ചാക്കോച്ചന്റെ പിറന്നാൾ ആഘോഷത്തിനിടെ മകന്റെ കള്ളനോട്ടം വൈറൽ ; അപ്പന്റെ മകൻ തന്നെന്ന് ആരാധകർ

ലയാള സിനിമാലോകത്ത് ഒന്നര പതിറ്റാണ്ടുകളായി സജീവമായി നില്‍കുന്ന മലയാളികളുടെ ചോക്ലേറ്റ് നായകനാണ് കുഞ്ചാക്കോ ബോബന്‍. അനിയത്തി പ്രാവ് എന്ന ഫാസില്‍ ചിത്രത്തിലൂടെ നായകനായി കടന്നുവന്ന് മലയാളി മനസ്സില്‍ ഇടം നേടിയ കുഞ്ചാക്കോ ബോബന്‍ അന്നും ഇന്നും പെണ്‍കുട്ടികളിലും ഒരു ഹരമാണ്. അനിയത്തിപ്രാവ് റിലീസ് ചെയ്തിട്ട് 23 വര്‍ഷം പൂര്‍ത്തിയായത് മാര്‍ച്ച് 24നായിരുന്നു. നിറം, കസ്തൂരിമാന്‍, സ്വപ്നക്കൂട്, ദോസ്ത്, നക്ഷത്രത്താരാട്ട് തുടങ്ങിയ ചിത്രങ്ങളിലൂടെ ചെറുപ്പക്കാരുടെ ശ്രദ്ധ കവര്‍ന്ന താരം തന്റെ അഭിനയ ജീവിതം തുടര്‍ന്നു കൊണ്ടിരിക്കയാണ്.

തന്റെ ആദ്യ ചിത്രത്തിന് ലഭിച്ച പ്രതിഫലം അമ്പതിനായിരം രൂപയായിരുന്നുവെന്ന് ഒരു ചാനലിലെ ഗെയിം ഷോയിലൂടെ താരം വെളിപ്പെടുത്തിയിരുന്നു. ഒരുപാട് നാള്‍ നീണ്ടുനിന്ന പ്രണയത്തിനൊടുവില്‍ ആയിരുന്നു ചാക്കോച്ചന്റെ വിവാഹം. പ്രിയയാണ് ചാക്കോച്ചന്റെ ജീവിതസഖിയായി കടന്നു വന്നത്. പതിനാലു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇവര്‍ക്ക് ഒരു കുഞ്ഞു പിറക്കുന്നത്. മകന്‍ ജനിച്ച് അന്ന് മുതല്‍ താരപുത്രന്റെ ഫോട്ടോകള്‍ക്കും വിശേഷങ്ങള്‍ക്കുമായി ആരാധകര്‍ കാത്തിരിക്കുമായിരുന്നു. ഇസഹാക്ക് കുഞ്ചാക്കോ ബോബന്‍ എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരുന്നത്. വാവയുടെ കുഞ്ഞി കാല്‍പ്പാദങ്ങളുടെ ഒരു ചിത്രം പോസ്റ്റ് ചെയ്താണ് മകന്‍ ജനിച്ച വിശേഷം കുഞ്ചാക്കോ ആരാധകരോട് പങ്കുവച്ചത്. പ്രിയയുടെ മടിയില്‍ കിടക്കുന്ന കുഞ്ഞ് ഇസഹാക്കിന്റെ ചിത്രവും കുഞ്ചാക്കോ പിന്നീട് പോസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം താരത്തിന്റെ പിറന്നാള്‍ ആയിരുന്നു. ഒരുപാട് ആളുകളാണ് കുഞ്ചാക്കോയ്ക്ക് പിറന്നാള്‍ ആശംസയുമായി രംഗത്തെത്തിയത്. നാല്‍പത്തിനാലാം പിറന്നാള്‍ സിനിമ ലൊക്കേഷനില്‍ വെച്ചായിരുന്നു താരം ആഘോഷിച്ചത്. പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ അറിയിച്ചവര്‍ക്കെല്ലാം താരം നന്ദി അറിയിച്ചിരുന്നു. പിറന്നാള്‍ ദിനത്തില്‍ മകനും പ്രിയയുമോടൊത്തുള്ള ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഭാര്യയും മകനും പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്ന ചിത്രമായിരുന്നു പങ്കുവെച്ചത്. പ്രാര്‍ത്ഥിക്കുന്നതിനിടെ ഇസഹാക്ക് കള്ളനോട്ടത്തോടെ ഇരിക്കുന്നതാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നത്. ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ചിത്രത്തിന് താഴെ രസകരമായ കമ്മന്റുകളും വരുന്നുണ്ട്.

ഒറ്റ് എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് തരം ഇപ്പോള്‍ ഗോവയിലാണ്. തീവണ്ടി സംവിധായകന്‍ ഫെല്ലിനി ടി പി ഒരുക്കുന്ന തമിഴ് – മലയാളം ചിത്രമാണ് ഒറ്റ്. അരവിന്ദ് സ്വാമിയാണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്. തെലുങ്ക് താരമായ ഈഷ റെബ്ബെയാണ് ചിത്രത്തില്‍ നായിക ആയി എത്തുന്നത്. ദ ഷോ പീപ്പിള്‍സിന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ത്രില്ലര്‍ പശ്ചാത്തലത്തിലാണ് സിനിമയെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. എസ് സജീവ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

അതേസമയം അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം ജയസൂര്യയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘എന്താടാ സജി’എന്ന് പേരിട്ടിരിക്കുന്ന ചിത്രം നവാഗതനായ ഗോഡ്ഫി ബാബുവാണ് സംവിധാനം ചെയ്യുന്നത്. രചനയും ഗോഡ്ഫി തന്നെയാണ് ചെയ്യുന്നത്. കുഞ്ചാക്കോ ബോബന്റെ ജന്മദിനത്തില്‍ ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററും പുറത്ത് വിട്ടിരുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറില്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ചിതം നിര്‍മ്മിക്കുന്നത്. ഫാമിലി എന്റര്‍ടെയ്‌നറായി ആണ് ചിത്രം ഒരുക്കുന്നത്. സംഗീതം നിര്‍വഹിക്കുന്നത് ജേക്‌സ് ബിജോയ് ആണ്.

 

 

 

 

 

 

 

 

Articles You May Like

x