Film News

”തലയിൽ കണ്ണട വെച്ച പെണ്ണുങ്ങൾക്ക് വേണ്ടി രാപകൽ ആക്രോശിക്കുന്ന ഒറ്റയെണ്ണത്തിനെയും അവിടെ കണ്ടില്ല; ചേച്ചി പ്രിയപ്പെട്ടവളാണെന്ന് ചാനലിൽ വന്നിരുന്നു കണ്ണീരൊഴുക്കിയ ചില മുഖങ്ങളെയും ഞാനവിടെ കണ്ടില്ല”;നടി സരയുവിനെ പ്രശംസിച്ച് ശാന്തിവിള ദിനേശ്‌

കെ പി എ സി ലളിതയുടെ മൃതദേഹത്തിനരികെ ഒരു രാത്രി മുഴുവന്‍ കാവലിരുന്ന നടി സരയുവിന്റെ ചിത്രം നാമെല്ലാം കണ്ടതാണ്. വിളക്കിലെ തിരി കെടുമ്പോള്‍ വീണ്ടും എണ്ണ പകര്‍ന്ന് കത്തിച്ചതും സരയു തന്നെയായിരുന്നു. സോഷ്യല്‍ മീഡിയ വഴി അന്ന് വ്യാപകമായി ഈ ചിത്രം പ്രചരിക്കുകയും നിരവധി പേര്‍ സരയുവിനെ പ്രശംസിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ സരയുവിനെ അഭിന്ദിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ശാന്തിവിള ദിനേശ്. മലയാള സിനിമയില്‍ ആത്മാര്‍ത്ഥതയുള്ള വ്യക്തികളുണ്ടെന്ന് സരയു തെളിയിച്ചു എന്നാണ് അദ്ദേഹം പറയുന്നത്.

ശാന്തിവിള ദിനേശിന്റെ വാക്കുകള്‍ ഇങ്ങനെ ; ‘ലളിതച്ചേച്ചി മരിച്ചു കഴിഞ്ഞു തൃപ്പൂണിത്തുറയുള്ള സിദ്ധാർഥിന്റെ ഫ്‌ളാറ്റിൽ ആയിരുന്നു ആദ്യം കൊണ്ടുവന്നത്. പാതിരാത്രി വരെയും അവിടെ സന്ദർശകർ ഉണ്ടായിരുന്നു. എനിക്ക് തോന്നുന്നു മോഹൻലാൽ, ദിലീപ് എന്നിവരൊക്ക രാത്രി ഏറെ ഇരുട്ടിയിട്ടാണ് വന്നത്. എല്ലാവരും ലളിതചേച്ചിയെ കണ്ടു.ചാനലിന് ബൈറ്റ് ഒക്കെ കൊടുത്തിട്ടു പോയി. അത് കഴിഞ്ഞ് ഒരു യുട്യൂബ് ചാനൽ കാണിച്ച ഒരു ദൃശ്യം കണ്ടപ്പോൾ എനിക്ക് വളരെയധികം വേദനയും ഒപ്പം അഭിമാനവും തോന്നി. മക്കൾ പോലും തളർന്നു സ്വന്തം ബെഡ്‌റൂമിൽ കിടക്കുന്ന സമയത്ത് ലളിത ചേച്ചി ഒറ്റയ്ക്കായപ്പോൾ വെളുക്കുന്നതു വരെ ഒരു മകളെയോ മരുമകളെയോ പോലെ സരയു എന്ന പെൺകുട്ടി ലളിതച്ചേച്ചിക്ക് കൂട്ടിരിക്കുന്ന രംഗം കണ്ടു.

ഓരോ വിളക്കിലും എണ്ണ കുറയുമ്പോൾ അതിലെല്ലാം എണ്ണ ഒഴിച്ച് വിളക്കുകൾ കെടാതെ സൂക്ഷിച്ചു. സാമ്പ്രാണി തിരി കത്തിത്തീരുമ്പോൾ പുതിയത് കത്തിച്ചുവച്ച് ഒരു കസേരയിൽ നേരം വെളുക്കുന്നതുവരെ ലളിതച്ചേച്ചിക്ക് കൂട്ടിരിക്കുന്ന സരയുവിനെ കണ്ടപ്പോൾ സിനിമാക്കാരെല്ലാവരും ദ്രോഹികളല്ലെന്ന് മനസിലായി. ക്യാമറയുടെ മുന്നിൽ നിന്ന് കരഞ്ഞു പറയുന്നത് മാത്രമല്ല സിനിമാക്കാർക്ക് സ്നേഹം,  എന്ന് പറയുന്നതിന് അപവാദമുണ്ട് അല്ലാതെയും ഹൃദയം കൊണ്ട് സ്നേഹിക്കുന്നവർ ചുരുക്കം പേരെങ്കിലും സിനിമാരംഗത്തുണ്ടെന്ന് സരയു തെളിയിച്ചു.സരയു അങ്ങനെ അവിടെ ഇരുന്നില്ലായിരുന്നെങ്കിൽ ചിലപ്പോൾ മറ്റാരെങ്കിലും അവിടെ ഇരുന്നേനെ. പക്ഷേ സരയു കാണിച്ച ആ ആത്മാർഥത എത്ര അഭിനന്ദിച്ചാലും മതിവരാത്തതാണ്. സരയുമാരെപ്പോലെ കുറേപേർഉണ്ടായിരുന്നെങ്കിൽ. ചേച്ചി മരിച്ചു കിടക്കുമ്പോൾ ഞാൻ ആലോചിക്കുകയായിരുന്നു, തലയിൽ കണ്ണട വച്ച പെണ്ണുങ്ങൾക്ക് വേണ്ടി രാപകൽ ആക്രോശിക്കുന്ന ഒറ്റയെണ്ണത്തിനെയും അവിടെ കണ്ടില്ല. അതുപോലെ ചേച്ചി പ്രിയപ്പെട്ടവളാണെന്ന് ചാനലിൽ വന്നിരുന്നു കണ്ണീരൊഴുക്കിയ ചില മുഖങ്ങളെയും ഞാനവിടെ കണ്ടില്ല, അവരൊക്കെ പത്രക്കാർ ചോദിക്കുമ്പോൾ ക്യാമറ വിഴുങ്ങുന്ന പരിപാടിക്ക് മാത്രമേ ഉള്ളൂ. കപട സ്നേഹമാണ് അതൊക്കെ.

കാലം സരയുവിന് നല്ലൊരു ജീവിതം ചേച്ചിയുടെ അനുഗ്രഹം കൊണ്ട്അതൊന്നുമല്ല സ്നേഹമെന്നും, രാത്രിയുടെ ഏഴാം യാമത്തിലൊക്കെ ചേച്ചി ഒറ്റയ്ക്ക് അനാഥയായിക്കിടക്കാൻ പാടില്ല എന്ന് തോന്നിയിട്ട് രക്തബന്ധവുമൊന്നുമല്ല സ്നേഹത്തിന് ആധാരം അതിനപ്പുറം ആത്മാർഥതയ്ക്ക് സ്ഥാനമുണ്ട് എന്ന് തെളിയിച്ചുകൊണ്ട് ഒരമ്മയ്ക്ക് വേണ്ടിയെന്നപോലെ സരയു വിളക്കുകൾക്ക് എണ്ണ പകർന്നുകൊടുക്കുന്ന കാഴ്ച കണ്ടപ്പോൾ എനിക്ക് ആ കുട്ടിയോട് വലിയ മതിപ്പ് തോന്നി. ഇനിയുള്ള കാലം സരയുവിന് നല്ലൊരു ജീവിതം ചേച്ചിയുടെ അനുഗ്രഹം കൊണ്ട് ഉണ്ടാകും. ഇനിയെങ്കിലും സിനിമാക്കാരാ ക്യാമറയുടെ മുന്നിൽ മാത്രം മതിനിന്റെ അഭിനയം, ക്യാമറയുടെ മുന്നിൽ മാത്രം മതി ഗ്ലിസറിൻ തേച്ചുള്ള കണ്ണീര്‍,  നിങ്ങൾ യഥാർഥ ജീവിതത്തിൽ അഭിനയിക്കരുതേ’.

jiji

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

1 week ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago