മല്ലിക സുകുമാരന് 67-ാം പിറന്നാൾ – മരുമകള്‍ക്കും കൊച്ചുമക്കള്‍ക്കുമൊപ്പം ഡാന്‍സ് ചെയ്ത് മല്ലിക

ലയാളത്തിലെ അനശ്വര നടന്‍മാരില്‍ ഒരാളായ സുകുമാരന്റെ ഭാര്യയും അഭിനേതാവും താരപുത്രന്മാരുടെ അമ്മയും ചലചിത്രപിന്നണി ഗായികയുടെ അമ്മുമ്മയുമാണ് മല്ലിക സുകുമാരന്‍. 1974ല്‍ പുറത്തിറങ്ങിയ ഉത്തരായനം എന്ന ചിത്രത്തില്‍ വേഷമിട്ടാണ് മല്ലിക സുകുമാരന്‍ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. സുകുമാരനുമായുള്ള വിവാഹ ശേഷം അഭിനയരംഗത്തുനിന്ന് വിട്ട് നിന്ന താരം അദ്ദേഹത്തിന്റെ മരണ ശേഷം അഭിനയ ജീവിതം പുനരാരംഭിക്കുകയായിരുന്നു. കെ.കെ രാജീവ് സംവിധാനം ചെയ്ത പെയ്‌തൊഴിയാതെ എന്ന മിനിസ്‌ക്രീന്‍ സീരിയലിലൂടെ വന്‍ തിരിച്ചു വരവായിരുന്നു മല്ലിക സുകുമാരന്‍ നടത്തിയത്. ഈ സീരിയലിലൂടെ തന്റെ കൂടെ അഭിനയിച്ച് പൂര്‍ണിമയാണ് പിന്നീട് മകനായ ഇന്ദ്രജിത്തിന്റെ വധുവായത്. രാജസേനന്‍ സംവിധാനം ചെയ്ത മേഘസന്ദേശം എന്ന സിനിമയിലൂടെ മല്ലിക സിനിമലോകത്തേക്ക് തിരിച്ച് വന്നു.

സുകുമാരന്റെ മരണത്തെ തുടര്‍ന്ന് ജീവിതം അവസാനിപ്പിക്കാന്‍ വരെ തനിക്ക് തോന്നിയിട്ടുണ്ടെന്നും, രണ്ടു മക്കളെ നല്ലപോലെ വളര്‍ത്തണമെന്ന് സുകുമാരന്റെ ആഗ്രഹം നടത്താനാണ് തുടര്‍ന്നും ജീവിച്ചതെന്നും മുന്‍പ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സുകുമാരനെ വേദനിപ്പിച്ചവര്‍ക്കു മുന്നില്‍ മക്കളെ വലര്‍ത്തണമെന്ന വാശിയാണ് ഇന്ന് ഇവിടെ വരെ നല്ല രീതിയില്‍ എത്തിച്ചതെന്നും പൃഥ്വിരാജും ഇന്ദ്രജിത്തും തനിക്ക് ലഭിച്ച ദൈവത്തിന്റെ അനുഗ്രഹമാണെന്നും മല്ലിക പറഞ്ഞിരുന്നു.

അച്ഛന്‍ സുകുമാരനെപോലെ തന്നെ മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും സിനിമാലോകത്തെ തിരക്കേറിയ താരങ്ങളാണ്. പൃഥ്വിരാജ് സംവിധായകനും നിര്‍മ്മാതാവും കൂടിയാണ്. ഇന്ദ്രജിത്തിന്റെ ഭാര്യ പൂര്‍ണിമയും മകളായ പ്രാര്‍ത്ഥനയും മലയാളികളുടെ ഇഷ്ടതാരങ്ങളാണ്. പാശ്ചാത്യ സംഗീതത്തോടും ഡാന്‍സിനോടും വളരെ കമ്പമുള്ള ആളാണ് പ്രാര്‍ത്ഥന. ഇന്ന് മല്ലിക സുകുമാരന്റെ ജന്മദിനമാണ്. മക്കളും മരുമക്കളുമടക്കം നിരവധിപേരാണ് മല്ലികയ്ക്ക് ആശംസകളുമായെത്തിയത്. പിറന്നാള്‍ ദിനത്തില്‍ അമ്മയ്‌ക്കൊപ്പമുളള ചിത്രം പങ്കുവച്ച് മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും ആശംസകള്‍ നേര്‍ന്നിരുന്നു.

പട്ടുസാരിയുടുത്ത് മകന്‍ ഇന്ദ്രജിത്തും മരുമകള്‍ക്കും കൊച്ചുമക്കള്‍ക്കുമൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതിനു പിന്നാലെ മരുമകളക്കും കൊച്ചുമക്കള്‍ക്കുമൊപ്പം ഡാന്‍സ് ചെയ്യുന്ന മല്ലികയുടെ വീഡിയോ വൈറലായികൊണ്ടിരിക്കുകയാണ്. പ്രര്‍ത്ഥനയാണ് ഇന്‍സ്റ്റഗ്രാമിലൂടെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ബര്‍ത്ത് ഡേ ഗേളിനൊപ്പം ടിക് ടോക് ‘ എന്ന ക്യാപ്ഷനോട് കൂടിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വളരെ സന്തോഷത്തോടെയാണ് ഇവരുടെ കൂടെ മല്ലിക നൃത്തം ചെയ്യുന്നത്.

 

 

View this post on Instagram

 

A post shared by Prarthana (@prarthanaindrajith)

മക്കളെ ആരെയും ആശ്രയിക്കാതെ തനിയെ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് മല്ലിക. സുകുമാരന്‍ തനിക്കായി സമ്മാനിച്ച തിരുവനന്തപുരത്തെ വീട്ടിലായിരുന്നു മല്ലിക ഏറെ നാളായി താമസിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ കൊച്ചിയിലെ സ്വന്തം ഫ്‌ളാറ്റിലേക്ക് താമസം മാറുകയായിരുന്നു. കൊച്ചിയിലെ ഫ്‌ളാറ്റിന് തൊട്ടടുത്ത് തന്നെയാണ് മക്കളും താമസിക്കുന്നത്.

 

 

x