബോബന്‍ അന്നു മതല്‍ ഇന്ന് വരെ ആരാധകരുടെ പ്രിയങ്കരനാണ്. ചോക്ക്ളേറ്റ് ഹീറോ ആയിമാറിയ താരം തന്റെ അഭിനയ ജീവിതം തുടര്‍ന്നു കൊണ്ടിരിക്കയാണ്. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം തന്റെ കുഞ്ഞ് കുഞ്ഞ് വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കുഞ്ചാക്കോയെപോലെ തന്നെ ഭാര്യ പ്രിയയുടെയും മോന്റെയും വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് ഇഷ്ടമാണ്. ഏറെ നാളത്തെ കാത്തിരുപ്പിനൊടുവിലാണ് ചാക്കോച്ചനും പ്രിയയ്ക്കും കുഞ്ഞ് ജനിക്കുന്നത്. 2019 ഏപ്രില്‍ 16നായിരുന്നു കുഞ്ഞ് ജനിച്ചത്. താരം തന്നെയായരുന്നു കുഞ്ഞ് ജനിച്ച വിവരം തന്റെ ആരാധകരോട് പങ്കുവെച്ചത്. പതിനാല് വര്‍ഷത്തിന് ശേഷമാണ് പ്രിയയ്ക്കും ചാക്കോച്ചനും കുഞ്ഞ് ജനിക്കുന്നത്.

ഇപ്പോഴിതാ ഏറെ വിവാദമുയര്‍ത്തിയ ചുരുളി സിനിമ വീട്ടില്‍ ഇരുന്ന് കണ്ട അനുഭവം പറയുകയാണ് കുഞ്ചാക്കോ ബോബന്‍. ചുരുളിയിലെ നായകന്‍ ചെമ്പന്‍ വിനോദിനൊപ്പം മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ചാക്കോച്ചന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഭീമന്റെ വഴി എന്ന ചിത്രത്തിന്റെ റിലീസിന് ശേഷം സംസാരിക്കുകയായിരുന്നു ഇരുവരും. ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രം ‘ചുരുളി’ സോഷ്യല്‍ മീഡിയയില്‍ സൃഷ്ടിച്ച ചര്‍ച്ചകള്‍ക്ക് ഇനിയും അവസാനമായിട്ടില്ല. മലയാള ചലച്ചിത്ര ലോകത്തും രാഷ്ട്രീയ ലോകത്തും ഒരുപോലെ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് ചുരുളി. ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന തെറിവിളികളാണ് എല്ലാവരും തന്നെ വിമര്‍ശിക്കുന്നത്. യാതൊരു സെന്‍സറിംഗും ഇല്ലാതെയാണ് ചിത്രം പുറത്തിറങ്ങിയത്. ഈ സിനിമയ്ക്ക് ആധാരം കളിഗെമിനാറിലെ കുറ്റവാളികള്‍ എന്ന വിനയ് തോമസിന്റെ കഥയാണ്.

ചുരുളി കണ്ടത് ഭാര്യയും കുഞ്ഞും ഒന്നിച്ചാണെന്നാണ് കുഞ്ചാക്കോ പറയുന്നത്. കുട്ടിക്കാലമെല്ലാം അബുദാബിയില്‍ ചിലവഴിച്ചതുകൊണ്ട് പ്രിയയ്ക്ക് മലയാളത്തിലെ ഭാഷാപ്രയോഗങ്ങള്‍ അറിയില്ലെന്നും കുഞ്ഞ് തെറി തിരിച്ചറിയാനുള്ള പ്രായവും ആയിട്ടില്ല. തെറികള്‍ കേട്ടപ്പോള്‍ പ്രിയ വിചാരിച്ചത് ആദിവാസികള്‍ക്കിടയിലെ ഭാഷയാണെന്നായിരുന്നു. ഇത് കേട്ടതോടെ തനിക്ക് ചിരിയടക്കാനായില്ലെന്നും താരം പറയുന്നു. ഗോവയില്‍ നിന്ന് ഷൂട്ടിംങ് കഴിഞ്ഞ് തിരിച്ച് വീട്ടിലെത്തിയത് രാത്രി ഒന്നരയ്ക്കായിരുന്നു. മകന്‍ ഉറങ്ങിയിട്ടുണ്ടാകുമല്ലോ എന്ന് വിചാരിച്ച് പതുക്കെ ഡോര്‍ തുറന്ന് അകത്ത് കയറിയത്.

നോക്കുമ്പോള്‍ പ്രിയയും മോനും ചുരുളി കാണുന്നു. പ്രിയ ആദിവാസി ഭാഷയാണെന്ന് രീതിയിലാണ് ചിത്രം കണ്ടുകൊണ്ടിരിക്കുന്നത്. പുള്ളിക്കാരിക്കും ഒന്നും മനസിലായിട്ടില്ല, മോനും ഒന്നും മനസിലായിട്ടില്ല. ക്ലൈമാക്‌സില്‍ ജീപ്പ് ചന്ദ്രനിലേക്ക് പോകുന്നത് കണ്ടതോടെ മോന്‍ വയലന്റായി. അമ്മാ.. ജീപ്പ് , മൂണ്‍.. എന്നായി. അവന് അപ്പോള്‍ തന്നെ ജീപ്പ് വേണമെന്ന്. പിന്നെ ചെമ്പന്‍ വിനോദ് നമ്മുടെ സ്വന്തം ആളാണ് നമുക്ക് എല്ലാം റെഡിയാക്കാമെന്ന് പറഞ്ഞ് സമാധാനിപ്പിച്ചുവെന്നും താരം പറയുന്നു.

കഴിഞ്ഞ ദിവസമാണ് കുഞ്ചാക്കോ ബോബന്റെ ഏറ്റവും പുതിയ ചിത്രം ഭീമന്റെ വഴി തിയറ്ററിലെത്തിയത്. ചെമ്പന്‍ വിനോദ് തിരക്കഥയെഴുതിയ ചിത്രം അഷ്റഫ് ഹംസയാണ് സംവിധാനം ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചെമ്പന്‍ വിനോദിന്റെ സുഹൃത്തായ ഭീമന്റെ ജീവിതത്തിലുണ്ടായ ഒരു വഴി പ്രശ്നമാണ് ചിത്രത്തിന് പശ്ചാത്തലമായത്. അഷ്‌റഫ് ഹംസ എഴുതിയ മറ്റൊരു ചിത്രത്തിന്റെ കഥ പറയാനായിരുന്നു കുഞ്ചാക്കോ ബോബനെ സമീപിച്ചത്. അതിനിടയില്‍ വെറുതെ പറഞ്ഞതായിരുന്നു ഭീമന്റെ കഥ. ഇത് നല്ലതാണെന്നും കഥ വികസിപ്പിക്കാന്‍ പിന്നീട് ചാക്കോച്ചന്‍ തന്നെ പറയുകയും അങ്ങനെ രണ്ട് ആഴ്ച കൊണ്ട് ഭീമന്റെ വഴി എന്ന കഥ എഴുതുകയായിരുന്നുവെന്നും ചെമ്പന്‍ വിനോദ് പറഞ്ഞു.

ട്രയ്‌ലര്‍ കണ്ടപ്പോള്‍ ഒരു കോഴി കഥാപാത്രമായിട്ട് തോന്നിയെന്ന് അവതാരകന്‍ പറയുകയുണ്ടായി. അതിന് മറുപടിയായി ചാക്കോച്ചന്‍ പറഞ്ഞത് ‘അത് ഞാന്‍ ചെമ്പനെ മനസില്‍ ധ്യാനിച്ച് അഭിനയിച്ചുവെന്നാണ്’. തന്റെ മനസ്സിലെ ഭീമന്‍ ക്യൂട്ടാണെന്നും അങ്ങനെയാണ് ക്യൂട്ടായ ചാക്കോച്ചന്‍ തന്നെ ഭീമനായി എത്തിയതെന്നും ചെമ്പന്‍ പറയുന്നു.

x