കട്ടപ്പനയിലെ ഹൃതിക് റോഷൻ നായിക ലിജോ മോൾ വിവാഹിതയായി , വിവാഹ ചിത്രങ്ങൾ കാണാം

വളരെ കുറച്ചു ചിത്രങ്ങൾ കൊണ്ട് മലയാളി പ്രേഷകരുടെ ഇഷ്ട നടിയായി മാറിയ താരമാണ് ലിജോ മോൾ ജോസ് . 2016 ൽ ദിലീഷ് പോത്തൻ സംവിദാനം ചെയ്ത് ഫഹദ് ഫാസിൽ നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രമായ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ മലയാള സിനിമാലോകത്തേക്ക് എത്തിയ നടിയാണ് ലിജോ മോൾ ജോസ് . ചിത്രത്തിൽ സോണിയ എന്ന കഥാപാത്രമായിരുന്നു താരം അവതരിപ്പിച്ചത് . അരങ്ങേറ്റ ചിത്രം മഹേഷിന്റെ പ്രതികാരം ആയിരുന്നു എങ്കിലും താരം ഏറെ ശ്രെധ നേടിയത് ആ വര്ഷം തന്നെ നാദിർഷ സംവിദാനം ചെയ്ത് പുറത്തിറങ്ങിയ കട്ടപ്പനയിലെ ഹൃതിക്ക് റോഷൻ എന്ന ചിത്രത്തിലൂടെയായിരുന്നു ..

വമ്പൻ താരനിര ഒന്നുമില്ലാതെ അധികം പ്രമോഷനോ കാര്യങ്ങളോ ഇല്ലാതെ എത്തി പിന്നീട് തീയേറ്ററുകളിൽ വിസ്മയം തീർത്തു സൂപ്പർ ഹിറ്റായി മാറിയ ചിത്രമായിരുന്നു കട്ടപ്പനയിലെ ഹൃതിക്ക് റോഷൻ .. വിഷ്ണു ഉണ്ണികൃഷ്‍ണൻ ആദ്യമായി നായകനായി വേഷമിട്ട ചിത്രം കൂടിയായിരുന്നു ഇത് ..ചിത്രത്തിൽ കനി എന്ന നായികാ പ്രാദാന്യമുള്ള കഥാപാത്രത്തെയായിരുന്നു ലിജോ മോൾ താരം അവതരിപ്പിച്ചത് . താരത്തിന്റെ അഭിനയവും കഥാപാത്രവും പ്രേക്ഷകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത് ..

പിന്നീട് നിരവധി ചിത്രങ്ങളിൽ താരം സജീവ സാന്നിധ്യമായി മാറുകയും ചെയ്തു . പിന്നീട് ഹണി ബീ 2.5 , സ്ട്രീറ്റ് ലൈറ്റ്‌സ് , പ്രേമസൂത്രം , ആറോളം മലയാള ചിത്രങ്ങളിൽ വെത്യസ്തമായ കഥാപാത്രങ്ങളെ താരം കൈകാര്യം ചെയ്തു . മലയാളത്തിന് പുറമെ തമിഴ് ചിത്രങ്ങളിലും താരം സജീവമായിരുന്നു . മികച്ച അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും വളരെ വേഗം മലയാളി പ്രേഷകരുടെ ശ്രെധ നേടിയ ലിജോ മോളുടെ വിവാഹ ചിത്രങ്ങളും വിഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് ..

അരുൺ ആന്റണി യാണ് വരൻ ..അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ ക്രിസ്ത്യൻ ആചാരപ്രകാരം നടന്ന വിവാഹ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട് ..വിവാഹ വേഷത്തിൽ ലിജോ മോൾ അതീവ സുന്ദരിയായിട്ടുണ്ടെന്നും ഇരുവർക്കും ഹൃദയം നിറഞ്ഞ വിവാഹ മംഗളാശംസകൾ നേർന്നും നിരവധി ആരാധകരാണ് രംഗത്ത് എത്തുന്നത് .. എന്തായാലും വിവാഹ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിട്ടുണ്ട് ..

Articles You May Like

x