Film News

ഞാൻ വിവാഹിതനല്ല, പക്ഷേ ഒരു മകളുണ്ട്; വേദിയിൽ വെളിപ്പെടുത്തലുമായി നടൻ വിശാൽ

സിനിമയ്ക്ക് പുറമേ സമൂഹ്യ വിഷയങ്ങളിൽ ഇടപെടുന്ന നടനാണ് വിശാൽ. നടികർ സംഘത്തിന്റെ നേതൃത്വത്തിൽ ഇരിക്കുന്ന വിശാൽ ഭാവിയിൽ തമിഴ്‌നാട് രാഷ്ട്രീയത്തിൽ സജീവമായി പ്രവർത്തിക്കുമെന്നത് സംബന്ധിച്ച് ശക്തമായ അഭ്യൂഹങ്ങളുണ്ട്. സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന സിനിമാപ്രവർത്തകർക്കും വിദ്യാർഥികൾക്കും മറ്റും ഒട്ടേറെ ജീവകാരുണ്യപ്രവർത്തനങ്ങൾ വിശാലിന്റെ നേതൃത്വത്തിൽ നടത്തുന്നുണ്ട്. ഈ പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ടുമുട്ടിയെ ഒരു വിദ്യാർഥിനിയെ തന്റെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുകയാണ് വിശാൽ.

മാർക്ക് ആന്റണി എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. അതിന്റെ ട്രെയ്‌ലർ ലോഞ്ച് ചടങ്ങിൽ തനിക്ക് ഒരു മകളുണ്ടെന്ന് പറഞ്ഞാണ് വിശാൽ പെൺകുട്ടിയെ പരിചയപ്പെടുത്തിയത്. താൻ വിവാഹിതനല്ലെന്ന് എല്ലാവർക്കും അറിയാം. പക്ഷേ, ഒരു മകളുണ്ട് എന്ന മുഖവുരയോടെയാണ് വിശാൽ പെൺകുട്ടിയെ വേദിയിലേക്ക് വിളിച്ചത്. ആന്റൺ മേരി എന്നാണ് മകളുടെ പേരെന്നും ചെന്നൈയിലെ സ്റ്റൈല്ലാമേരിസ് കോളേജിലെ വിദ്യാർഥിയാണെന്നും വിശാൽ പറഞ്ഞു.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പഠിക്കാൻ താൽപര്യമുള്ള പെൺകുട്ടികളെ സഹായിക്കുന്നതിന്റെ ഭാഗമായാണ് ആന്റൺ മേരിയെ ഒരു സുഹൃത്തു വഴിയാണ് വിശാൽ കണ്ടുമുട്ടിയത്. കന്യാകുമാരിയിലെ മത്സ്യത്തൊഴിലാളികളുടെ മകളാണ് ആന്റൺ മേരി. സ്‌റ്റെല്ലാ മേരീസ് കോളേജിൽ പഠിക്കണമെന്നത് പെൺകുട്ടിയുടെ സ്വപ്‌നമായിരുന്നു. ആന്റൺ മേരിയുടെ സാമ്പത്തിക പ്രശ്‌നങ്ങൾ സുഹൃത്തിൽ നിന്നറിഞ്ഞ വിശാൽ പഠനവും മറ്റു ചെലവുകളും ഏറ്റെടുക്കുകയായിരുന്നു.

വിശാലിനെ പിതാവിന്റെ സ്ഥാനത്താണ് കാണുന്നതെന്നും ഉന്നത വിദ്യാഭ്യാസത്തിന് തുണയായ അദ്ദേഹത്തിനോട് ഒരുപാട് നന്ദിയുണ്ടെന്നും ആന്റൺ മേരി പറഞ്ഞു. “എന്റെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു സ്റ്റെല്ലാ മേരീസിൽ പഠിക്കണമെന്നത് സ്വപ്‌നമായിരുന്നു. അമ്മ പറയാറുണ്ടായിരുന്നു അതൊക്കെ വലിയ സ്വപ്‌നമാണ്. സാധിക്കില്ല എന്നതൊക്കെ. പക്ഷേ വിശാൽ അണ്ണൻ വഴി അതിന് സാധിച്ചു. എനിക്ക് അദ്ദേഹം പിതാവിനെപ്പോലെയാണ്. അതെപ്പോഴും അങ്ങനെയായിരിക്കും”- ആന്റൺമേരി പറഞ്ഞു.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago