Entertainment

മോനെ നിന്നെ ഓർക്കാതെ ഒരുനിമിഷവും കടന്നുപോവുന്നില്ല, ഇന്ന് നിൻ്റെ പിറന്നാളാണ്, ഈശ്വര സന്നിധിയിൽ ഒരുപാട് പ്രിയപെട്ടവരുടെ കൂടെ മോൻ പിറന്നാൾ ആഘോഷിക്കുന്നുണ്ടാവും; നന്ദുമഹാദേവയെക്കുറിച്ച് സീമ ജി നായർ

കാൻസറിനെ ചിരിച്ചുകൊണ്ട് നേരിട്ട നന്ദു മഹാദേവ എല്ലാവർക്കും പ്രീയങ്കരനായിരുന്നു. തന്റെ വേദനകൾ മറന്ന് മറ്റുള്ളവരെ ആശ്വസിപ്പിക്കാനും അദ്ദേഹം മുന്നിലുണ്ടായിരുന്നു. നന്ദുവുമായി ഏറെ അടുപ്പമുള്ളയാളാണ് സീമ ജി നായർ. നന്ദുവിന്റെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കിട്ടെത്തിയിരിക്കുകയാണ് സീമ ജി നായർ.

സെപ്റ്റംബർ 4 ഞങ്ങളുടെ പ്രിയപ്പെട്ട നന്ദൂട്ടന്റെ പിറന്നാൾ (നന്ദു മഹാദേവ ). ഈശ്വര സന്നിധിയിൽ ഒരുപാട് പ്രിയപെട്ടവരുടെ കൂടെ മോൻ പിറന്നാൾ ആഘോഷിക്കുന്നുണ്ടാവും. ജനനം ഒരിക്കലും ആരെയും മഹാന്മാരാക്കുന്നില്ല. പിന്നീടുള്ള പ്രവർത്തികളും ചിന്തകളുമാണ് മറ്റുള്ളവരുടെ മനസിലും, ഹൃദയത്തിലും നമ്മളെ പ്രിയപെട്ടവരാക്കുന്നത്. അതിൽ ഞങ്ങളുടെ മോൻ മുൻപന്തിയിൽ തന്നെ ആയിരുന്നു.

നിന്നെ ഓർക്കാതെ ഒരു നിമിഷവും കടന്നു പോകുന്നില്ല മോനെ. നമ്മൾ തമ്മിലുള്ള ഫോട്ടോ വളരെ കുറച്ചേ എന്റെ കയ്യിൽ ഉള്ളു. നമ്മൾ ഒരുമിച്ചുള്ള നല്ല ഒരു ഫോട്ടോ വേണമെന്ന് എനിക്ക് വലിയൊരാഗ്രഹം തോന്നി. വിജീഷ് എനിക്ക് വേണ്ടപ്പെട്ട ഒരു മോൻ ആണ്. നല്ല ക്രാഫ്റ്റ് വർക്ക് ചെയ്യുന്ന കുട്ടി അവൻ പറഞ്ഞു ഞാൻ ചേച്ചിക്ക് റെഡിയാക്കി തരാമെന്ന്. അങ്ങനെ അവൻ റെഡിയാക്കി തന്ന ഫോട്ടോയാണ്. എങ്ങനെയുണ്ട് നന്ദുട്ടാ. അമ്മയും മോനും അമ്പലത്തിൽ പോയി വന്നപോലെയില്ലേ ( വിജീഷ് നന്ദി)മോന് ഒരായിരം പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് നിർത്തുന്നു. നിന്റെ പ്രിയപ്പെട്ട യെശോദാമ്മ എന്നുമായിരുന്നു സീമ കുറിച്ചത്.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

4 days ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

2 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

2 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

2 months ago