മകന്റെ ജീവൻ രക്ഷിക്കാൻ കരഞോണ്ട് സുരേഷിനെ വിളിച്ചു ; എല്ലാംകേട്ട അദ്ദേഹം ഫോണ്‍വച്ചു, പിന്നെ നടന്നത് അത്ഭുതങ്ങളായിരുന്നു

നീണ്ട 20 വര്‍ഷങ്ങള്‍ക്ക് ശേഷി താര സംഘടനയായ അമ്മ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനെത്തിയ സുരേഷ്‌ഗോപിയെ സ്വാഗതം ചെയ്ത് മണിയന്‍പിള്ള രാജു നടത്തിയ പ്രസംഗത്തിലെ ചില കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. കോവിഡ് കാലത്തെ ഒരു അനുഭവം പങ്കുവെച്ച് കൊണ്ടാണ് മണിയന്‍പിള്ള രാജുവിന്റെ തുറന്നു പറച്ചില്‍. തന്റെ മകന്‍ ജീവിച്ചിരിക്കാന്‍ കാരണം സുരേഷ് ഗോപിയാണെന്നാണ് അദ്ദേഹം പറഞ്ഞത്.

ഒരു വര്‍ഷം മുമ്പ് കോവിഡിന്റെ രണ്ടാം തരംഗം ശക്തി പ്രാപിച്ച് തുടങ്ങിയ സമയത്താണ് മണിയന്‍പിള്ള രാജുവിന്റെ മൂത്ത മകനായ സച്ചിന് കോവിഡ് പിടിപെട്ടത്. അത് വളരെ രൂക്ഷമായ രീതിയില്‍ സച്ചിനെ ബാധിച്ചിരുന്നു. ശ്വാസകോശം ചുരുങ്ങിപ്പോവുകയും ആരോഗ്യ നില വളരെ ഗുരുതരമാവുകയും ചെയ്തു. ഗുജറാത്തില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെയുള്ള ഒരു റിമോട്ട് സ്ഥലത്തായിരുന്നു സച്ചിന്‍ ജോലി ചെയ്തിരുന്നത്. അവിടെ ഒരു ഓയില്‍ കമ്പനിയിലാണ് ജോലി. ഗുജറാത്തില്‍ നിന്ന് സന്ദേശം വരുമ്പോള്‍ സഹായത്തിന് ആരെ സമീപിക്കണം എന്ന് മണിയന്‍പിള്ള രാജുവിന് വ്യക്തത ഇല്ലായിരുന്നു. പെട്ടന്നാണ് അദ്ദേഹത്തിന് സുരേഷ്‌ഗോപിയെ ഓര്‍മ്മ വന്നത്. ഉടന്‍ തന്നെ സുരേഷ്‌ഗോപിയെ ബന്ധപ്പെടുകയും ചെയ്തു. കരച്ചിലോടെയാണ് അദ്ദേഹത്തോട് മണിയന്‍പിള്ള രാജു കാര്യങ്ങള്‍ ഫോണിലൂടെ അറിയിച്ചത്. വിശദാംശങ്ങള്‍ എല്ലാം ചോദിച്ചറിഞ്ഞ സുരേഷ്‌ഗോപി ഫോണ്‍ വെച്ചു. പിന്നീട് നടന്നതെല്ലാം അത്ഭുതങ്ങളായിരുന്നു എന്നാണ് മണിയന്‍പിള്ള രാജു പറയുന്നത്.

ഗുജറാത്തിലുള്ള എം പിയെ സുരേഷ്‌ഗോപി ബന്ധപ്പെട്ടിരുന്നു അതും ഒന്നല്ല, നാല് എം പിമാരുടെ സഹായമാണ് അദ്ദേഹം തേടിയത്. അതിന് പിന്നാലെ അത്യാധുനിക സൗകര്യമുള്ള ആംബുലന്‍സ് എത്തുകയും അഞ്ച് മണിക്കൂര്‍ യാത്ര ചെയ്ത് സച്ചിനേയും കൊണ്ട് അവര്‍ രാജ്‌കോട്ടിലെ ഹോസ്പിറ്റലില്‍ എത്തുകയും ചെയ്തു.അവിടെ എല്ലാ സജ്ജീകരണങ്ങളും തയ്യാറാക്കി ഡോക്ടര്‍മാരും ആശുപത്രി അധികൃതരും കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. അവിടെ എത്തിക്കാന്‍ കുറച്ച് കൂടി വൈകിയിരുന്നെങ്കില്‍ തന്റെ മകനെ ജീവനോടെ തിരികെ കിട്ടില്ലായിരുന്നു എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്ന് മണിയന്‍പിള്ള രാജു പറയുന്നു.

സുരേഷ്‌ഗോപിയുടെ കൃത്യമായ ഇടപെടല്‍ കൊണ്ടാണ് സച്ചിനെ ഹോസ്പിറ്റലില്‍ എത്തിക്കാനും ചികിത്സ ലഭ്യമാക്കാനും കഴിഞ്ഞതെന്നും ഇന്ന് തന്റെ മകന്‍ ജീവിച്ചിരിക്കുന്നതിന് കാരണം അദ്ദേഹം തന്നെ ആണെന്നും അതുകൊണ്ട് സുരേഷ്‌ഗോപിയെ ഒരിക്കലും മറക്കാനാവില്ല എന്നും മണിയന്‍പിള്ള രാജു കൂട്ടിച്ചേര്‍ത്തു.20 വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയില്‍ എത്തിയ സുരേഷ്‌ഗോപിയ്ക്ക് വന്‍ സ്വീകരണം തന്നെയാണ് സഹപ്രവര്‍ത്തകര്‍ നല്‍കിയത്.പൊന്നാട അണിയിച്ചാണ് അദ്ദേഹത്തെ സ്വാഗതം ചെയ്തത്. ഇടവേള ബാബുവും ബാബുരാജും സുരഭി ലക്ഷ്മിയും ഉള്‍പ്പെടെയുള്ള താരങ്ങളായിരുന്നു അദ്ദേഹത്തെ പൊന്നാട അണിയിച്ച് സ്വീകരിച്ചത്.അറേബ്യന്‍ ഡ്രീംസ് എന്ന പേരില്‍ നടന്ന പരിപാടിയ്ക്ക് പിന്നാലെ സുരേഷ് ഗോപിയും സംഘടനയും തമ്മില്‍ നടന്ന ചില വാക്ക് തര്‍ക്കങ്ങളുമായി ബന്ധപ്പെട്ടാണ് അദ്ദേഹം അമ്മ സംഘചനയില്‍ നിന്നും നീണ്ട വര്‍ഷങ്ങളായി മാറിനിന്നത്.

Articles You May Like

x